പോർട്ടോ അലെഗ്രേ: കോപ്പ അമേരിക്കയില്‍ പരാഗ്വേയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് ആതിഥേയരായ ബ്രസീല്‍ സെമി ഫൈനലില്‍ കടന്നു. മൂന്നിനെതിരെ നാല് ഗോളിനായിരുന്നു ബ്രസീലിന്‍റെ ജയം. നിശ്ചിതസമയം കഴിഞ്ഞിട്ടും ഇരുടീമുകൾക്കും ഗോളുകൾ നേടാനായില്ല.
-
FIM DO JOGO! O 🇧🇷 jogará as semifinais da #CopaAmerica depois de vencer por 4-3 nos pênaltis. pic.twitter.com/Rj54Se7dgH
— Copa América (@CopaAmerica) June 28, 2019 " class="align-text-top noRightClick twitterSection" data="
">FIM DO JOGO! O 🇧🇷 jogará as semifinais da #CopaAmerica depois de vencer por 4-3 nos pênaltis. pic.twitter.com/Rj54Se7dgH
— Copa América (@CopaAmerica) June 28, 2019FIM DO JOGO! O 🇧🇷 jogará as semifinais da #CopaAmerica depois de vencer por 4-3 nos pênaltis. pic.twitter.com/Rj54Se7dgH
— Copa América (@CopaAmerica) June 28, 2019
90 മിനിറ്റും എട്ട് മിനിറ്റ് അധിക സമയവും ലഭിച്ചെങ്കിലും ഇരുടീമിനും വല അനക്കാനായില്ല. തുടർന്നാണ് പെനാല്‍റ്റിയിലേക്ക് മത്സരം നീണ്ടത്. ആദ്യ കിക്ക് എടുക്കാൻ വന്ന പരാഗ്വേ താരം ഗോമസിന് പിഴച്ചു. മികച്ച ഒരു സേവിലൂടെ ബ്രസീല്‍ ഗോൾകീപ്പർ അലിസൺ ബേക്കർ സേവ് ചെയ്തു. ബ്രസീലിനായി ആദ്യ കിക്കെടുത്ത വില്ല്യൻ പന്ത് ലക്ഷ്യത്തിലെത്തിച്ചു. ഫിർമിനോയ്ക്ക് ലക്ഷ്യം പിഴച്ചപ്പോൾ മാർക്കീഞ്ഞോസും കുടീഞ്ഞോയും ജീസസും ബ്രസീലിന് വേണ്ടി ഗോൾ നേടി. പരാഗ്വേയ്ക്ക് വേണ്ടി അല്‍മിറോൺ, വാല്‍ഡസ്, റോജാസ് എന്നിവർ ലക്ഷ്യം കണ്ടു. എന്നാല്‍ നിർണായക കിക്ക് ഗോൺസാലസ് പാഴാക്കിയതോടെ ബ്രസീല്‍ ജയം സ്വന്തമാക്കി.
മത്സരം തുടങ്ങി മൂന്നാം മിനിറ്റില്‍ ബ്രസീലിന് ഗോൾ നേടാനുള്ള അവസരം ലഭിച്ചെങ്കിലും പന്ത് വലയിലെത്തിക്കാൻ ഫിർമീനോയ്ക്ക് കഴിഞ്ഞില്ല. കളിയുടെ 58ാം മിനിറ്റില്‍ പരാഗ്വേ പ്രതിരോധ താരം ഫാബിയൻ ബല്‍ബ്യൂന ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പത്ത് പേരുമായാണ് പരാഗ്വേ മത്സരം അവസാനിപ്പിച്ചത്. അർജനന്‍റീന - വെനസ്വേല മത്സരത്തിലെ വിജയിയെ ബ്രസീല്‍ സെമിയില്‍ നേരിടും.