മാഞ്ചസ്റ്റർ: ഫുട്ബോൾ ലോകത്ത് ചരിത്ര നേട്ടവുമായി പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. കരിയറിൽ 800 ഗോൾ പിന്നിടുന്ന ആദ്യ താരം എന്ന ചരിത്ര നേട്ടമാണ് റൊണാൾഡോ സ്വന്തം പേരിൽ കുറിച്ചത്. ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ആഴ്‌സനലിനെതിരായ മത്സരത്തിലായിരുന്നു റൊണാൾഡോ ചരിത്രമെഴുതിയത്. മത്സരത്തിൽ ഇരട്ട ഗോൾ നേടിയ താരം തന്‍റെ ആകെ ഗോൾ നേട്ടം 801 ആക്കി.
-
💯💯💯💯💯💯💯💯@Cristiano is out of this world 🌍#MUFC pic.twitter.com/UaQjnCUNH0
— Manchester United (@ManUtd) December 2, 2021 " class="align-text-top noRightClick twitterSection" data="
">💯💯💯💯💯💯💯💯@Cristiano is out of this world 🌍#MUFC pic.twitter.com/UaQjnCUNH0
— Manchester United (@ManUtd) December 2, 2021💯💯💯💯💯💯💯💯@Cristiano is out of this world 🌍#MUFC pic.twitter.com/UaQjnCUNH0
— Manchester United (@ManUtd) December 2, 2021
മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്‍റസ്, സ്പോർട്ടിങ് ലിസ്ബണ്‍ എന്നീ ക്ലബുകൾക്ക് വേണ്ടിയും പോർച്ചുഗൽ ദേശിയ ടീമിന് വേണ്ടിയും പന്തുതട്ടിയാണ് റൊണാൾഡോ 800 ഗോളുകൾ അടിച്ചെടുത്തത്. ഗോൾ നേട്ടത്തോടെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയ താരം, ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരം എന്നീ റെക്കോഡുകളും റൊണാള്‍ഡോ സ്വന്തം പേരിൽ കുറിച്ചു.
-
Who else? 🔥@Cristiano is voted your #MUNARS Man of the Match 🥇#MUFC
— Manchester United (@ManUtd) December 3, 2021 " class="align-text-top noRightClick twitterSection" data="
">Who else? 🔥@Cristiano is voted your #MUNARS Man of the Match 🥇#MUFC
— Manchester United (@ManUtd) December 3, 2021Who else? 🔥@Cristiano is voted your #MUNARS Man of the Match 🥇#MUFC
— Manchester United (@ManUtd) December 3, 2021
ദേശീയകുപ്പായത്തില്‍ 115 ഗോളുകള്‍ നേടിയ റൊണാൾഡോ യുണൈറ്റഡിനുവേണ്ടി 130 ഗോളുകളും, റയലിനുവേണ്ടി 450 ഗോളുകളും, യുവന്‍റസിന് വേണ്ടി 101ഗോളുകളും, സ്‌പോര്‍ട്ടിങ് ലിസ്ബണ് വേണ്ടി അഞ്ച് ഗോളുകളും നേടിയിട്ടുണ്ട്.
ALSO READ: PREMIER LEAGUE: ഇരട്ടഗോളുമായി റൊണാൾഡോ, ആഴ്‌സനലിനെതിരെ യുണൈറ്റഡിന് വിജയം
ബ്രസീല്‍ ഇതിഹാസം പെലെയും റൊമാരിയോയും കരിയറിലുടനീളം ആയിരത്തിലധികം ഗോളുകള്‍ നേടിയിട്ടുണ്ടെങ്കിലും അതില്‍ സൗഹൃദ മത്സരങ്ങളിലെ ഗോളുകളും ഉൾപ്പെട്ടിരുന്നു. സൗഹൃദ മത്സരങ്ങളുടെ കണക്കുകള്‍ ഒഴിവാക്കുമ്പോള്‍ പെലെയുടെ ഗോള്‍ നേട്ടം 769 ആയി കുറയും. മെസിയുടെ പേരില്‍ 756 ഗോളുകളുണ്ട്.