ലണ്ടന്‍: സ്‌ത്രീ വിരുദ്ധ, വംശീയ പരാമര്‍ശങ്ങളെ തുടര്‍ന്ന് ഫിഫ വൈസ്പ്രസിഡന്‍റ് സ്ഥാനം രാജി വച്ച് ഗ്രെഗ് ക്ലാര്‍ക്ക്. യുവേഫ പ്രസിഡന്‍റ് അലക്‌സാണ്ടര്‍ സെഫറിനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന് ശേഷമാണ് ക്ലാര്‍ക്കിന്‍റെ രാജി പ്രഖ്യാപനം. യുവേഫയിലെ ഭാരവാഹിത്വവും ക്ലാര്‍ക്ക് രാജിവെച്ചു. കഴിഞ്ഞ ദിവസം ക്ലാര്‍ക്ക് ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹിത്വവും രാജിവെച്ചിരുന്നു. ക്ലാര്‍ക്കിന്‍റെ പരാമര്‍ശങ്ങള്‍ ഇതിനകം വിവാദമായിരുന്നു.
ബ്രിട്ടീഷ് പാര്‍ലമെന്‍റ് കമ്മിറ്റിക്കും ഹൗസ് ഓഫ് കോമണ്‍ ഡിജിറ്റല്‍, കള്‍ച്ചറല്‍, മീഡിയാ ആന്‍ഡ് സ്‌പോര്‍ട് കമ്മിറ്റിക്കും മുമ്പാകെയുള്ള പരാമര്‍ശങ്ങളാണ് വിവാദമായത്. മറ്റ് വഴികള്‍ ഇല്ലാത്തതിനാലാണ് ക്ലാര്‍ക്കിന്‍റെ രാജിയെന്ന് ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ അധ്യക്ഷന്‍ വ്യക്തമാക്കി.