ന്യൂഡല്‍ഹി : ലോകകപ്പ് ഫുട്ബോള്‍ യോഗ്യത മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. കൊവിഡ് മുക്തനായ ക്യാപ്റ്റന്‍ സുനിൽ ഛേത്രിയുടെ നേതൃത്വത്തിലുള്ള 28 അംഗ ടീമിനെയാണ് കോച്ച് ഇഗോർ സ്റ്റീമാച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളി താരങ്ങളായ സഹൽ അബ്ദുൾ സമദ്, ആഷിക് കരുണിയന്‍ എന്നിവരും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
2022 ലോകകപ്പ്, 2023ൽ ഏഷ്യൻ കപ്പ് ക്വാളിഫയർ എന്നീ ടൂർണമെന്‍റുകള്‍ക്ക് യോഗ്യത നേടുന്നതിനായി നടക്കുന്ന മൂന്ന് മത്സരങ്ങള്‍ക്കുള്ള ടീമാണിത്. അതേസമയം ഖത്തറില്‍ വെച്ച് നടക്കുന്ന മത്സരങ്ങള്‍ക്കായി ടീം ഇന്ത്യ ബുധനാഴ്ച ദോഹയിലേക്ക് പോവും. ജൂൺ മൂന്നിന് കരുത്തരായ ഖത്തറിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. രാത്രി 10.30നാണ് മത്സരം. തുടര്‍ന്ന് ഏഴാം തിയതി വെെകീട്ട് 7.30ന് ബംഗ്ലാദേശിനെയും, 15ാം തിയതി വെെകീട്ട് 7.30ന് അഫ്ഗാനിസ്ഥാനെയും ഇന്ത്യ നേരിടും.
also read: ബെന്‍സേമ വീണ്ടും ദേശീയ ടീമിലേക്ക്; തിരിച്ചുവരവ് ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം
കൊവിഡിനെത്തുടര്‍ന്ന് പരിശീലനക്യാമ്പ് വൈകാനിടയായതും ദുബായിൽ നടക്കാനിരുന്ന സൗഹൃദ മത്സരം നഷ്ടമായതുമുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് അനുകൂലമായ സാഹചര്യത്തിലല്ല യോഗ്യതാ മത്സരളെന്ന് ഇഗോർ സ്റ്റീമാച്ച് പറഞ്ഞു. അതേസമയം മെയ് 15 മുതൽക്ക് ഡൽഹിയിലെ ബയോ ബബിളിൽ കഴിയുന്ന താരങ്ങൾ യാത്രയ്ക്ക് 48 മണിക്കൂര്‍ മുമ്പുള്ള ആർടിപിസിആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.
യോഗ്യതാ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം
ഗോൾകീപ്പർ : ഗുർപ്രീത് സിങ് സന്ധു, അമരീന്ദർ സിങ്, ധീരജ് സിങ്
ഫോർവേഡുകൾ : സുനിൽ ഛേത്രി, ഇഷാൻ പണ്ഡിത, മൻവീർ സിങ്
ഡിഫൻ്റർമാർ : പ്രീതം കോട്ടൽ, രാഹുൽ ഭേക്കെ, നരേന്ദർ ഗെഹ്ലോട്, ചിൻഗ്ലെൻസന സിങ്, സന്ദേശ് ജിങ്കൻ, ആദിൽ ഖാൻ, ആകാശ് മിശ്ര, സുബാഷിഷ് ബോസ്
മിഡ്‌ഫീൽഡർമാർ : ഉദാന്ത സിങ്, ബ്രണ്ടൻ ഫെർണാണ്ടസ്, ലിസ്റ്റൻ കോളാസോ, റൗളിൻ ബോർജസ്, ഗ്ലാൻ മാർട്ടിൻസ്, അനിരുദ്ധ് ഥാപ്പ, പ്രണോയ് ഹൽദാർ, സുരേഷ് സിങ്, ലാലെങ്മാവിയ റാൾട്ടെ, സഹൽ അബ്ദുൽ സമദ്, യാസിർ മൊഹമ്മദ്, ലാൽറിൻസുവാല ചാങ്‌തെ, ബിപിൻ സിങ്, ആഷിഖ് കരുണിയൻ.