ലണ്ടന്‍: ചാമ്പ്യൻസ് ലീഗിന് പിന്നാലെ യുവേഫ സൂപ്പർ കപ്പും സ്വന്തമാക്കി ചെൽസി. യൂറോപ്പ ലീഗ് ജേതാക്കളായ വിയ്യാറയലിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 6-5ന് കീഴടക്കിയാണ് ചെല്‍സി പുതിയ സീസണിന് മിന്നുന്ന തുടക്കം കുറിച്ചത്.
നിശ്ചിത സമയത്ത് ചെല്‍സിക്കായി ഹകിം സിയേച്ചും (27ാം മിനിട്ട്) വിയ്യാറയലിനായി ജെറാര്‍ഡ് മൊറേനൊയും (73ാം മിനിട്ട്) ഗോള്‍ നേടി. അധിക സമയത്തും ഇരു സംഘങ്ങളും സമനില തുടര്‍ന്നതോടെയാണ് മത്സരം പെനാല്‍റ്റിയിലേക്ക് കടന്നത്.
-
🔵 Congratulations, Chelsea! 2021 Super Cup winners! 🏆🎉#SuperCup pic.twitter.com/f6SIH18PbJ
— UEFA Champions League (@ChampionsLeague) August 11, 2021 " class="align-text-top noRightClick twitterSection" data="
">🔵 Congratulations, Chelsea! 2021 Super Cup winners! 🏆🎉#SuperCup pic.twitter.com/f6SIH18PbJ
— UEFA Champions League (@ChampionsLeague) August 11, 2021🔵 Congratulations, Chelsea! 2021 Super Cup winners! 🏆🎉#SuperCup pic.twitter.com/f6SIH18PbJ
— UEFA Champions League (@ChampionsLeague) August 11, 2021
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഗോള്‍ കീപ്പര്‍ കെപ അരിസബലാഗയാണ് ചെല്‍സിയുടെ രക്ഷകനായത്. വിയ്യാറയലിന്‍റെ ഐസ മാന്‍ഡി, റൗള്‍ ആല്‍ബിയോള്‍ എന്നിവരുടെ കിക്കുകള്‍ കെപ തടഞ്ഞിട്ടു.
ചെല്‍സിക്കായി സീസര്‍ ആസ്പിലിക്യൂറ്റ, മാര്‍ക്കോ അലോന്‍സോ, മേസന്‍ മൗണ്ട്, ജോര്‍ജ്ജീഞ്ഞോ, ക്രിസ്റ്റിയന്‍ പുലിസിച്ച്, ആന്‍റോണിയോ റൂഡ്രിഗര്‍ എന്നിവര്‍ ലക്ഷ്യം കണ്ടു. ആദ്യ കിക്കെടുത്ത കായ് ഹാവെർട്സിനെ വിയ്യാറയല്‍ കീപ്പര്‍ സെര്‍ജിയോ അസെഞ്ചോ തടുത്തിട്ടു.
also read: ഫിഫ റാങ്കിങ്: ഇന്ത്യ 105-ാം റാങ്കില്‍, ബ്രസീലിനും അര്‍ജന്‍റീനയ്ക്കും മുന്നേറ്റം
വിയ്യാറയലിനായി ജെറാര്‍ഡ് മൊറേനോ, പെർവിസ് എസ്റ്റുപിനാന്‍, മോയ് ഗോമസ്, ഡാനി റബ, ജുവാന്‍ ഫോയ്ത് എന്നിവരും ലക്ഷ്യം കണ്ടു.