മിലാന്‍ : യുവന്‍റസില്‍ നിന്നും റയല്‍ മാഡ്രിഡിലേക്ക് ചേക്കേറാനൊരുങ്ങുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പ്രചരിക്കുന്ന വാര്‍ത്തകള്‍ കളിക്കാരനെന്ന നിലയില്‍ അപമാനകരമാണെന്നും, വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യം എന്താണെന്ന് ആരും തിരക്കുന്നില്ലെന്നും ക്രിസ്റ്റ്യാനോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
'ഞാന്‍ ജോലിയില്‍ എത്രമാത്രം ശ്രദ്ധാലുവാണെന്ന്, എന്നെക്കുറിച്ച് അറിയാവുന്നവര്‍ക്ക് ബോധ്യമുണ്ട്. കുറച്ച് വര്‍ത്തമാനം, കൂടുതല്‍ ജോലി എന്നതാണ് കരിയറിന്‍റെ തുടക്കം മുതല്‍ എന്‍റെ നയം. എന്തൊക്കെയായാലും, അടുത്തിടെ പുറത്തുവരുന്ന എല്ലാ കാര്യങ്ങളും കണക്കിലെടുക്കുമ്പോൾ, ഞാൻ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്.
- " class="align-text-top noRightClick twitterSection" data="
">
ഞാനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ കളിക്കാരനെന്ന നിലയില്‍ എനിക്കും ക്ലബ്ബിനും, എന്നോടൊപ്പം ചേര്‍ത്തുപറയുന്ന മറ്റ് ക്ലബ്ബുകള്‍ക്കുമെല്ലാം അപമാനമാണ്. റയലിലെ എന്‍റെ കഥ എഴുതിക്കഴിഞ്ഞതാണ്. കണക്കുകളാലും വാക്കുകളാലും കിരീടങ്ങളാലുമെല്ലാം രേഖപ്പെടുത്തിയ ചരിത്രമാണത്.
also read: എട്ടുമാസം പ്രായമുള്ള കുഞ്ഞിനായി ഒളിമ്പിക് മെഡല്‍ ലേലം ചെയ്തു; മരിയ ആൻഡ്രെജിക്കിന് കയ്യടി
സാന്‍റിയാഗോ ബെര്‍ണാബ്യൂവിലെ റയലിന്‍റെ മ്യൂസിയത്തിലും, ഓരോ ആരാധകന്‍റെ മനസിലും അതുണ്ട്. ഒമ്പത് വര്‍ഷക്കാലം നേട്ടങ്ങള്‍ക്കൊപ്പം, പരസ്പര ബഹുമാനത്തോടെയും സ്‌നേഹത്തോടെയുമാണ് ഞങ്ങള്‍ കഴിഞ്ഞത്. ആ സ്‌നേഹവും ആദരവും ഇപ്പോഴും ലഭിക്കുന്നുണ്ട്. അതില്‍ സന്തോഷവുമുണ്ട്.
എന്‍റെ പേരില്‍ ഇത്തരം കളികള്‍ ഇനിയും തുടരാന്‍ ആളുകളെ അനുവദിക്കാനാവില്ലെന്ന് പറയാനാണ് മൗനം വെടിയുന്നത്. ജോലിയിലും കരിയറിലും ഇനിയും ശ്രദ്ധ നല്‍കി മുന്നോട്ടുപോകാനാണ് ശ്രമിക്കുന്നത്. മുന്നിലുള്ള വെല്ലുവിളികളെ പ്രതിബദ്ധതയോടെ നേരിടാന്‍ തയ്യാറാണ്. മറ്റെല്ലാം വെറും വര്‍ത്തമാനങ്ങള്‍ മാത്രമാണ്'- ക്രിസ്റ്റ്യാനോ കുറിച്ചു.