ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ വമ്പന്മാർക്ക് വിജയത്തുടക്കം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, ലിവർപൂൾ, ലെസ്റ്റര്‍ സിറ്റി ക്ലബ്ബുകളാണ് പ്രീമിയര്‍ ലീഗ് കിരീടം ലക്ഷ്യമിട്ട് വിജയത്തോടെ തുടക്കം കുറിച്ചത്.
-
It's good to be back. pic.twitter.com/8OW81HLVPs
— Premier League (@premierleague) August 14, 2021 " class="align-text-top noRightClick twitterSection" data="
">It's good to be back. pic.twitter.com/8OW81HLVPs
— Premier League (@premierleague) August 14, 2021It's good to be back. pic.twitter.com/8OW81HLVPs
— Premier League (@premierleague) August 14, 2021
എന്നാൽ പ്രീമിയർ ലീഗിലെ മറ്റൊരു വമ്പൻ ടീമായ ആഴ്‌സണൽ ആദ്യ മത്സരത്തിൽ കുഞ്ഞൻമാരായ ബ്രന്‍റ്ഫോർഡിനോട് തോൽവി വഴങ്ങി. 74 വർഷങ്ങൾക്ക് ശേഷം പ്രീമിയർ ലീഗിലേക്ക് തിരിച്ചുവന്ന ബ്രന്‍റ്‌ഫോർഡ് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ആഴ്‌സണലിനെ കീഴടക്കിയത്.
-
✅ Dennis Bergkamp
— Premier League (@premierleague) August 14, 2021 " class="align-text-top noRightClick twitterSection" data="
✅ Jose Antonio Reyes
✅ Cesc Fabregas
✅ Emmanuel Adebayor
✅ Santi Cazorla
✅ Harry Kane
🆕 Paul Pogba @paulpogba became the 7️⃣th player in #PL history to assist 4 goals in a single game in the competition#MUNLEE pic.twitter.com/uqYQch6GDF
">✅ Dennis Bergkamp
— Premier League (@premierleague) August 14, 2021
✅ Jose Antonio Reyes
✅ Cesc Fabregas
✅ Emmanuel Adebayor
✅ Santi Cazorla
✅ Harry Kane
🆕 Paul Pogba @paulpogba became the 7️⃣th player in #PL history to assist 4 goals in a single game in the competition#MUNLEE pic.twitter.com/uqYQch6GDF✅ Dennis Bergkamp
— Premier League (@premierleague) August 14, 2021
✅ Jose Antonio Reyes
✅ Cesc Fabregas
✅ Emmanuel Adebayor
✅ Santi Cazorla
✅ Harry Kane
🆕 Paul Pogba @paulpogba became the 7️⃣th player in #PL history to assist 4 goals in a single game in the competition#MUNLEE pic.twitter.com/uqYQch6GDF
ശക്തരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരെ അഞ്ച് ഗോളിന് ലീഡ്‌സ് യുണൈറ്റഡിനെ തകർത്തു കൊണ്ടാണ് പ്രീമിയർ ലീഗ് പോരാട്ടങ്ങൾ ആരംഭിച്ചത്. ബ്രൂണോ ഫെർണാണ്ടസിന്‍റെ ഹാട്രിക്ക് മികവിലാണ് യുണൈറ്റഡ് മികച്ച വിജയം സ്വന്തമാക്കിയത്. മാസോണ്‍ ഗ്രീന്‍വുഡും ഫ്രെഡുമാണ് മറ്റു ഗോള്‍ സ്‌കോറര്‍മാര്‍. കളം നിറഞ്ഞ് കളിച്ച പോൾ പോഗ്ബെയാണ് യുണൈറ്റഡിന്‍റെ നാല് ഗോളുകൾക്കും വഴിയൊരുക്കിയത്.
-
FULL-TIME Chelsea 3-0 Crystal Palace
— Premier League (@premierleague) August 14, 2021 " class="align-text-top noRightClick twitterSection" data="
A dominant performance from Chelsea at Stamford Bridge, with goals from Marcos Alonso, Christian Pulisic and a stunning Trevoh Chalobah debut strike #CHECRY pic.twitter.com/Qy7Wnab9xX
">FULL-TIME Chelsea 3-0 Crystal Palace
— Premier League (@premierleague) August 14, 2021
A dominant performance from Chelsea at Stamford Bridge, with goals from Marcos Alonso, Christian Pulisic and a stunning Trevoh Chalobah debut strike #CHECRY pic.twitter.com/Qy7Wnab9xXFULL-TIME Chelsea 3-0 Crystal Palace
— Premier League (@premierleague) August 14, 2021
A dominant performance from Chelsea at Stamford Bridge, with goals from Marcos Alonso, Christian Pulisic and a stunning Trevoh Chalobah debut strike #CHECRY pic.twitter.com/Qy7Wnab9xX
ക്രിസ്റ്റല്‍ പാലസിനെതിരേ 3-0ത്തിന് ആയിരുന്നു ചെല്‍സിയുടെ വിജയം. മാര്‍ക്കോസ് അലോണ്‍സോ, ക്രിസ്റ്റിയന്‍ പുലിസിച്ച്, ട്രെവോ കാലോബാഹ് എന്നിവരാണ് ചെൽസിക്കായി ഗോളുകൾ നേടിയത്. മറ്റൊരു മത്സരത്തിൽ നോർവിച്ച് സിറ്റിക്കെതിരെ ലിവർപൂൾ തകർപ്പൻ ജയം സ്വന്തമാക്കി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ലിവർപൂളിന്‍റേയും ജയം.
ALSO READ: യൂറോപ്പിൽ ഇനി ഫുട്‌ബോൾ വസന്തം; പ്രീമിയർ ലീഗ് പോരാട്ടങ്ങൾക്ക് തുടക്കം
ലെസ്റ്റര്‍ സിറ്റി വോള്‍വ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. ജാമി വാര്‍ഡിയാണ് ലെസ്റ്റര്‍ സിറ്റിയുടെ ഗോൾ സ്കോറർ. എവര്‍ട്ടണ്‍ സതാംപ്റ്റണേയും വാറ്റ്‌ഫോര്‍ഡ് ആസ്റ്റണ്‍ വില്ലയേയും തോല്‍പ്പിച്ചു. ബേണ്‍ലിക്കെതിരേ ബ്രൈറ്റണും വിജയം കണ്ടു. ഇന്ന് മാഞ്ചസ്റ്റർ സിറ്റി, ടോട്ടനത്തെയും ന്യൂ കാസ്റ്റിൽ വെസ്റ്റ് ഹാമിനെയും നേരിടും