അറ്റ്ലാന്‍ഡ: കൊവിഡ് 19 കാലത്ത് ഇംഗ്ലീഷ് പ്രീമിർ ലീഗ് പുനരാരംഭിക്കാനുള്ള നീക്കത്തിന് എതിരെ സംസാരിച്ചതിന് നേരിടേണ്ടിവന്ന മോശം അനുഭവങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് വാറ്റ്ഫോർഡ് നായകന്‍ ട്രോയി ഡീനി. കൊവിഡ് 19 ഭീതിയെ തുടർന്ന് നേരത്തെ ഡീനി പരിശീലനത്തിന് എത്തില്ലെന്ന് വ്യക്തമാക്കിയിരുന്നു. അഞ്ച് മാസം മാത്രം പ്രായമുള്ള കുഞ്ഞിന്‍റെ ഭാവി അപകടത്തിലാക്കാന്‍ സാധിക്കില്ലെന്ന കാരണമാണ് ഇതിനായി അദ്ദേഹം മുന്നോട്ട് വെച്ചത്. മകന് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടെന്നും കുടുംബത്തിന്‍റെ ആരോഗ്യ സ്ഥിതി ഓർത്ത് ഭയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇതേ തുടർന്ന് സാമൂഹ്യമാധ്യമത്തില്‍ ഡീനിക്ക് എതിരായ പോസ്റ്റുകൾ കൊണ്ട് നിറഞ്ഞു. അദ്ദേഹത്തിന്‍റെ അഞ്ച് മാസം മാത്രം പ്രായമുള്ള മകന്‍ ഉൾപ്പെടെ പോസ്റ്റിന്‍റെ ഭാഗമായ അധിക്ഷേപത്തിന് ഇരയായി. ഡീനിയുടെ മകന്‍ രോഗബാധിതനാകട്ടെ എന്ന് പറഞ്ഞ് കൊണ്ടുള്ള പോസ്റ്റുകളായിരുന്നു ഏറെയും. താന്‍ ഇപില്‍ പുനരാരംഭിക്കുന്നതിന് എതിരെ സംസാരിച്ചപ്പോൾ ഒരു കൂട്ടം ആളുകൾ അതിനെ തെറ്റിധരിച്ചു. വാറ്റ്ഫോർഡിനെ തരം താഴ്‌ത്തല്‍ നടപടിയില്‍ നിന്നും രക്ഷിക്കാന്‍ വേണ്ടിയാണ് തന്‍റെ ശ്രമമെന്ന് വരെ വ്യാഖ്യാനിച്ചുവെന്നും അദ്ദേഹം പറയുന്നു. സീസണ്‍ റദ്ദാക്കിയാല്‍ ലീഗിലെ പോയിന്‍റ് പട്ടികയില്‍ താഴെ തട്ടില്‍ നില്‍ക്കുന്ന വാറ്റ്ഫോർഡിന് തരംതാഴ്ത്തല്‍ നടപടി നേരിടേണ്ടി വരില്ല.
അതേസമയം മുന്‍ നിര ക്ലബുകളായ മാഞ്ചസ്റ്റർ സിറ്റിയുടെയും ചെല്‍സിയുടെയും താരങ്ങളും ഇപിഎല്‍ ഉടന്‍ ആരംഭിക്കുന്നതിന് എതിരെ ശബ്‌ദം ഉയർത്തിയിരുന്നു. സെർജിയോ അഗ്യൂറോയും എന്‍ ഗോളോ കാന്‍റെയുമാണ് ഇത്തരത്തില്‍ പ്രതികരിച്ചത്. അതേസമയം കൊവിഡ് 19-ന് ശേഷം നിലവില്‍ നിലവില്‍ ജർമന്‍ ബുണ്ടസ് ലീഗ മാത്രമാണ് പുനരാരംഭിച്ചത്. സ്‌പാനിഷ് ലാലിഗയും പുനരാരംഭിക്കാന്‍ സർക്കാരിന്‍റെ അനുമതി ലഭിച്ചിട്ടുണ്ട്.