ETV Bharat / sports

പ്രമുഖര്‍ തിരിച്ചെത്തുന്നു; ചെമ്പട വീണ്ടും പഴയ ഫോമിലേക്കെന്ന് ക്ലോപ്പ് - defeat to liverpool news

പ്രീമിയര്‍ ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ ബ്രൈറ്റണെതിരെ പരാജയം ഏറ്റുവാങ്ങിയ നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂള്‍ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്.

ലിവര്‍പൂളിന് തോല്‍വി വാര്‍ത്ത  മാനെ തിരിച്ചെത്തുന്നു വാര്‍ത്ത  defeat to liverpool news  mane returns news
മാനെ
author img

By

Published : Feb 5, 2021, 10:52 PM IST

ലിവര്‍പൂള്‍: മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ഈ മാസം ഏഴിന് നടക്കുന്ന മത്സരത്തില്‍ വിങ്ങര്‍ സാദിയോ മാനെ, ഫാബിനോ, ഗോളി അലിസണ്‍ ബെക്കര്‍ എന്നിവര്‍ ഉള്‍പ്പെടെ കളിക്കുമെന്ന് പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ്പ്. ലീഗില്‍ ദുര്‍ബലരായ ബ്രൈറ്റണും ബേണ്‍ലിക്കും എതിരെ തോല്‍വി ഏറ്റുവാങ്ങിയ ലിവര്‍പൂള്‍ നിലവില്‍ മോശം ഫോമിലാണ്. മാനെ ഉള്‍പ്പെടെ തിരിച്ചെത്തിയാല്‍ നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂള്‍ പഴയ ഫോമിലേക്കുയരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

നിലവില്‍ ലീഗിലെ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്ത് തുടരുന്ന ലിവര്‍പൂളിന് 22 മത്സരങ്ങളില്‍ നിന്നും 40 പോയിന്‍റാണുള്ളത്. പ്രതിരോധത്തിലെ പോരായ്‌മകളാണ് ലിവര്‍പൂളിന് വെല്ലുവിളി ഉയര്‍ത്തുന്നത്. വെര്‍ജില്‍ വാന്‍ഡിക്ക് ഉള്‍പ്പെടെയുള്ള പ്രതിരോധ താരങ്ങള്‍ക്ക് പരിക്ക് കാരണം ഈ സീസണില്‍ കളിക്കാന്‍ സാധിക്കില്ല. പകരം ആരെയും ജനുവരി ട്രാന്‍സ്‌ഫര്‍ വിന്‍ഡോയില്‍ ആന്‍ഫീല്‍ഡില്‍ എത്തിക്കാനും സാധിച്ചിരുന്നില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.