ടൂറിന്‍: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് പോര്‍ച്ചുഗീസ് സൂപ്പര്‍ ഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരെ ഇറ്റാലിയന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. റൊണാള്‍ഡോയുടെ പെണ്‍സുഹൃത്ത് ജോര്‍ജിനോ റോഡ്രിഗസിന്‍റെ സാമൂഹ്യമാധ്യമത്തിലെ പോസ്റ്റിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം.
- " class="align-text-top noRightClick twitterSection" data="
">
തന്‍റെ 27ാം പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായാണ് ജോര്‍ജിനോ സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റിട്ടത്. ഇരുവരും ഇറ്റലിയിലെ മഞ്ഞുമൂടിയ റസ്റ്റോറന്‍റില്‍ പിറന്നാള്‍ ആഘോഷിക്കുന്ന ദൃശ്യങ്ങളാണ് പോസ്റ്റിലുള്ളത്.
- " class="align-text-top noRightClick twitterSection" data="
">
കൊവിഡ് പശ്ചാത്തലത്തില്‍ ഇറ്റലിയില്‍ യാത്രാ വിലക്കുകള്‍ നിലനില്‍ക്കുന്നുണ്ട്. രോഗ വ്യാപനത്തെ തുടര്‍ന്ന് ഓറഞ്ച് സോണിലൂടെ ജോലിക്കോ, ബിസിനസ് ആവശ്യത്തിനോ മാത്രമെ രാജ്യത്ത് യാത്രചെയ്യാന്‍ അനുവാദമുള്ളൂ. റൊണാള്‍ഡോയും സുഹൃത്തും യാത്രാ നിയന്ത്രണം ലംഘിച്ചതായി പ്രഥമദൃഷ്‌ട്യാ ബോധ്യമായ സാഹചര്യത്തിലാണ് ഇറ്റാലിയന്‍ പൊലീസിന്‍റെ അന്വേഷണം പുരോഗമിക്കുന്നത്.
നിയമലംഘനം നടന്നതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടാല്‍ ഇരുവരും പിഴയൊടുക്കേണ്ടിവരും. റൊണാള്‍ഡോക്ക് കൊവിഡ് സ്ഥിരീകരിച്ച് ഒരു മാസത്തിന് ശേഷമാണ് പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട വിവാദം.
റൊണാള്‍ഡോ ഇറ്റാലിയന്‍ സീരി എയില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ സംപ്‌ഡോറിയയും നേരിടും. ഇന്ന് രാത്രി 10.30നാണ് നിലവിലെ ചാമ്പ്യന്‍മാരായ യുവന്‍റസും സാംപ്‌ഡോറിയയും തമ്മിലുള്ള പോരാട്ടം. ഇന്ന് നടക്കുന്ന മത്സരത്തില്‍ ജയിച്ചാല്‍ യുവന്‍റസ് ലീഗിലെ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയരും.