കൊല്‍ക്കത്ത : സ്പാനിഷ് ക്ലബ് ബാഴ്സലോണയുമായി സഹകരിക്കാനൊരുങ്ങി ഐ ലീഗ് ക്ലബ്ബ് ഈസ്റ്റ് ബംഗാൾ. ഇരു ക്ലബ്ബുകളുടെയും ഭാരവാഹികൾ ഇതുസംബന്ധിച്ചുള്ള പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കി. ചർച്ച വിജയത്തിലെത്തിയാൽ ഐ ലീഗ് റണ്ണേഴ്സ് അപ്പായ ഈസ്റ്റ് ബംഗാൾ അടുത്ത സീസണിൽ ബാഴ്സലോണയുടെ സഹായത്തോടെയാകും ഇറങ്ങുകയെന്ന് ക്ലബ്ബ് ചെയർമാൻ അജിത് ഇസാക് അറിയിച്ചു.
-
Senior officials of the Spanish Giants, FC Barcelona and Quess East Bengal FC team, met to explore the possibility of an association between the two clubs.#QuessEastBengalFC #EastBengalFC #LoveEastBengal pic.twitter.com/XVqfs7MaEW
— Quess East Bengal FC (@eastbengalfc) April 24, 2019 " class="align-text-top noRightClick twitterSection" data="
">Senior officials of the Spanish Giants, FC Barcelona and Quess East Bengal FC team, met to explore the possibility of an association between the two clubs.#QuessEastBengalFC #EastBengalFC #LoveEastBengal pic.twitter.com/XVqfs7MaEW
— Quess East Bengal FC (@eastbengalfc) April 24, 2019Senior officials of the Spanish Giants, FC Barcelona and Quess East Bengal FC team, met to explore the possibility of an association between the two clubs.#QuessEastBengalFC #EastBengalFC #LoveEastBengal pic.twitter.com/XVqfs7MaEW
— Quess East Bengal FC (@eastbengalfc) April 24, 2019
റയൽ മാഡ്രിഡ് അക്കാദമിയുടെ മുൻ പരിശീലകനായിരുന്ന അലസാന്ദ്രോ മെനെൻഡസാണ് ഈസ്റ്റ് ബംഗാളിന്‍റെ നിലവിലെ പരിശീലകൻ. ഐ ലീഗില്‍ ഒരു പോയിന്‍റ് വ്യത്യാസത്തിനാണ് ഇത്തവണ ഈസ്റ്റ് ബംഗാള്‍ കിരീടം കൈവിട്ടത്. മുമ്പ് സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡുമായി അക്കാദമി തലത്തില്‍ ഈസ്റ്റ് ബംഗാള്‍ സഹകരണത്തിന് ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ഐഎസ്എൽ ടീമായ എടികെ സ്പാനിഷ് ക്ലബ്ബ് അത്‍ലറ്റിക്കോ മാഡ്രിഡുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്.