ETV Bharat / sports

ഐഎസ്‌എല്ലില്‍ ഇന്ന് ഡബിള്‍ ഹെഡര്‍; ആദ്യ മത്സരം വൈകിട്ട് അഞ്ചിന്

പരിശീലകന്‍ ജെറാര്‍ഡ് നൂസിനെ പുറത്താക്കിയ ശേഷമുള്ള ആദ്യ മത്സരത്തിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്നിറങ്ങും

author img

By

Published : Jan 17, 2021, 6:05 AM IST

Updated : Jan 17, 2021, 6:46 AM IST

ഐഎസ്‌എല്ലില്‍ ഇന്ന് വാര്‍ത്ത  ഐഎസ്‌എല്‍ സമനില വാര്‍ത്ത  ഐഎസ്‌എല്‍ ഇരട്ട പോരാട്ടം വാര്‍ത്ത  isl today news  isl draw news  isl double fight news
ഐഎസ്‌എല്‍

വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് ഇരട്ടപ്പോരാട്ടം. ജംഷഡ്‌പൂര്‍ എഫ്‌സി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടുമ്പോള്‍ എടികെ മോഹന്‍ബഗാനും എഫ്‌സി ഗോവയും തമ്മിലാണ് രണ്ടാമത്ത മത്സരം. വൈകിട്ട് അഞ്ച് മണിക്ക് തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പരാജയങ്ങളുടെയും സമനിലകളുടെയും ക്ഷീണം മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് നോര്‍ത്ത് ഈസ്റ്റും ജംഷഡ്‌പൂരും നേര്‍ക്കുനേര്‍ വരുന്നത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ രണ്ട് ജയവും മൂന്ന് സമനിലയുമാണ് ജംഷഡ്‌പൂരിന്‍റെ അക്കൗണ്ടിലുള്ളത്. നോര്‍ത്ത് ഈസ്റ്റാവട്ടെ അവസാന അഞ്ച് മത്സരങ്ങളില്‍ മൂന്ന് പരാജയവും രണ്ട് സമനിലയുമായിട്ടാണ് തിലക് മൈതാനത്തേക്ക് വരുന്നത്.

സ്‌പാനിഷ് പരിശീലകന്‍ ജെറാര്‍ഡ് നൂസിനെ പുറത്താക്കിയ ശേഷമുള്ള നോര്‍ത്ത് ഈസ്റ്റിന്‍റെ ആദ്യ മത്സരം കൂടിയാണിത്. നിലവില്‍ താല്‍ക്കാലിക പരിശീലകനായ ഖാലിദ് ജമീലിനാണ് ടീമിന്‍റെ ചുമതല. മറുവശത്ത് ഓവന്‍ കോയലാണ് ജംഷഡ്‌പൂരിന്‍റെ തന്ത്രങ്ങള്‍ മെനയുന്നത്. കഴിഞ്ഞ മത്സരത്തില്‍ ഗോവക്കെതിരെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെട്ടതിന്‍റെ ക്ഷീണത്തിലാണ് ജംഷഡ്‌പൂര്‍. മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ അലക്‌സ് ഡിലിമക്ക് കളിക്കാന്‍ സാധിക്കാത്തതും ജംഷഡ്‌പൂരിന് തിരിച്ചടിയാകും.

പരിശീലകന്‍ ജുവാന്‍ ഫെറോണ്ടയുടെ തന്ത്രങ്ങളാണ് കഴിഞ്ഞ മത്സരത്തില്‍ ഗോവയ്ക്ക് തുണയായത്. ഇന്ന് എടികെയ്ക്ക് എതിരെ ഇറങ്ങുമ്പോഴും ജുവാന് കീഴിലുള്ള ഗോവ വിജയപ്രതീക്ഷയിലാണ്. കഴിഞ്ഞ മത്സരത്തില്‍ മുന്നേറ്റ നിരക്കൊപ്പം ഗോള്‍ കീപ്പര്‍ നവീന്‍ കുമാറും ഗോവയ്ക്കായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇരു ടീമുകളും ഒരു പോലെ ആക്രമിച്ച് കളിച്ചപ്പോള്‍ ഫിനിഷിങ്ങില്‍ ഗോവ മികവ് കാണിച്ചു.

അതേസമയം പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള മുംബൈക്കെതിരെ പരാജയം വഴങ്ങിയതിന്‍റെ ക്ഷീണത്തിലാണ് എടികെ കളിക്കാന്‍ ഇറങ്ങുന്നത്. സീസണില്‍ ആറ് ഗോള്‍ സ്വന്തമാക്കിയ മുന്നേറ്റ താരം റോയ്‌ കൃഷ്‌ണയാണ് ഗോവയ്ക്കെതിരായ മത്സരത്തില്‍ എടികെയുടെ കരുത്ത്.

ഹൈദരാബാദ്, മുംബൈ പോരാട്ടം സമനിലയില്‍

ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ കരുത്തരായ മുംബൈ സിറ്റി എഫ്‌സിയെ ഹൈദരാബാദ് എഫ്‌സി സമനിലയില്‍ തളച്ചു. ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങളും സേവുകളും നടത്തിയ മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. മുബൈയ്ക്ക് വേണ്ടി ഗോള്‍ കീപ്പര്‍ അമരീന്ദര്‍ സിംഗ് സേവുകളുമായ കളം നിറഞ്ഞ മത്സരത്തിലെ ആദ്യ പകുതിയില്‍ രണ്ട് ഗോളവസരങ്ങളാണ് ഹൈദരാബാദിന് പാഴായത്. മറുഭാഗത്ത് സ്വതസിദ്ധമായ ശൈലി തുടരാന്‍ സാധിക്കാത്ത മുംബൈയുടെ മുന്നേറ്റ നിരയുടെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കുറയുകയും ചെയ്‌തു. ഹൈദരാബാദിന്‍റെ മധ്യനിര താരം ഹിതേഷ് ശര്‍മയാണ് കളിയിലെ താരം.

Last Updated : Jan 17, 2021, 6:46 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.