ഇന്ത്യൻ ഫുട്ബോൾ ടീമിന്‍റെ പുതിയ പരിശീലകനും ക്രൊയേഷ്യൻ മുൻ താരവുമായ ഇഗോർ സ്റ്റിമാച്ചിന് ആശംസയുമായി ചെല്‍സിയും കോവാചിച്ചും. ചെല്‍സിയുടെ ക്രൊയേഷ്യൻ താരമാണ് കോവാചിച്ച്. ചെല്‍സിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കോവാചിച്ച് 98 ലോകകപ്പിലെ ക്രൊയേഷ്യയുടെ ഹീറോ കൂടിയായ സ്റ്റിമാച്ചിന് ആശംസ അറിയിച്ചത്.
- " class="align-text-top noRightClick twitterSection" data="">
2012-13 സീസണില്‍ ക്രൊയേഷ്യയുടെ പരിശീലകൻ കൂടിയായിരുന്നു ഇഗോർ സ്റ്റിമാച്ച്. ഇഗോറിന് കീഴില്‍ കളിക്കാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ടെന്നും ഇന്ത്യൻ ടീമിനും ഇഗോറിനും എല്ലാ ഭാവുകളും നേരുന്നതായും ക്രൊയേഷ്യൻ ദേശീയ ടീം അംഗമായ കോവാചിച്ച് പറഞ്ഞു. അദ്ദേഹം വളരെ നല്ല മനുഷ്യനാണെന്നും അതിലുപരി മികച്ച ഒരു പരിശീലകനാണെന്നും ചെല്‍സി താരം വീഡിയോയില്‍ പറഞ്ഞു. കഴിഞ്ഞ മാസമാണ് ഇഗോർ സ്റ്റിമാച്ചിനെ ഇന്ത്യയുടെ പരിശീലകനായി നിയമിച്ചത്. സ്റ്റിമാച്ചും ഇന്ത്യൻ ടീമും കിംഗ്സ് കപ്പില്‍ പങ്കെടുക്കാനായി ഇപ്പോൾ തായിലൻഡിലാണ്. നാളെ ആരംഭിക്കുന്ന കിംഗ്സ് കപ്പാണ് സ്റ്റിമാച്ചിന്‍റെ ആദ്യ പരീക്ഷണവും. കിംഗ്സ് കപ്പിനുള്ള ഇന്ത്യൻ ടീമില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് ഇടംനേടിയിരുന്നു.