മിലാന്‍: സീരി എയില്‍ യുവന്‍റസിന് സമനിലയോടെ തുടക്കം. രണ്ട് ഗോളിന് യുഡിനീസാണ് കരുത്തരായ യുവന്‍റസിനെ സമനിലയിൽ കുരുക്കിയത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പുറത്തിരുത്തി തുടങ്ങിയ മത്സരത്തില്‍ ആദ്യ പകുതിയില്‍ തന്നെ യുവന്‍റസ് രണ്ട് ഗോളിന് മുന്നിലെത്തിയിരുന്നു.
ഡിബാലയും (മൂന്നാം മിനിട്ട്), ക്വാഡ്രാഡോ (23ാം മിനിട്ട്) മാണ് യുവന്‍റസിനെ മുന്നിലെത്തിച്ചത്. എന്നാല്‍ രണ്ടാം പകുതിയിൽ രണ്ട് ഗോൾ തിരിച്ചടിച്ച് യുഡിനീസ് സമനില പിടിച്ചു. 51ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെ റോബർട്ടോ പെരേരയും 83ാം മിനിട്ടില്‍ ജെറാർഡ് ഡ്യൂലോഫ്യൂയുമാണ് ലക്ഷ്യം കണ്ടത്.
-
.@juventusfcen stops at Dacia Arena: @Udinese_1896's comeback 🔚#SerieA 💎 #WeAreCalcio pic.twitter.com/Iz2rGoe2A8
— Lega Serie A (@SerieA_EN) August 22, 2021 " class="align-text-top noRightClick twitterSection" data="
">.@juventusfcen stops at Dacia Arena: @Udinese_1896's comeback 🔚#SerieA 💎 #WeAreCalcio pic.twitter.com/Iz2rGoe2A8
— Lega Serie A (@SerieA_EN) August 22, 2021.@juventusfcen stops at Dacia Arena: @Udinese_1896's comeback 🔚#SerieA 💎 #WeAreCalcio pic.twitter.com/Iz2rGoe2A8
— Lega Serie A (@SerieA_EN) August 22, 2021
also read:ലാ ലിഗ: അത്‌ലറ്റിക്കോ മുന്നോട്ട്; റയലിന് സമനിലക്കുരുക്ക്
60ാം മിനിട്ടില്‍ അൽവാരോ മൊറാട്ടയ്ക്ക് പകരം പരിശീലകൻ അല്ലെഗ്രി ക്രിസ്റ്റ്യാനോയെ കളത്തിലിറക്കിയിരുന്നു. 63ാം മിനിട്ടില്‍ ഹെഡറിലൂടെ ഗോള്‍ നേടാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നെങ്കിലും ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പന്ത് വലയ്‌ക്ക് പുറത്തായി.
also read:പ്രീമിയർ ലീഗ്: ചെൽസിയും ടോട്ടനവും മുന്നോട്ട്, യുണൈറ്റഡിന് സമനിലക്കുരുക്ക്
ഇഞ്ചുറി സമയത്ത് ക്രിസ്റ്റ്യാനോ ഹെഡറിലൂടെ വലകുലുക്കിയെങ്കിലും വാര്‍ ചതിച്ചു. എന്നാല്‍ ഗോള്‍ ഉറപ്പിച്ച താരം ജേഴ്‌സിയൂരി ആഘോഷിച്ചതിന് മഞ്ഞക്കാര്‍ഡ് കാണുകയും ചെയ്തു. അതേസമയം നിലവിലെ പോയിന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് യുവന്‍റസുള്ളത്. മൂന്ന് പോയിന്‍റുള്ള ഇന്‍റര്‍ മിലാനാണ് തലപ്പത്ത്.
-
They were pushed all the way but @FCBayernEN get the #Bundesliga victory! 🙌
— Bundesliga English (@Bundesliga_EN) August 22, 2021 " class="align-text-top noRightClick twitterSection" data="
Full-time: #FCBKOE 3-2 pic.twitter.com/yW2guUxyL4
">They were pushed all the way but @FCBayernEN get the #Bundesliga victory! 🙌
— Bundesliga English (@Bundesliga_EN) August 22, 2021
Full-time: #FCBKOE 3-2 pic.twitter.com/yW2guUxyL4They were pushed all the way but @FCBayernEN get the #Bundesliga victory! 🙌
— Bundesliga English (@Bundesliga_EN) August 22, 2021
Full-time: #FCBKOE 3-2 pic.twitter.com/yW2guUxyL4
ബുണ്ടസ് ലിഗയില്‍ ബയേണ് ആദ്യ ജയം
ജർമൻ ലീഗില്‍ ആദ്യ ജയം സ്വന്തമാക്കി ബയേൺ മ്യൂണിക്ക്. കോളിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബയേണ്‍ കീഴടക്കിയത്. സെർജി ഗ്‌നാബ്രിയുടെ ഇരട്ടഗോളുകളാണ് ബയേണിന് തുണയായത്.
58, 71 മിനിട്ടുകളിലാണ് താരം ലക്ഷ്യം കണ്ടത്. റോബർട്ട് ലെവൻഡോവ്സ്‌കിയും (50) ബയേണിനായി ലക്ഷ്യം കണ്ടു. കോനെയ്ക്കായി ആന്‍റണി മോഡെസ്റ്റെ (60ാം മിനിട്ട്), മാര്‍ക്ക് ഉത് (62ാം മിനിട്ട്) എന്നിവര്‍ ലക്ഷ്യം കണ്ടു.