ഐ.എസ്.എല്ലിൽ എഫ്.സി ഗോവക്കെതിരെ ബെംഗളൂരു എഫ്.സിക്ക് തകർപ്പൻ ജയം. മത്സരത്തിന്‍റെ ഭൂരിഭാഗം സമയവും പത്ത് പേരുമായി കളിച്ചിട്ടും ഗോവക്ക് ബെംഗളൂരുവിന്‍റെ മേൽ ആധിപത്യം നേടാൻ സാധിച്ചില്ല.
The referee brings #BENGOA to a halt, where 10-man @bengalurufc have won at a canter against @FCGoaOfficial!#HeroISL #LetsFootball #FanBannaPadega pic.twitter.com/cCzqXQrnvZ
— Indian Super League (@IndSuperLeague) February 21, 2019 " class="align-text-top noRightClick twitterSection" data="
">The referee brings #BENGOA to a halt, where 10-man @bengalurufc have won at a canter against @FCGoaOfficial!#HeroISL #LetsFootball #FanBannaPadega pic.twitter.com/cCzqXQrnvZ
— Indian Super League (@IndSuperLeague) February 21, 2019The referee brings #BENGOA to a halt, where 10-man @bengalurufc have won at a canter against @FCGoaOfficial!#HeroISL #LetsFootball #FanBannaPadega pic.twitter.com/cCzqXQrnvZ
— Indian Super League (@IndSuperLeague) February 21, 2019
എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബെംഗളൂരു വിജയിച്ചത്. മൂന്ന് ഗോളും പിറന്നത് 42-ാം മിനിറ്റില്‍ നിഷു കുമാര്‍ ചുവപ്പ് കാര്‍ഡ് കിട്ടി പുറത്ത് പോയ ശേഷം. ജുവാനന്‍, ഉദാന്ത സിങ്, മികു എന്നിവരാണ് ബെംഗളൂരു എഫ്.സിയുടെ ഗോളുകള്‍ നേടിയത്. വിജയത്തോടെ പോയിന്‍റ്പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും ബെംഗളൂരു സാധിച്ചു.
നിഷു കുമാറിന് ലഭിച്ച റെഡ് കാർഡ് മുതലാക്കാൻ സാധിക്കാതെ പോയതാണ് ഗോവക്ക് തിരിച്ചടിയായത്. കളിയുടെ 65 ശതമാനവും കൈവശം വെച്ച് 17 ഷോട്ടുകളാണ് ഗോവ ബെംഗളൂരു പോസ്റ്റിലേക്ക് ഉന്നംവെച്ചത്. എന്നിട്ടും വിജയം ബെംഗളൂരുവിനൊപ്പം നിന്നു. ഇനി ഒരു മത്സരം കൂടിയാണ് ഇരു ടീമിനും ബാക്കിയുള്ളത്. അതിനാൽ ബെംഗളൂരു ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനാണ് സാധ്യത.