മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോൾ നേട്ടവുമായി തിളങ്ങിയ മത്സരത്തിൽ ആഴ്‌സനലിനെ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് യുണൈറ്റഡിന്‍റെ വിജയം. ഇരട്ട ഗോൾ നേട്ടത്തോടെ കരിയറിൽ 800 ഗോളുകൾ നേടുന്ന ആദ്യ താരം എന്ന ചരിത്ര നേട്ടവും സ്വന്തമാക്കി.
-
A huge 𝗪 to start our December 👏#MUFC | #MUNARS
— Manchester United (@ManUtd) December 2, 2021 " class="align-text-top noRightClick twitterSection" data="
">A huge 𝗪 to start our December 👏#MUFC | #MUNARS
— Manchester United (@ManUtd) December 2, 2021A huge 𝗪 to start our December 👏#MUFC | #MUNARS
— Manchester United (@ManUtd) December 2, 2021
13-ാം മിനിട്ടിൽ എമിലി സ്മിത്ത് റോവെയിലൂടെ ആഴ്‌സനലാണ് ആദ്യ ഗോൾ നേടിയത്. എന്നാൽ 44-ാം മിനിട്ടിൽ ബ്രൂണോ ഫെർണാണ്ടസിലൂടെ യുണൈറ്റഡ് സമനില പിടിച്ചു. രണ്ടാം പകുതിയിൽ 52-ാം മിനിട്ടിൽ റൊണാൾഡോയിലൂടെ യുണൈറ്റഡ് ലീഡ് നേടി. എന്നാൽ മാർട്ടിൻ ഒഡോഗാർഡ് ഗോൾ നേടി ആഴ്‌സനലിനെ ഒപ്പമെത്തിച്ചു. മത്സരം അവസാനിക്കാൻ മിനിട്ടുകൾ ശേഷിക്കെ 82-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ റൊണാൾഡോ രണ്ടാേം ഗോളും വിജയവും സ്വന്തമാക്കി.
-
Who else? 🔥@Cristiano is voted your #MUNARS Man of the Match 🥇#MUFC
— Manchester United (@ManUtd) December 3, 2021 " class="align-text-top noRightClick twitterSection" data="
">Who else? 🔥@Cristiano is voted your #MUNARS Man of the Match 🥇#MUFC
— Manchester United (@ManUtd) December 3, 2021Who else? 🔥@Cristiano is voted your #MUNARS Man of the Match 🥇#MUFC
— Manchester United (@ManUtd) December 3, 2021
താത്കാലിക പരിശീലകൻ മൈക്കല്‍ കാരിക്കിന്‍റെ കീഴിലാണ് യുണൈറ്റഡ് മത്സരത്തിനിറങ്ങിയത്. അടുത്ത മത്സരം മുതൽ പുതിയ പരിശീലകൻ റാൽഫ് റാങ്നിക്കിന്‍റെ കീഴിലാകും യുണൈറ്റഡ് കളിക്കുക. അതേസമയം വിജയത്തോടെ 14 മത്സരങ്ങളിൽ നിന്ന് 21 പോയിന്‍റുമായി ഏഴാം സ്ഥാനത്താണ് യുണൈറ്റഡ്. 23 പോയിന്‍റുമായി ആഴ്‌സണൽ അഞ്ചാം സ്ഥാനത്താണ്.
ALSO READ: ലെവാൻഡോസ്‌കിക്ക് ബാലൺ ദ്യോർ ലഭിച്ചേക്കും; മെസിയുടെ വാക്കുകളില്‍ 'ചിന്തിച്ച്' ഫ്രാൻസ് ഫുട്‌ബോൾ
മറ്റൊരു മത്സരത്തില്‍ ടോട്ടനം എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബ്രെന്‍റ്ഫോര്‍ഡിനെ തളച്ചു. സണ്‍ ഹ്യുങ് മിന്‍ ടോട്ടനത്തിനായി ഗോൾ നേടിയപ്പോൾ സെര്‍ജി കാനോസിന്‍റെ സെല്‍ഫ് ഗോളും ടീമിന് തുണയായി. വിജയത്തോടെ 22 പോയിന്‍റുമായി ആറാം സ്ഥാനത്താണ് ടോട്ടനം.