ETV Bharat / sports

ടോട്ടനം താരം എറിക് ദിയറിന് എതിരെ നടപടിയുമായി ഇഎഫ്‌എ - എറിക് ദിയർ വാർത്ത

എഫ്‌എ കപ്പില്‍ നോർവിച്ച് സിറ്റിക്ക് എതിരെ മാർച്ച് നാലിന് നടന്ന നിർണായക മത്സരത്തിനിടെയാണ് എറിക് ദിയർ ആരാധകർക്ക് നേരെ മോശമായി പെരുമാറിയത്

tottenham news  eric dier news  എറിക് ദിയർ വാർത്ത  ടോട്ടനം വാർത്ത
എറിക് ദിയർ
author img

By

Published : Apr 24, 2020, 11:18 PM IST

ലണ്ടന്‍: ടോട്ടനത്തിന്‍റെ മധ്യനിര താരം എറിക് ദിയറിന് എതിരെ ഇംഗ്ലണ്ട് ഫുട്‌ബോൾ അസോസിയേഷന്‍ നടപടി എടുത്തു. എഫ്‌എ കപ്പ് മത്സരത്തിനിടെ ആരാധകനോട് മോശമായി പ്രതികരിച്ചതിനെ തുടർന്നാണ് ഇഎഫ്‌എ നടപടി. എഫ്‌എ കപ്പില്‍ നോർവിച്ച് സിറ്റിക്ക് എതിരെ മാർച്ച് നാലിന് നടന്ന മത്സരത്തിനിടെയാണ് സംഭവം. കാണികളുടെ സീറ്റിന് ഇടയിലേക്ക് ദിയർ ഒടിക്കയറുകയും മോശമായി പെരുമാറുകയുമായിരുന്നു.

മത്സരത്തല്‍ ടോട്ടനത്തെ വീഴ്‌ത്തി നോർവിച്ച് സിറ്റി ക്വാർട്ടറില്‍ കടന്നു. അതേസമയം നടപടി എടുത്ത സാഹചര്യത്തില്‍ ദിയർ മെയ് 8-ാം തീയ്യതിക്ക് മുന്‍പേ മറുപടി നല്‍കണമെന്ന് അധികൃതർ പ്രസ്താവനയിലൂടെ വ്യക്തമാക്കി. നേരത്തെ ദിയറിന്‍റെ ആരാധകരോടുള്ള പ്രതികരണത്തെ പിന്തുണച്ച് മത്സര ശേഷം ടോട്ടനം പരിശീലകന്‍ ഹോസെ മൗറിന്യോ രംഗത്ത് വന്നിരുന്നു. സംഭവത്തെ തുടർന്ന് ദിയറിന് വിലക്ക് നേരിടേണ്ടിവരില്ലെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.