ലണ്ടന്‍: കറബാവോ കപ്പ് ഫൈനലില്‍ ബെല്‍ജിയന്‍ ഫോര്‍വേഡ് കെവിന്‍ ഡിബ്രുയിന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി ബൂട്ടണിയും. പരിശീലകന്‍ പെപ്പ് ഗാര്‍ഡിയോളയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ന് രാത്രി ഒമ്പതിന് വിംബ്ലിയിലാണ് ഫൈനല്‍. ഡിബ്രുയിന്‍റെ പരിക്ക് ഭേദമായെന്നും സ്‌പാനിഷ് പരിശീലകന്‍ പറഞ്ഞു.
-
🗣 "We have good memories in the last decade in a position City was not before" - @PepTeam
— Manchester City (@ManCity) April 24, 2021 " class="align-text-top noRightClick twitterSection" data="
Hear what else Pep had to say ahead of the final 👇
🔷 #ManCity | https://t.co/axa0klD5re
">🗣 "We have good memories in the last decade in a position City was not before" - @PepTeam
— Manchester City (@ManCity) April 24, 2021
Hear what else Pep had to say ahead of the final 👇
🔷 #ManCity | https://t.co/axa0klD5re🗣 "We have good memories in the last decade in a position City was not before" - @PepTeam
— Manchester City (@ManCity) April 24, 2021
Hear what else Pep had to say ahead of the final 👇
🔷 #ManCity | https://t.co/axa0klD5re
കറാബാവോ കപ്പിന്‍റെ ഫൈനലിനെ തുടര്‍ന്ന് ഈ മാസം 29ന് നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ലീഗിന്‍റെ സെമി ഫൈനലിലും ഡിബ്രുയിന്‍ കളിക്കുമെന്ന് ഗാര്‍ഡിയോള കൂട്ടിച്ചേര്‍ത്തു. സെമി പോരാട്ടത്തില്‍ ഫ്രഞ്ച് കരുത്തരായ പിഎസ്‌ജിയാണ് എതിരാളി. ഈ മാസം 29ന് പിഎസ്‌ജിയുടെ ഹോം ഗ്രൗണ്ടിലാണ് ആദ്യപാദ സെമി.
നേരത്തെ ചെല്‍സിക്കെതിരായ എഫ്‌എ കപ്പിന്‍റെ സെമി ഫൈനലിനിടെയാണ് സിറ്റി സ്‌ട്രൈക്കര്‍ ഡിബ്രുയിന് പരിക്കേറ്റത്. വിംബ്ലിയില്‍ നടന്ന സെമിയില്‍ കാല്‍മുട്ടിനും പാദങ്ങള്‍ക്കുമാണ് പരിക്കേറ്റത്. തുടര്‍ന്ന് രണ്ടാം പകുതി ആരംഭിച്ച് രണ്ട് മിനിട്ടിന് ശേഷം ഡിബ്രൂയിന് കളം വിടേണ്ടി വന്നു.
പരിക്കിനെ തുടര്‍ന്ന് ബെല്‍ജിയന്‍ ഫോര്‍വേഡ് വരാനിരിക്കുന്ന സിറ്റിയുടെ നിര്‍ണായക പോരാട്ടങ്ങളില്‍ കളിക്കുന്ന കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു. ഇതിനാണിപ്പോള്‍ വിരാമമായത്.