ETV Bharat / sports

കോപ്പയില്‍ മഞ്ഞപ്പട സെമയില്‍; ഏകപക്ഷീയമായ ഒരു ഗോളിന് ചിലിയെ മറികടന്നു

ഗോള്‍ രഹിതമായിരുന്ന ആദ്യപകുതിക്ക് ശേഷം 46-ാം മിനുട്ടില്‍ ലൂക്കാസ് പക്വേറ്റയിലൂടെയാണ് ബ്രസീല്‍ മുന്നിലെത്തിയത്.

copa america  copa america 2020  കോപ്പ അമേരിക്ക  ബ്രസീല്‍  ചിലി
കോപ്പയില്‍ മഞ്ഞപ്പട സെമയില്‍; ഏകപക്ഷീയമായ ഒരു ഗോളിന് ചിലിയെ മറികടന്നു
author img

By

Published : Jul 3, 2021, 9:28 AM IST

റിയോ ഡി ജനൈറോ: ഏകപക്ഷീയമായ ഒരു ഗോളിന് ചിലിയെ മറികടന്ന് ബ്രസീല്‍ കോപ്പ അമേരിക്കയുടെ സെമിയില്‍ പ്രവേശിച്ചു. ലുകാസ് പക്വേറ്റയാണ് കാനറികള്‍ക്കായി ഒളിമ്പിക് സ്റ്റേഡിയത്തിലെ ഗോള്‍ കണ്ടെത്തിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ പത്ത് പേരായി ചുരുങ്ങിയിട്ടും ചിലിയന്‍ ഭീഷണി മറികടക്കാന്‍ മഞ്ഞക്കുപ്പായക്കാര്‍ക്കായി.

ലുകാസ് പക്വേറ്റ വിധി നിര്‍ണയിച്ചു

  • Casemiro ➡️ Neymar ➡️ Paquetá ⚽️pic.twitter.com/9xRwHs7Zwm

    — 𝗕𝗿𝗮𝘀𝗶𝗹 𝗙𝗼𝗼𝘁𝗯𝗮𝗹𝗹 🇧🇷 (@BrasilEdition) July 3, 2021 " class="align-text-top noRightClick twitterSection" data=" ">

ഗോള്‍ രഹിതമായിരുന്ന ആദ്യപകുതിക്ക് ശേഷം 46-ാം മിനുട്ടില്‍ ലൂക്കാസ് പക്വേറ്റയിലൂടെയാണ് ബ്രസീല്‍ മുന്നിലെത്തിയത്. റോബര്‍ട്ടോ ഫിര്‍മിനോയ്ക്ക് പകരക്കാരനായെത്തിയ താരം നെയ്മർക്കൊപ്പം ചേര്‍ന്ന് നടത്തിയ മുന്നേറ്റമാണ് ലക്ഷ്യത്തിലെത്തിയത്.

തൊട്ടുപിന്നാലെ 48ാം മിനുട്ടിലാണ് മത്സരത്തിലെ ഏക ചുവപ്പ് കാര്‍ഡ് റഫറി പുറത്തെടുത്തത്. ചിലിയന്‍ പ്രതിരോധ താരം ജീൻ മെനെസെസിനെ അപകടകരമായി ഫൗള്‍ ചെയ്തതിനാണ് ഗബ്രിയേല്‍ ജെസ്യൂസിനെതിരെ റഫറി ചുവപ്പ് കാർഡ് നീട്ടിയത്.

എഡേഴ്‌സണ്‍ രക്ഷകനാവുന്നു

തുടര്‍ന്ന് പ്രതിരോധത്തിലേക്ക് വലിഞ്ഞ ടിറ്റെയുടെ സംഘം നെയ്മറെ ഏക സ്ട്രൈക്കറാക്കി 4–4–1 ശൈലിയിലേക്ക് കളി മാറ്റി. ഗോള്‍ കണ്ടെത്താന്‍ ചിലി നിരന്തരം ആക്രമണം അഴിച്ച് വിട്ടെങ്കിലും ബ്രസീല്‍ പ്രതിരോധവും ഗോൾകീപ്പർ എഡേഴ്‌സണ്‍ മോറെയുടെ പ്രകടനവും വിനയായി.

69-ാം മിനുട്ടില്‍ ബെന്‍ ബ്രെറട്ടന്‍റെ ഹെഡര്‍ ക്രോസ്ബാറിലിടിച്ച് മടങ്ങുകയും 78ാം മിനുട്ടില്‍ വാര്‍ഗാസിന്‍റെ ഗോളെന്നുറച്ച ഷോട്ട് എഡേഴ്‌സണ്‍ രക്ഷപ്പെടുത്തുകയും ചെയ്തതോടെ ചിലിക്ക് പുറത്തേക്കുള്ള വാതില്‍ തുറക്കപ്പെട്ടു. സെമിയില്‍ പെറുവിനെയാണ് ബ്രസീല്‍ നേരിടുക.

also read:ബെല്‍ജിയത്തെ തകര്‍ത്തു; അസൂറിപ്പട സെമിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.