കൊച്ചി: മുന്‍ സെര്‍ബിയന്‍ ഫുട്‌ബോള്‍ താരവും പരിശീലകനുമായിരുന്ന ഇവാന്‍ വുകോമനോവിച്ചിനെ പരിശീലകനായി പ്രഖ്യാപിച്ച് ഐഎസ്‌എല്‍ ടീം കേരള ബ്ലാസ്റ്റേഴ്‌സ്. വുകോമനോവിച്ച് പരിശീലകനായെത്തുമെന്ന് നേരത്തെ അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും വ്യാഴായ്ചയാണ് ക്ലബ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
-
𝗧𝗵𝗲𝗿𝗲'𝘀 𝗮 𝗻𝗲𝘄 𝗯𝗼𝘀𝘀 𝗶𝗻 𝘁𝗼𝘄𝗻. 🤩
— K e r a l a B l a s t e r s F C (@KeralaBlasters) June 17, 2021 " class="align-text-top noRightClick twitterSection" data="
SWAGATHAM, @ivanvuko19! 🙌🏼💛#SwagathamIvan #YennumYellow pic.twitter.com/bUYNcQteUn
">𝗧𝗵𝗲𝗿𝗲'𝘀 𝗮 𝗻𝗲𝘄 𝗯𝗼𝘀𝘀 𝗶𝗻 𝘁𝗼𝘄𝗻. 🤩
— K e r a l a B l a s t e r s F C (@KeralaBlasters) June 17, 2021
SWAGATHAM, @ivanvuko19! 🙌🏼💛#SwagathamIvan #YennumYellow pic.twitter.com/bUYNcQteUn𝗧𝗵𝗲𝗿𝗲'𝘀 𝗮 𝗻𝗲𝘄 𝗯𝗼𝘀𝘀 𝗶𝗻 𝘁𝗼𝘄𝗻. 🤩
— K e r a l a B l a s t e r s F C (@KeralaBlasters) June 17, 2021
SWAGATHAM, @ivanvuko19! 🙌🏼💛#SwagathamIvan #YennumYellow pic.twitter.com/bUYNcQteUn
സൈപ്രസ് ക്ലബ്ബായ അപ്പോല്ലോണ്‍ ലിമാസോളില്‍ നിന്നാണ് 43കാരനായ വുകോമനോവിച്ച് എത്തുന്നത്. 2013-14 സീസണില്‍ ബെല്‍ജിയന്‍ ക്ലബ് സ്റ്റാന്‍ഡേര്‍ഡ് ലിഗയുടെ സഹപരിശീലകനായാണ് വുകോമനോവിച്ച് തന്‍റെ പരിശീലക കരിയര്‍ ആരംഭിക്കുന്നത്.
also read: വിംബിൾഡണിലും ഒളിമ്പിക്സിലും കളിക്കാനില്ലെന്ന് നദാൽ
തുടര്‍ന്ന് മുഖ്യപരിശീലകനാവുകയും ചെയ്തിരുന്നു. 43കാരന് കീഴില്‍ ടീം തുടര്‍ച്ചയായി രണ്ടു വര്‍ഷം യുവേഫ യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടിയിരുന്നു. സ്ലൊവേക്യന്‍ ക്ലബായ സ്ലോവന്‍ ബ്രറ്റിസ്ലാവയേയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. അതേസമയമം കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ എത്തുന്ന 10-ാമത്തെ ബ്ലാസ്റ്റേഴ്‌സ് പരിശീലകനാണ് വുകോമനോവിച്ച്.