മാഡ്രിഡ്: നിലവിലെ ചാമ്പ്യന്‍മാരായ ലിവർപൂൾ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാർട്ടറില്‍ കടന്നു. ഗ്രൂപ്പ് തലത്തില്‍ ഇന്നലെ നടന്ന നിർണായക മത്സരത്തില്‍ ലിവർപൂൾ ഏകപക്ഷീയ രണ്ട് ഗോളുകൾക്ക് റെഡ്ബുള്‍ സാല്‍സ്ബര്‍ഗിനെ പരാജയപെടുത്തി. രണ്ടാം പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്.
ചെമ്പടക്കായി 57-ാം മിനിറ്റില്‍ നാബി കേറ്റയുടെ 58-ാം മിനിറ്റില്‍ മുഹമ്മദ് സലായുമാണ് വലകുലക്കിയത്. ഇ ഗ്രൂപ്പില്‍ നിന്നും യോഗ്യതക്കായി ലിവർപൂളിന് ഒരു സമനില മാത്രം മതിയായിരുന്നു. നാപ്പോളിയാണ് ഗ്രൂപ്പില്‍ നിന്നും രണ്ടാം ഘട്ടത്തിലേക്ക് കടന്ന മറ്റൊരു ടീം. ജെങ്കിനെതിരായ മത്സരത്തില്‍ പോളിഷ് മുന്നേറ്റ താരം ആർക്കേഡിയസ് മിലിക്കിന്‍റെ ഹാട്രിക്കോടെ നാപ്പോളി മറുപടിയില്ലാത്ത നാല് ഗോൾ നേടി. മത്സരം തുടങ്ങി മൂന്നാം മിനുട്ടിലും 26-ാം മിനുട്ടിലും 38-ാം മിനുട്ടിലുമാണ് മിലിക്ക് ഗോൾ നേടിയത്. രണ്ടാം പകുതിയില്‍ ഡ്രൈസ് മെർട്ടനും ഗോൾ നേടിയതോടെ ജെങ്കിന്‍റെ വല നിറഞ്ഞു.
-
⏱ 38 | GOOOOOOOOOAAAALLLLL! 😍
— Official SSC Napoli (@en_sscnapoli) December 10, 2019 " class="align-text-top noRightClick twitterSection" data="
Our number 9️⃣9️⃣ has done it again! @arekmilik9 completes his hat-trick from the penalty spot 🎯
⚽ #NAPGEN 3-0
💙 #ForzaNapoliSempre https://t.co/xwRQB8LMa1
">⏱ 38 | GOOOOOOOOOAAAALLLLL! 😍
— Official SSC Napoli (@en_sscnapoli) December 10, 2019
Our number 9️⃣9️⃣ has done it again! @arekmilik9 completes his hat-trick from the penalty spot 🎯
⚽ #NAPGEN 3-0
💙 #ForzaNapoliSempre https://t.co/xwRQB8LMa1⏱ 38 | GOOOOOOOOOAAAALLLLL! 😍
— Official SSC Napoli (@en_sscnapoli) December 10, 2019
Our number 9️⃣9️⃣ has done it again! @arekmilik9 completes his hat-trick from the penalty spot 🎯
⚽ #NAPGEN 3-0
💙 #ForzaNapoliSempre https://t.co/xwRQB8LMa1
ഗ്രൂപ്പ് എച്ചില്‍ നടന്ന നിർണായക മത്സരത്തില്‍ ലില്ലിയെ ഒന്നിെനതിരെ രണ്ട് ഗോളുകൾക്ക് തോല്‍പിച്ച് ചെല്‍സി പ്രീക്വാർട്ടറില്‍ കടന്നു. 19-ാം മിനുട്ടില്‍ ടാമ്മി എബ്രഹാമും 35-ാം മിനുട്ടില്‍ സീസർ ആസ്പിലിക്കെയും ചെല്‍സിക്കായി ഗോൾ നേടി. മറ്റൊരു മത്സരത്തില്‍ അയാക്സിനെ അവരുടെ തട്ടകത്തിൽ തോൽപ്പിച്ച് വലൻസിയ ഗ്രൂപ്പില്‍ നിന്നും ഒന്നാം സ്ഥാനക്കാരിയി പ്രീക്വാർട്ടറിലേക്ക് കടന്നു. റോഡ്രിഗോയുടെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സ്പാനിഷ് സംഘത്തിന്‍റെ ജയം. മത്സരത്തിന്‍റെ അധികസമയത്ത് പ്രതിരോധ താരം ഗബ്രിയേല്‍ പൗലിസ്റ്റോ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് വലന്‍സിയക്ക് തിരിച്ചടിയായി.
ഗ്രൂപ്പ് എഫില്‍ ബാഴ്സലോണക്ക് എതിരായ മത്സരത്തില്‍ ഇന്‍റർമിലാന്‍ പതറിയതോടെ ഡോർട്ട്മുണ്ട് ഗ്രൂപ്പ് എഫില്‍ നിന്നും രണ്ടാം സ്ഥാനക്കാരായി പ്രീക്വർട്ടറിലേക്ക് കടന്നു. ബാഴ്‌സയുടെ രണ്ടാം നിര ഇന്‍റർമിലാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപെടുത്തി. മെസി ഇല്ലാതെ ഇറങ്ങിയ ബാഴ്സലോണക്കായി 23-ാം മിനുട്ടില്‍ കാൾസ് പെരസും 86-ാം മിനുട്ടില്‍ അൻസു ഫാറ്റിയും ഗോൾ അടിച്ചു. ചാമ്പ്യന്‍സ് ലീഗില്‍ ഗോളടിക്കുന്ന പ്രായം കുറഞ്ഞ താരമാണ് ഫാറ്റി.
-
🔵🔴 Record breaker! Ansu Fati becomes the youngest goalscorer in #UCL history 👏👏👏 pic.twitter.com/NBegn92een
— UEFA Champions League (@ChampionsLeague) December 10, 2019 " class="align-text-top noRightClick twitterSection" data="
">🔵🔴 Record breaker! Ansu Fati becomes the youngest goalscorer in #UCL history 👏👏👏 pic.twitter.com/NBegn92een
— UEFA Champions League (@ChampionsLeague) December 10, 2019🔵🔴 Record breaker! Ansu Fati becomes the youngest goalscorer in #UCL history 👏👏👏 pic.twitter.com/NBegn92een
— UEFA Champions League (@ChampionsLeague) December 10, 2019
44-ാം മിനുട്ടില്‍ റൊമേലു ലുക്കാക്കുവാണ് ഇന്‍റർമിലാനായി ബാഴ്സയുടെ വല കുലുക്കിയത്. മുന്ന് തവണ ബാഴ്സയുടെ വലകുലുക്കിയെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചത് ഇന്‍റർമിലാന് വിനയായി. അതേസമയം ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ വിജയിച്ച ബൊറൂസിയ ഡോട്ട്മുണ്ട് ഗ്രൂപ്പ് എഫില്‍ നിന്നും അടുത്ത റൗണ്ടിലേക്ക് മുന്നേറുന്ന രണ്ടാമത്തെ ടീമായി. ഡോട്ട്മുണ്ട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സ്ലാവിയ പ്രേഗിനെ തോല്‍പിച്ചു. ജാദോന്‍ സാന്‍ചോ മത്സരം തുടങ്ങി 10-ാം മിനുട്ടിലും ജൂലിയന്‍ ബ്രാന്‍റ് രണ്ടാം പകുതിയില്‍ 61-ാം മിനുട്ടിലും ജൂലിയന്‍ വെയ്ഗല്‍ 77-ാം മിനുട്ടിലും ഗോൾ നേടി.
ബാഴ്‌സലോണ, ബയേണ്‍ മ്യൂണിച്ച്, യുവന്‍റസ്, ലെയ്പ്‌സിഗ്, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി, പി.എസ്.ജി, വലന്‍സിയ എന്നിവർ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വർട്ടർ യോഗ്യത നേടി. ബൊറൂസിയ ഡോട്ട്മുണ്ട്, ചെല്‍സി, ലിയോണ്‍, നാപ്പോളി, റയല്‍ മാഡ്രിഡ്, ടോട്ടന്‍ഹാം ഹോട്ട്‌സ്പര്‍ എന്നിവർ രണ്ടാം സ്ഥാനക്കാരായും പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടി. 14 ടീമുകളാണ് ഇതേവരെ പ്രീക്വാർട്ടർ യോഗ്യത നേടിയിരിക്കുന്നത്. ഗ്രൂപ്പ് ഡിയിലെ മത്സരങ്ങളാണ് ഇനി നടക്കാനുള്ളത്.