ETV Bharat / sports

സിറ്റിയും യുണൈറ്റഡും ഞെട്ടി; ബാഴ്സയ്ക്ക് തകർപ്പൻ ജയം

സ്പാനിഷ് ലീഗില്‍ ബാഴ്സലോണ ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് സെവിയ്യയെ തോല്‍പ്പിച്ചത്. സതാംപ്ടണിനെ (4-1)ന് തോല്‍പ്പിച്ചാണ് ചെല്‍സി പോയിന്‍റ് പട്ടികയില്‍ അഞ്ചാമതെത്തിയത്.

ബാഴ്സയ്ക്ക് തകർപ്പൻ ജയം
author img

By

Published : Oct 7, 2019, 3:18 PM IST

ലണ്ടൻ; ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ വമ്പൻമാർ ഞെട്ടിയപ്പോൾ സ്പാനിഷ് ലീഗില്‍ ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം. ഇറ്റാലിയൻ ലീഗില്‍ മുൻനിര ടീമുകളുടെ പോരാട്ടത്തില്‍ യുവന്‍റസിനും ജയം. മാഞ്ചസ്റ്റർ സിറ്റിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ദുർബലരായ വോൾവ്സ് പരാജയപ്പെടുത്തിയപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിന് ന്യൂകാസില്‍ യുണൈറ്റഡിനോട് പരാജയപ്പെട്ടു. മാറ്റി ലോംഗ് സ്റ്റാഫാണ് ന്യൂകാസിലിന് വേണ്ടി ഗോൾ നേടിയത്. ആഡം ട്രോറെ നേടിയ ഇരട്ടഗോളുകൾക്കാണ് വോൾവ്സ് സിറ്റിയെ തകർത്തത്.

മറ്റ് മത്സരങ്ങളില്‍ ആഴ്സണലും ചെല്‍സിയും വിജയത്തോടെ പോയിന്‍റ് പട്ടികയില്‍ മുന്നോട്ടെത്തി. സതാംപ്ടണിനെ (4-1)ന് തോല്‍പ്പിച്ചാണ് ചെല്‍സി പോയിന്‍റ് പട്ടികയില്‍ അഞ്ചാമതെത്തിയത്. മിച്ചി ബാറ്റ്സുയി, എൻഗോളോ കാന്‍റെ, ടാമി അബ്രഹാം, മാസൺ മൗണ്ട് എന്നിവരാണ് ചെല്‍സിക്കായി ഗോൾ നേടിയത്.
ബേൺമൗത്തിനെ ഡേവിഡ് ലൂയിസ് നേടിയ ഒരുഗോളിന് തോല്‍പ്പിച്ചാണ് ആഴ്സണല്‍ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചത്. അതേസമയം, സ്പാനിഷ് ലീഗില്‍ ബാഴ്സലോണ ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് സെവിയ്യയെ തോല്‍പ്പിച്ചത്. മെസി, സുവാരസ്, വിദാല്‍, ഡെംബെലെ എന്നിവരാണ് ബാഴ്സയ്ക്കായി ഗോളുകൾ നേടിയത്. ഡിബാലെയും ഹിഗ്വെയ്നും നേടിയ ഗോളുകൾക്ക് കരുത്തരായ ഇന്‍റർമിലാനെ തോല്‍പ്പിച്ച് യുവന്‍റസ് ഇറ്റാലിയൻ ലീഗില്‍ ഒന്നാംസ്ഥാനത്ത് എത്തി.

Intro:Body:

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.