ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗിലെ നിർണായക മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡും അത്‌ലാന്‍റയും പ്രീക്വാർട്ടർ യോഗ്യത നേടി. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ലോക്കോമോട്ടീവിനെ പരാജയപ്പെടുത്തിയാണ് ഗ്രൂപ്പ് ഡിയില്‍ നിന്നും അത്‌ലറ്റിക്കോ മാഡ്രിഡ് പ്രീക്വാർട്ടറിലേക്ക് കടന്നത്. 17-ാം മിനിട്ടിലാണ് മുന്നേറ്റതാരം ജാവോ ഫെലിക്‌സ് ആദ്യ ഗോൾ നേടിയത്. 54-ാം മിനിട്ടില്‍ കോർണർ കിക്കില്‍ നിന്ന് പ്രതിരോധ താരം മോൻടെറിയോ ലോക്കോമോട്ടീവിന് എതിരെ രണ്ടാം ഗോൾ നേടി. ഗ്രൂപ്പ് തലത്തിലെ അവസാന മത്സരത്തില്‍ ജയിച്ചാല്‍ മാത്രമെ അത്‌ലറ്റിക്കോക്ക് പ്രീ ക്വാർട്ടറിലേക്ക് കടക്കാന്‍ സാധിക്കുമായിരുന്നുള്ളു. ആറ് മത്സരങ്ങളില്‍ നിന്നും പത്ത് പോയിന്‍റാണ് അത്‌ലറ്റിക്കോ നേടിയത. നേരത്തെ ഗ്രൂപ്പ് ഡിയില്‍ യുവന്‍റസ് ചാമ്പ്യന്‍മാരായി പ്രീക്വാർട്ടറിലേക്ക് കടന്നിരുന്നു.
-
#ShakhtarAtalanta | 0-3 | FULL-TIME
— Atalanta B.C. (@Atalanta_BC) December 11, 2019 " class="align-text-top noRightClick twitterSection" data="
🖤💙 PASSIAMO NOI PASSIAMO NOI PASSIAMO NOI!!! SIAMO AGLI OTTAVIII!!! STRAORDINARIII!!!
🤩 WE GO THROOOOOUUUUUGGGHHH!!!!!!! ROUND OF 16!!!!!! YOU'RE AMAAAAZING GUYS!!!!#UCL #GoAtalantaGo ⚫🔵 pic.twitter.com/gtujkSRt26
">#ShakhtarAtalanta | 0-3 | FULL-TIME
— Atalanta B.C. (@Atalanta_BC) December 11, 2019
🖤💙 PASSIAMO NOI PASSIAMO NOI PASSIAMO NOI!!! SIAMO AGLI OTTAVIII!!! STRAORDINARIII!!!
🤩 WE GO THROOOOOUUUUUGGGHHH!!!!!!! ROUND OF 16!!!!!! YOU'RE AMAAAAZING GUYS!!!!#UCL #GoAtalantaGo ⚫🔵 pic.twitter.com/gtujkSRt26#ShakhtarAtalanta | 0-3 | FULL-TIME
— Atalanta B.C. (@Atalanta_BC) December 11, 2019
🖤💙 PASSIAMO NOI PASSIAMO NOI PASSIAMO NOI!!! SIAMO AGLI OTTAVIII!!! STRAORDINARIII!!!
🤩 WE GO THROOOOOUUUUUGGGHHH!!!!!!! ROUND OF 16!!!!!! YOU'RE AMAAAAZING GUYS!!!!#UCL #GoAtalantaGo ⚫🔵 pic.twitter.com/gtujkSRt26
-
⏱ 93' [ 2-0 ] ⏹ FT at the Wanda @Metropolitano!
— Atlético de Madrid (@atletienglish) December 11, 2019 " class="align-text-top noRightClick twitterSection" data="
Our team qualify for the @ChampionsLeague last 16 🔥
Thanks for supporting us all over the world, Atleti Family! 👏
⭐ #UCL
⚽ #AtletiLokomotiv
🔴⚪ #AúpaAtleti pic.twitter.com/K6MHJwhBde
">⏱ 93' [ 2-0 ] ⏹ FT at the Wanda @Metropolitano!
— Atlético de Madrid (@atletienglish) December 11, 2019
Our team qualify for the @ChampionsLeague last 16 🔥
Thanks for supporting us all over the world, Atleti Family! 👏
⭐ #UCL
⚽ #AtletiLokomotiv
🔴⚪ #AúpaAtleti pic.twitter.com/K6MHJwhBde⏱ 93' [ 2-0 ] ⏹ FT at the Wanda @Metropolitano!
— Atlético de Madrid (@atletienglish) December 11, 2019
Our team qualify for the @ChampionsLeague last 16 🔥
Thanks for supporting us all over the world, Atleti Family! 👏
⭐ #UCL
⚽ #AtletiLokomotiv
🔴⚪ #AúpaAtleti pic.twitter.com/K6MHJwhBde
-
Round of 16 line-up ✅
— UEFA Champions League (@ChampionsLeague) December 11, 2019 " class="align-text-top noRightClick twitterSection" data="
Who is looking most like champions? 🤔#UCL pic.twitter.com/ypx3pNd5CW
">Round of 16 line-up ✅
— UEFA Champions League (@ChampionsLeague) December 11, 2019
Who is looking most like champions? 🤔#UCL pic.twitter.com/ypx3pNd5CWRound of 16 line-up ✅
— UEFA Champions League (@ChampionsLeague) December 11, 2019
Who is looking most like champions? 🤔#UCL pic.twitter.com/ypx3pNd5CW
ഗ്രൂപ്പ് സിയിലെ മറ്റൊരു നിർണായ മത്സരത്തില്‍ ഷാക്തറിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തോല്‍പിച്ച് അത്‌ലാന്‍റയും പ്രീക്വാർട്ടറില്‍ കടന്നു. നിർണായക മത്സരത്തില്‍ ഇരു ടീമുകൾക്കും ജയം അനിവാര്യമായിരുന്നു. രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. 66-ാം മിനുട്ടില്‍ മധ്യനിരതാരം ടിമോത്തി കാസ്റ്റാന്യ ആദ്യ ഗോൾ ഷാക്തറിന്‍റെ വലയിലെത്തിച്ചു. 80-ാം മിനുട്ടില്‍ മരിയോ പാസാലികും അധികസമയത്ത് റോബിന്‍ ഗോസെന്‍സും ഗോൾ നേടി. 77-ാം മിനുട്ടില്‍ പ്രതിരോധതാരം സാന്‍റോസ് ചുവപ്പ് കാർഡ് കിട്ടിയതിനെ തുടർന്ന് പുറത്ത് പോയതിനെ തുടർന്ന് 10 പേരുമായാണ് ഷാക്തർ മത്സരം പൂർത്തിയാക്കിയത്. നേരത്തെ മാഞ്ചസ്‌റ്റർ സിറ്റി ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീക്വാർട്ടർ യോഗ്യത നേടിയിരുന്നു.
ഇതോടെ പ്രീക്വാർട്ടറിലേക്ക് കടന്ന ടീമുകളുടെ ചിത്രം പൂർണമായി. ഇന്നലെ 14 ടീമുകൾ പ്രീക്വാർട്ടർ യോഗ്യത നേടിയിരുന്നു.
ബാഴ്‌സലോണ, ബയേണ്‍ മ്യൂണിച്ച്, യുവന്‍റസ്, ലെയ്പ്‌സിഗ്, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി, പി.എസ്.ജി, വലന്‍സിയ എന്നിവർ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വർട്ടർ യോഗ്യത നേടി. ബൊറൂസിയ ഡോട്ട്മുണ്ട്, ചെല്‍സി, ലിയോണ്‍, നാപ്പോളി, റയല്‍ മാഡ്രിഡ്, ടോട്ടന്‍ഹാം ഹോട്ട്‌സ്പര്‍ അത്‌ലറ്റിക്കോ മാഡ്രിഡ്, അത്‌ലാന്‍റ എന്നിവർ രണ്ടാം സ്ഥാനക്കാരായും പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടി.