ETV Bharat / sports

മഞ്ഞപ്പടക്കെതിരെ സി.കെ വിനീത് - കേരള ബ്ലാസ്റ്റേഴ്സ്

മഞ്ഞപ്പടക്കെതിരെ പൊട്ടിത്തെറിച്ച് സി.കെ വിനീത്. ബ്ലാസ്റ്റേഴ്സ് ഉപേക്ഷിച്ചത് സ്വന്തം ഇഷ്ടപ്രകാരമല്ലെന്നും വിനീത്.

സി കെ വിനീത്
author img

By

Published : Feb 17, 2019, 11:10 PM IST

കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പടക്കെതിരെ മുൻ താരം സി.കെ വിനീത് പൊലീസില്‍ പരാതി നല്‍കി. തനിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നുവെന്ന് വിനീത് പരാതിയില്‍ വിശദമാക്കുന്നു.

തന്‍റെ ഇഷ്ടപ്രകാരമല്ല ബ്ലാസ്റ്റേഴ്സ് വിട്ടതെന്നും വിനീത് പറഞ്ഞു. താൻ ബോൾബോയിയെ അസഭ്യം പറഞ്ഞെന്ന കള്ളം മഞ്ഞപ്പട സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിപ്പിക്കുകയാണ്. മഞ്ഞപ്പടയിലെ ചില ഭാരവാഹികളാണ് ഈ പ്രവർത്തിക്ക് പിന്നിലെന്നും വിനീത് ആരോപിച്ചു. തന്‍റെ ഫുട്ബോൾ കരിയർ നശിപ്പിക്കാനുള്ള നീക്കം നടക്കുന്നു. ആൾക്കൂട്ട ആക്രമണത്തിന് സമാനമായ അവസ്ഥയാണ് താൻ ഇപ്പോൾ നേരിടുന്നത്. താരങ്ങളോടുള്ള സമീപനത്തില്‍ മഞ്ഞപ്പട മോശമാണെന്നും വിനീത് വിമര്‍ശിക്കുന്നു.

ഈ സീസണില്‍ ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ വിനീതിന് കഴിഞ്ഞിരുന്നില്ല. തുടർന്ന് ചെന്നൈയിൻ എഫ്സിയിലേക്ക് താരം ചേക്കേറുകയായിരുന്നു. എന്നാല്‍ തന്‍റെ ഇഷ്ടപ്രകാരമല്ല ചെന്നൈയിനിലേക്ക് പോയതെന്ന് വിനീത് പറഞ്ഞു. അവധി കഴിഞ്ഞ് എത്തിയപ്പോഴേക്കും തന്നെ ചെന്നൈയിന് കൈമാറുകയായിരുന്നുവെന്നും സി.കെ വിനീത് ആരോപിച്ചു.

Intro:Body:

മഞ്ഞപ്പടക്കെതിരെ പരാതിയുമായി സി.കെ.വിനീത്

മഞ്ഞപ്പടക്കെതിരെ പൊട്ടിത്തെറിച്ച് സി.കെ.വിനീത്. ബ്ലാസ്റ്റേഴ്സിനെ ഉപേക്ഷിച്ചത് സ്വന്തം ഇഷ്ടപ്രകാരമല്ലെന്നും വിനീത്.

കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആരാധകക്കൂട്ടായ്മായ മഞ്ഞപ്പടയ്ക്കെതിരെ മുൻ താരം സി.കെ.വിനീത് പൊലീസില്‍ പരാതി നല്‍കി. തനിക്കെതിരെ വ്യാജ പ്രചരണം നടക്കുന്നുവെന്ന് വീനിത് പരാതിയില്‍ വിശദമാക്കുന്നു. തന്‍റെ ഇഷ്ടപ്രകാരമല്ല ബ്ലാസ്റ്റേഴ്സ് വിട്ടതെന്നും വിനീത് പറഞ്ഞു.

താൻ ബോൾബോയിയെ അസഭ്യം പറഞ്ഞെന്ന കള്ളം മഞ്ഞപ്പട സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിപ്പിക്കുന്നതായി വിനീത് പറഞ്ഞു. മഞ്ഞപ്പടയിലെ ചില ഭാരവാഹികളാണ് ഈ പ്രവർത്തിക്ക് പിന്നില്ലെന്നും വിനിത് ആരോപിച്ചു. തന്‍റെ ഫുട്ബോൾ കരിയർ നശിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ആൾകൂട്ട ആക്രമണത്തിന് സമാനമായ അവസ്ഥയാണ് താൻ നേരിടുന്നതെന്നും വിനീത് വ്യക്തമാക്കി. താരങ്ങളോടുള്ള സമീപനത്തില്‍ മഞ്ഞപ്പട മോശമാണെന്നും വിനിത് ചൂണ്ടക്കാട്ടി.

ഈ സീസണില്‍ ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ വിനീതിന് കഴിഞ്ഞിരുന്നില്ല. തുടർന്ന ചെന്നൈയിൻ എഫ്സിയിലേക്ക് താരം ചേക്കേറുകയായിരുന്നു. എന്നാല്‍ തന്‍റെ ഇഷ്ടപ്രകാരമല്ല ചെന്നൈയിനിലേക്ക് പോയതെന്ന് വിനീത് പറഞ്ഞു. അവധി കഴിഞ്ഞ് എത്തിയപ്പോഴേക്കും തന്നെ ചെന്നൈയിന് കൈമാറുകയായിരുന്നുവെന്നും സി.കെ.വിനീത് ആരോപിച്ചു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.