യൂറോപ്പ ലീഗ് ഫൈനലില്‍ ചെല്‍സിക്ക് വിജയം. ആഴ്സണലിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ചെല്‍സി വിജയകിരീടം അണിഞ്ഞത്. ചെല്‍സിക്കായി ഇഡൻ ഹസാർഡ് ഇരട്ടഗോള്‍ നേടി.
കളിയുടെ രണ്ടാം പകുതിയിലാണ് മുഴുവന്‍ ഗോളുകളും പിറന്നത്. 49-ാം മിനിറ്റില്‍ ഒലിവിയര്‍ ജിറൂഡ് ചെല്‍സിക്കായുള്ള ആദ്യ ഗോള്‍ നേടി. പിന്നാലെ 60-ാം മിനിറ്റില്‍ പെഡ്രോയും വല കുലുക്കിയതോടെ ചെല്‍സി ലീഡ് ഉയര്‍ത്തി. പിന്നാലെ 65-ാം മിനിറ്റില്‍ ഹസാർഡിന് ലഭിച്ച പെനാല്‍റ്റിയും വിജയകരമായി ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചതോടെ ചെല്‍സിയുടെ ലീഡ് 3-0ലേക്ക് ഉയര്‍ന്നു. 69-ാം മിനിറ്റിലാണ് ആഴ്സണല്‍ ആശ്വാസഗോള്‍ കണ്ടെത്തിയത്. അലെക്സ് ഇവോബിയാണ് ആഴ്സണലിനായി ലക്ഷ്യം കണ്ടത്. എന്നാല്‍ 72-ാം മിനിറ്റില്‍ ഹസാർഡ് വീണ്ടും ലക്ഷ്യം കണ്ടതോടെ ആഴ്സണൽ തോല്‍വി ഉറപ്പിക്കുകയായിരുന്നു.
ഇത് രണ്ടാം തവണയാണ് ചെല്‍സി യൂറോപ്പ ലീഗ് കിരീടം സ്വന്തമാക്കുന്നത്. 2013ല്‍ ആയിരുന്നു ചെല്‍സിയുടെ ആദ്യ കിരീടം. തോല്‍വിയോടെ ആഴ്സണലിന്റെ യൂറോപ്പ മോഹങ്ങള്‍ക്കൊപ്പം ചാമ്പ്യന്‍സ് ലീഗ് മോഹവും പൊലിഞ്ഞു. പ്രീമിയർ ലീഗിലെ മൂന്നാം സ്ഥാനത്തോടെ ചെൽസി നേരത്തെ തന്നെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയിരുന്നു.