ETV Bharat / sports

പ്രീമിയർ ലീഗ്: ചെൽസിയും ടോട്ടനവും മുന്നോട്ട്, യുണൈറ്റഡിന് സമനിലക്കുരുക്ക് - ഇംഗ്ലീഷ് പ്രീമിയർ ലീഗ്

ഇതേവരെ കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച് ചെല്‍സിയാണ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്.

chelsea  tottenham  manchester united  ചെൽസി  ടോട്ടനം  മാഞ്ചസ്റ്റർ യുണൈറ്റഡ്  ഇംഗ്ലീഷ് പ്രീമിയർ ലീഗ്  english premier league
പ്രീമിയർ ലീഗ്: ചെൽസിയും ടോട്ടനവും മുന്നോട്ട്, യുണൈറ്റഡിന് സമനിലക്കുരുക്ക്
author img

By

Published : Aug 23, 2021, 12:47 PM IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ ആഴ്‌സണലിനെതിരെ ചെൽസിക്ക് ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് നീലപ്പട വിജയം പിടിച്ചത്. രണ്ടാം വരവ് ഗോള്‍ നേട്ടത്തോടെ ആഘോഷിച്ച റൊമേലു ലുക്കാക്കു(15ാം മിനുട്ട്) , റീസെ ജയിംസ് (35ാം മിനുട്ട്) എന്നിവരാണ് ചെൽസിക്കായി ലക്ഷ്യം കണ്ടത്.

ഇതേവരെ കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച് ചെല്‍സിയാണ് പോയിന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനത്തുള്ളത്. രണ്ട് തോല്‍വി വഴങ്ങിയ ആഴ്‌സണല്‍ 19-ാം സ്ഥാനത്താണ്.

യുണൈറ്റഡിനെ കുരുക്കി സതാംപ്ടണ്‍

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമനിലയില്‍ കുരുക്കി സതാംപ്ടണ്‍. ആദ്യ മത്സരത്തില്‍ ലീഡ്‌സിനെതിരെ 5-1ന്‍റെ തകര്‍പ്പന്‍ വിജയം ആഘോഷിച്ച യുണൈറ്റഡിന് രണ്ടാം മത്സരത്തില്‍ പ്രകടനം ആവര്‍ത്തിക്കാനായില്ല.

30ാം മിനുട്ടില്‍ ഫ്രെഡിന്‍റെ സെൽഫ് ഗോളിലൂടെയാണ് സതാംപ്ടൺ മുന്നിലെത്തിയത്. തുടര്‍ന്ന് 55ാം മിനുട്ടില്‍ മേസൺ ഗ്രീൻവുഡാണ് യുണൈറ്റഡിനെ ഒപ്പമെത്തിച്ചത്. പോയിന്‍റ് പട്ടികയില്‍ നിലവില്‍ നാല് പോയിന്‍റുള്ള യുണൈറ്റഡ് അഞ്ചാം സ്ഥാനത്തും. ഒരു പോയിന്‍റുമായി സതാംപ്ടണ്‍ 13ാം സ്ഥാനത്തുമാണുള്ളത്.

വോൾവ്സിനെതിരെ ടോട്ടനം

മറ്റൊരു മത്സരത്തിൽ വോൾവ്സിനെ തോല്‍പിച്ച് ടോട്ടന്‍ഹാം വിജയം ആവര്‍ത്തിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ് ടോട്ടനത്തിന്‍റെ വിജയം. 10ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ ഡെലി അലിയാണ് ടോട്ടനിത്തിന്‍റെ വിജയ ഗോൾ നേടിയത്.

കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച് ടോട്ടനം പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തും, രണ്ട് തോല്‍വി വഴങ്ങിയ വോൾവ്സ് 16ാം സ്ഥാനത്തുമാണുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.