ETV Bharat / sports

കോടതിയില്‍ ജയിച്ച് സിറ്റി; യുവേഫയുടെ വിലക്ക് നീക്കി

സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് അടക്കേണ്ട പിഴ തുകയിലും കോടതി ഇളവ് വരുത്തി. നേരത്തെ 30 മില്യണ്‍ യുറോ പിഴ ചുമത്തിയപ്പോള്‍ നിലവില്‍ കോടതി അത് 10 മില്യണ്‍ യൂറോ ആയി കുറച്ചു.

uefa news  manchester city news  യുവേഫ വാര്‍ത്ത  മാഞ്ചസ്റ്റര്‍ സിറ്റി വാര്‍ത്ത
യുവേഫ വിലക്ക്
author img

By

Published : Jul 13, 2020, 3:53 PM IST

ജെനീവ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മുന്‍ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് യുവേഫ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. രാജ്യാന്തര കായിക തര്‍ക്കപരിഹാര കോടതിയുടെതാണ് നടപടി. സാമ്പത്തിക തട്ടിപ്പിന്‍റെ പേരില്‍ ചാമ്പ്യന്‍സ് ലീഗില്‍ രണ്ട് വര്‍ഷത്തെ വിലക്കാണ് നേരത്തെ യുവേഫ ഏര്‍പ്പെടുത്തിയത്. സാമ്പത്തിക തട്ടിപ്പുകളെ തുടര്‍ന്ന് ഈ വര്‍ഷം ഫെബ്രുവരിയിലാണ് യുവേഫ മാഞ്ചസ്റ്റര്‍ സിറ്റിയെ വിലക്കിയത്. ഇതിനെതിരെ സിറ്റി നല്‍കിയ അപ്പീലിലാണ് ഇപ്പോള്‍ വിധിയുണ്ടായിരിക്കുന്നത്. നേരത്തെ 2012-2016 കാലയളവില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പല പണമിടപാടുകളും യുവേഫ ചട്ടങ്ങള്‍ ലംഘിച്ചാണെന്ന രീതിയില്‍ ജര്‍മന്‍ മാസിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് യുവേഫ അന്വേഷണം നടത്തി സിറ്റിക്കെതിരെ വിലക്ക് പ്രഖ്യാപിക്കുകയായിരുന്നു. യുണൈറ്റഡ് ഗ്രൂപ്പ് ഉടമകളായിട്ടുള്ള ക്ലബ് കണക്കുകളിൽ കൃത്രിമം കാട്ടിയെന്നാണ് ആരോപണം. യുവേഫയുടെ ക്ലബ് ലൈസന്‍സിങ്ങിലും ഫിനാന്‍ഷ്യല്‍ ഫെയർ പ്ലേ റഗുലേഷനിലും 2012-2016 കാലഘട്ടത്തില്‍ ക്ലബ് വീഴ്‌ച്ച വരുത്തിയതായാണ് അന്വേഷണ സമിതി കണ്ടെത്തിയത്.

ചാമ്പ്യന്‍സ് ലീഗ്; മാഞ്ചസ്‌റ്റർ സിറ്റിക്ക് രണ്ട് സീസണില്‍ വിലക്ക്

https://www.etvbharat.com/malayalam/kerala/sports/football/champions-league-manchester-city-banned-for-two-seasons/kerala20200215120841610

സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് അടക്കേണ്ട പിഴ തുകയിലും കോടതി ഇളവ് വരുത്തി. നേരത്തെ 30 മില്യണ്‍ യുറോ പിഴ ചുമത്തിയപ്പോള്‍ നിലവില്‍ കോടതി അത് 10 മില്യണ്‍ യൂറോ ആയി കുറച്ചു. മൂന്ന് ജഡ്ജിമാര്‍ അടങ്ങുന്ന പാനലിന്‍റേതാണ് വിധി. ഇംഗ്ലീഷ് പ്രമീയര്‍ ലീഗില്‍ നിലവില്‍ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റി അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഇതിനകം ഉറപ്പിച്ച് കഴിഞ്ഞു. ഈ സീസണിലെ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ അടുത്ത മാസം നടക്കാനിരിക്കുകയാണ്. രണ്ടാം പാദ പ്രീ ക്വാര്‍ട്ടറില്‍ സ്പാനിഷ് ലാലിഗയിലെ വമ്പന്‍മാരായ റയല്‍ മാഡ്രിഡാണ് സിറ്റിയുടെ എതിരാളികള്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.