ETV Bharat / sports

രാജ്യാന്തര ഫുട്‌ബോളിൽ ഏറ്റവുമധികം ഗോൾ ; ഗിന്നസ് ബുക്കിൽ ഇടം നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ

രാജ്യാന്തര ഫുട്‌ബോളിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരമായതോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഗിന്നസില്‍ ഇടം

Cristiano Ronaldo Guinness Record  Ronaldo Guinness Record  Guinness Record  Cristiano Ronaldo  ഗിന്നസ് ബുക്കിൽ ഇടം നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ  ക്രിസ്റ്റ്യാനോ റൊണാൾഡോ  അലി ദേയ  ലയണല്‍ മെസി  സുനില്‍ ഛേത്രി  റൊണാൾഡോ
രാജ്യാന്തര ഫുട്‌ബോളിൽ ഏറ്റവുമധികം ഗോൾ; ഗിന്നസ് ബുക്കിൽ ഇടം നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ
author img

By

Published : Sep 4, 2021, 7:42 AM IST

ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗിന്നസ് ബുക്കിൽ ഇടം പിടിച്ചു. രാജ്യാന്തര ഫുട്‌ബോളിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരമായതോടെയാണ് അംഗീകാരം. അയര്‍ലന്‍ഡിനെതിരായ ലോക കപ്പ് യോഗ്യത മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയാണ് ക്രിസ്റ്റ്യാനോ ഒന്നാമതെത്തിയത്.

ഇറാന്‍റെ മുൻ സ്ട്രൈക്കർ അലി ദേയയുടെ റെക്കോർഡ് ആണ് തകർത്തത്. 180 മത്സരങ്ങളില്‍ നിന്നും 111 ഗോളുകളാണ് താരത്തിന്‍റെ അക്കൗണ്ടിലുള്ളത്. 149 മത്സരങ്ങളില്‍ നിന്നായിരുന്നു ദേയയുടെ നേട്ടം.

മലേഷ്യയുടെ മൊക്താർ ദഹാരി (142 മത്സരങ്ങളില്‍ നിന്നും 89 ഗോളുകള്‍), ഹംഗറിയുടെ ഫെറെങ്ക് പുസ്‌കാസ് (85 മത്സരങ്ങളില്‍ നിന്നും 84 ഗോളുകള്‍), സാംബിയയുടെ ഗോഡ്‌ഫ്രെ (111 മത്സരങ്ങളില്‍ നിന്നും 79 ഗോളുകള്‍) എന്നിവരാണ് അന്താരാഷ്ട്ര ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ളത്.

ALSO READ: സിആർ 7 മാറില്ല; യുണൈറ്റഡിലും റൊണാൾഡോയ്ക്ക്‌ ഏഴാം നമ്പർ ജേഴ്‌സി

അര്‍ജന്‍റീനന്‍ നായകന്‍ ലയണല്‍ മെസി (151 മത്സരങ്ങളില്‍ നിന്നും 76 ഗോളുകള്‍) എട്ടാം സ്ഥാനത്തും, ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി (118 മത്സരങ്ങളില്‍ നിന്നും 74 ഗോളുകള്‍) 13ാം സ്ഥാനത്തുമാണുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.