കീവ്: ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ബാഴ്‌സലോണ. നായകന്‍ ലയണല്‍ മെസി കളത്തില്‍ ഇറങ്ങിയില്ലെങ്കിലും യുക്രയിന്‍ ക്ലബ് ഡൈനാമോ കീവിനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് ബാഴ്‌സലോണ പരാജയപ്പെടുത്തി. ഗോള്‍ രഹിതമായി അവസാനിച്ച ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് നാല് ഗോളുകളും പിറന്നത്.
-
FULL TIME! pic.twitter.com/1pgUDV416I
— FC Barcelona (@FCBarcelona) November 24, 2020 " class="align-text-top noRightClick twitterSection" data="
">FULL TIME! pic.twitter.com/1pgUDV416I
— FC Barcelona (@FCBarcelona) November 24, 2020FULL TIME! pic.twitter.com/1pgUDV416I
— FC Barcelona (@FCBarcelona) November 24, 2020
ബാഴ്‌സലോണക്കായുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഇരട്ട ഗോളുകളുമായി ബ്രാത് വെയിറ്റ് തിളങ്ങിയപ്പോള്‍ സെര്‍ജിയോ ഡെസ്റ്റ്, അന്‍റോണിയോ ഗ്രീസ്മാന്‍ എന്നിവര്‍ ഒരോ ഗോള്‍ വീതവും സ്വന്തമാക്കി. 57ാം മിനിട്ടിലും പെനാല്‍ട്ടിയിലൂടെ 70ാം മിനിട്ടിലുമായിരുന്നു ബ്രാത് വെയിറ്റിന്‍റെ ഗോളുകള്‍.
ഡൈനാമോ കിയഫിനെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയ ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ഗ്രൂപ്പ് തലത്തില്‍ കളിച്ച നാല് മത്സരവും ജയിച്ച് 12 പോയിന്‍റ് സ്വന്തമാക്കിയാണ് ബാഴ്‌സലോണ യോഗ്യത സ്വന്തമാക്കിയത്. തൊട്ടുതാഴെ രണ്ടാം സ്ഥാനത്തുള്ള ഇറ്റാലിയന്‍ കരുത്തരായ യുവന്‍റസിന് ഒമ്പത് പോയിന്‍റ് മാത്രമാണുള്ളത്. ഗ്രൂപ്പ് തലത്തില്‍ അടുത്ത മത്സരത്തില്‍ ബാഴ്‌സലോണ ഫെറന്‍ക്വറോസിനെ നേരിടും. ഡിസംബര്‍ മൂന്നിന് പുലര്‍ച്ചെ 1.30നാണ് പോരാട്ടം.