ETV Bharat / sports

പ്രീമിയർ ലീഗ് : ആഴ്‌സണലിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി, ചെൽസിക്കെതിരെ ലിവർപൂളിന് സമനില - Chelsea

മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്കാണ് സിറ്റി ആഴ്‌സണലിനെ പരാജയപ്പെടുത്തിയത്.

English premier league  പ്രീമിയർ ലീഗ്  മാഞ്ചസ്റ്റർ സിറ്റി  ചെൽസി  ലിവർപൂൾ  Manchester City  Chelsea
പ്രീമിയർ ലീഗ് ; ആഴ്‌സണലിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി, ചെൽസിക്കെതിരെ ലിവർപൂളിന് സമനില
author img

By

Published : Aug 29, 2021, 3:29 PM IST

ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്‌സണലിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി. മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്കാണ് സിറ്റിയുടെ വിജയം.

സിറ്റിക്കായി ഫെറാൻ ടോറസ് ഇരട്ട ഗോൾ നേടിയപ്പോൾ ഇൽകായ് ഗുണ്ടോവാൻ, ഗബ്രിയേൽ ജെസൂസ്, റോഡ്രി എന്നിവർ ഓരോ ഗോൾ വീതം നേടി.

കളിച്ച മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട ആഴ്‌സണൽ ഇതോടെ ലീഗിൽ അവസാന സ്ഥാനത്തായി. 81 ശതമാനം പൊസിഷനുകളും, 25 ഓണ്‍ ടാർഗറ്റ് ഷോട്ടുകളും, 14 കോർണറുകളും, 757 പാസികളുമായി സിറ്റി കളം നിറഞ്ഞ മത്സരം തികച്ചും ഏകപക്ഷീയമായിരുന്നു.

ALSO READ: മെസിക്ക് ഇന്ന് അരങ്ങേറ്റം ?; പൊച്ചെറ്റീനോയുടെ സൂചനയില്‍ പ്രതീക്ഷ വച്ച് ആരാധകര്‍

പ്രീമിയർ ലീഗിലെ മറ്റൊരു ഗ്ലാമർ പോരാട്ടത്തിൽ കരുത്തരായ ചെൽസിയും ലിവർപൂളും 1-1ന് സമനിലയിൽ പിരിഞ്ഞു. കായ് ഹാവെർട്‌സ് ആണ് ചെൽസിയുടെ ഗോൾ സ്കോറർ. മുഹമ്മദ് സല ലിവർപൂളിനായി ഗോൾ മടക്കി.

മൂന്ന് മത്സരങ്ങളിൽ 2 ജയവും ഒരു സമനിലയും സഹിതം 7 പോയിന്‍റുകളുള്ള ചെൽസി പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ഇത്ര തന്നെ മത്സരങ്ങളിൽ നിന്ന് ഇത്ര തന്നെ പോയിന്‍റുള്ള ലിവർപൂൾ മൂന്നാമതുമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.