ETV Bharat / sports

മത്സരത്തിനായി തയാറാകാന്‍ സമയം വേണമെന്ന് ബാഴ്‌സയുടെ ഫ്രാങ്കി ഡി ജോങ്

author img

By

Published : May 22, 2020, 4:51 PM IST

അടുത്ത മാസം സ്‌പാനിഷ് ലാലിഗ പുനരാരംഭിക്കാമെന്ന പ്രതീക്ഷയിലാണ് ലീഗ് അധികൃതർ

barcelona news  frenkie de jong news  laliga news  ബാഴ്‌സലോണ വാർത്ത  ഫ്രാങ്കി ഡി ജോങ് വാർത്ത  ലാലിഗ വാർത്ത
ഫ്രാങ്കി ഡി ജോങ്

ബാഴ്‌സലോണ: സ്‌പാനിഷ് ലാലിഗ ആരംഭിക്കുന്നതിന് മുന്നോടിയായി തനിക്കും ടീമംഗങ്ങൾക്കും ഏതാനും ആഴ്‌ചത്തെ പരിശീലനം ആവശ്യമാണെന്ന് ബാഴ്‌സലോണയുടെ ഡച്ച് മധ്യനിര താരം ഫ്രാങ്കി ഡി ജോങ്. മത്സരത്തിനായി താന്‍ തയാറാണെന്ന് വിശ്വസിക്കുന്നില്ല. ഒന്ന്, രണ്ട് ആഴ്‌ചകളുടെ പരിശീലനം കൂടി ആവശ്യമുണ്ട്. ആദ്യ ഘട്ടത്തില്‍ വ്യക്തിഗത പരിശീലനം. പിന്നീട് ചെറിയ സംഘങ്ങളായി. അവസാനമായി ടീം ഒന്നായിട്ടും. കുറച്ച് ആഴ്‌ചകൾക്കുള്ളില്‍ ടീം മത്സരത്തിന് തയാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

barcelona news  frenkie de jong news  laliga news  ബാഴ്‌സലോണ വാർത്ത  ഫ്രാങ്കി ഡി ജോങ് വാർത്ത  ലാലിഗ വാർത്ത
ബാഴ്‌സലോണയുടെ ഡച്ച് മധ്യനിര താരം ഫ്രാങ്കി ഡി ജോങ്.

കഴിഞ്ഞ രണ്ട് മാസത്തോളമായി പരിശീലനത്തിലുണ്ടായ വിടവ് സാരമായി ബാധിച്ചു. ദീർഘകാലമായി പരിശീലനം നടത്തിയിട്ടില്ലെന്ന തോന്നലാണ് ഉണ്ടാകുന്നതെന്നും ഡി ജോങ് പറഞ്ഞു. അടുത്ത മാസം ലാലിഗ പുനരാരംഭിക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഇതിന്‍റെ ഭാഗമായി സ്‌പാനിഷ് സർക്കാരിന്‍റെ അനുമതിയോടെ ലീഗിലെ ടീം അംഗങ്ങൾ കഴിഞ്ഞ മെയ് 18-ന് 10 പേർ അടങ്ങുന്ന സംഘമായി പരിശീലനം പുനരാരംഭിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.