ETV Bharat / sports

ഇപിഎല്‍; പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചവരില്‍ ബേണ്‍മൗത്തിന്‍റെ താരവും - ഇപിഎല്‍ വാർത്ത

നിലവില്‍ ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ എട്ട് പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്

epl news  covid 19 news  bournemouth news  കൊവിഡ് 19 വാർത്ത  ഇപിഎല്‍ വാർത്ത  ബേണ്‍മൗത്ത് വാർത്ത
ബേണ്‍മൗത്ത്
author img

By

Published : May 24, 2020, 10:59 PM IST

ബേണ്‍മൗത്ത്: മെയ് 24-ന് ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ കൊവിഡ് 19 സ്ഥിരീകരിച്ച രണ്ട് പേരില്‍ ഒരാൾ ബേണ്‍മൗത്തിന്‍റെ താരം. ഇപിഎല്ലിലെ രണ്ടാം റൗണ്ട് കൊവിഡ് 19 ടെസ്റ്റിലാണ് താരം പോസിറ്റീവാണെന്ന് കണ്ടെത്തിയത്. അതേസമയം താരത്തിന്‍റെ പേര് ക്ലബ് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. രോഗം ബാധിച്ച ഇയാൾ അടക്കം എട്ടുപേരും നിലവില്‍ ഏഴ്‌ ദിവസം ഐസൊലേഷനില്‍ ചികിത്സയില്‍ കഴിയുകയാണ്.

അതേസമയം പ്രീമിയർ ലീഗിലെ കർശന നിയന്ത്രണങ്ങൾ കാരണം പരിശീലന കേന്ദ്രം പൂർണമായും സുരക്ഷിതമാണെന്നും ആഴ്‌ചയില്‍ രണ്ട് തവണ വീതം താരങ്ങൾക്കും ഒഫീഷ്യല്‍സിനും ജീവനക്കാർക്കും കൊവഡ് 19 ടെസ്റ്റ് നടത്തുമെന്നും ക്ലബ് അധികൃതർ വ്യക്തമാക്കി.

epl news  covid 19 news  bournemouth news  കൊവിഡ് 19 വാർത്ത  ഇപിഎല്‍ വാർത്ത  ബേണ്‍മൗത്ത് വാർത്ത
ബേണ്‍മൗത്ത് (ഫയല്‍ ചിത്രം).

നിലവില്‍ പ്രീമിയർ ലീഗിലെ 20 ക്ലബുകളും പരിശീലനം പുനരാരംഭിച്ചു. ജൂണ്‍ 12-ന് മത്സരങ്ങൾ പുനരാരംഭിക്കാമെന്ന പ്രതീക്ഷയിലാണ് ഇപിഎല്‍ അധികൃതർ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.