ETV Bharat / sports

മലപ്പുറത്തെ ഫുട്ബോള്‍ ആവേശം; ചുമരില്‍ ജീവന്‍ തുടിക്കുന്ന  മെസിയും നെയ്മറും

ലാറ്റിനമേരിക്കന്‍ കിരീടത്തിനായി ബ്രസീലും അർജന്‍റീനയും കളത്തിലിറങ്ങുമ്പോള്‍ ആവേശം തെല്ലൊന്ന് കൂടുതലാണ് മലപ്പുറത്തുകാര്‍ക്ക്.

messi  neymar  സ്പീഡ് പെയിൻിങ്  കോപ്പ അമേരിക്ക  കോപ്പ  മെസി  നെയ്മര്‍
ഫുട്ബോള്‍ പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് വീട്ട് ചുമരിലെ മെസിയും നെയ്മറും
author img

By

Published : Jul 10, 2021, 12:41 PM IST

മലപ്പുറം: മലപ്പുറത്തുകാരുടെ വികാരങ്ങളിലൊന്നാണ് ഫുട്ബോള്‍. കോപ്പയും യൂറോ കപ്പുമെല്ലാം മൈലുകള്‍ക്കപ്പുറമാണ് അരങ്ങേറുന്നതെങ്കിലും ചൂട് മലപ്പുറത്തുകാരുടെ നെഞ്ചിലുണ്ടാവാറുണ്ട്. ഇത്തവണ ലാറ്റിനമേരിക്കന്‍ കിരീടത്തിനായി ബ്രസീലും അർജന്‍റീനയും കളത്തിലിറങ്ങുമ്പോള്‍ ആവേശം തെല്ലൊന്ന് കൂടുതലാണ് ഇക്കൂട്ടര്‍ക്ക്.

ഫുട്ബോള്‍ പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് വീട്ട് ചുമരിലെ മെസിയും നെയ്മറും

സ്വപ്ന ഫൈനലിന് കളമൊരുങ്ങിയതോടെ ചേരി തിരിഞ്ഞുള്ള തീപാറുന്ന ചര്‍ച്ചകളും സജീവം. എന്നാല്‍ ഇരു കൂട്ടര്‍ക്കും ആവേശം പകരുകയാണ് ഉദയൻ എടപ്പാളിന്‍റെ സ്പീഡ് പെയിൻിങ്. അര്‍ജന്‍റീനയുടെ ആരാധകനാണെങ്കിലും സ്വന്തം വീട്ട് ചുമരില്‍ മെസിയോടൊപ്പം നെയ്മറിന്‍റേയും ചിത്രം ഉദയന്‍ വരച്ചിട്ടുണ്ട്.

also read:വിംബിൾ‌ഡണ്‍ പുരുഷ സിം​ഗിൾസ്: നൊവാക് ജോക്കോവിച്ച് ഫൈനലില്‍

120 സ്ക്വയർ ഫീറ്റിൽ അര മണിക്കൂർ കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. പ്രിയപ്പെട്ട ടീം അർജന്‍റീനയാണെങ്കിലും സുഹൃത്തുക്കളായ ബ്രസീൽ ആരാധാകരുടെയും ഇഷ്ടം മനസിലാക്കിയാണ് നെയ്മറേയും ഉള്‍പ്പെടുത്തിയതെന്ന് ഉദയന്‍ പറയുന്നു. കിരീടം നിലനിർത്താൻ നെയ്മറും സംഘവുമിറങ്ങുമ്പോള്‍ 1993ന് ശേഷം ആദ്യ കിരീടത്തിനായാണ് മെസിപ്പടയുടെ തയ്യാറെടുപ്പ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.