ETV Bharat / sports

ലാലിഗയില്‍ തുടര്‍ ജയം തേടി ബാഴ്‌സലോണ; ജയം തുടര്‍ന്ന് റയല്‍

author img

By

Published : Oct 1, 2020, 9:29 PM IST

പുതിയ പരിശീലകന്‍ റൊണാള്‍ഡ് കോമാന്‍റെ കീഴില്‍ ഉടച്ചുവാര്‍ത്ത ടീമാണ് ഇത്തവണ ഇറങ്ങുന്നത്. മെസി, സുവാരസ് കൂട്ടുകെട്ടിന് പകരം മെസി, ആന്‍സു ഫാറ്റി കൂട്ടുകെട്ടാണ് കോമാന്‍ പരീക്ഷിക്കുന്നത്

ജയം തേടി ബാഴ്‌സ വാര്‍ത്ത  ലാലിഗയില്‍ വീണ്ടും മെസി വാര്‍ത്ത  barca chase winning momentum news  missi again in laliga news
കുട്ടിന്യോ, ആന്‍സു, മെസി

മാഡ്രിഡ്: സ്‌പാനിഷ് ലാലിഗയില്‍ തുടര്‍ച്ചയായ രണ്ടാം ജയം തേടി ബാഴ്‌സലോണ ഇന്നിറങ്ങും. എവേ മത്സരത്തില്‍ സെല്‍റ്റ് വിഗോയാണ് ബാഴ്‌സയുടെ എതിരാളികള്‍. പുതിയ പരിശീലകന്‍ റൊണാള്‍ഡ് കോമാന്‍റെ കീഴില്‍ ഉടച്ചുവാര്‍ത്ത ടീമാണ് ഇത്തവണ ഇറങ്ങുന്നത്. മെസി, സുവാരസ് കൂട്ടുകെട്ടിന് പകരം മെസി, ആന്‍സു ഫാറ്റി കൂട്ടുകെട്ടാണ് ഇത്തവണ കോമാന്‍ പരീക്ഷിക്കുന്നത്.

കോമാന്‍ സുവാരസിനെ എഴുതി തള്ളിയതോടെയാണ് സ്‌പാനിഷ് താരം ആന്‍സുവിന് നറുക്ക് വീണത്. നൗ കാമ്പില്‍ പന്ത് തട്ടി പഠിച്ച താരം കഴിഞ്ഞ സീസണില്‍ മാത്രമാണ് ലാലിഗയുടെ ഭാഗമായത്. മധ്യനിരയില്‍ ബ്രസീലിയന്‍ താരം ഫിലിപ്പെ കുട്ടിന്യോ കൂടി തിരിച്ചെത്തിയതോടെ മെസിയും കൂട്ടരും നില ഭദ്രമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി പുതുതായി സെര്‍ജിയോ ഡെസ്റ്റും ബാഴ്‌സയുടെ ഭാഗമായി കഴിഞ്ഞു. അജാക്‌സില്‍ നിന്നും 21 മില്യണ്‍ യൂറോക്കാണ് താരത്തെ നൗ കാമ്പില്‍ എത്തിച്ചിരിക്കുന്നത്.

ബാഴ്‌സലോണ വിട്ട സുവാരസ് ഇതിനകം അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറി കഴിഞ്ഞു. വിയ്യാറയലിന് എതിരായ കഴിഞ്ഞ മത്സരത്തില്‍ ഇരട്ടഗോളുകളുമായി ആന്‍സു തിളങ്ങിയിരുന്നു. പെനാല്‍ട്ടിയിലൂടെ സൂപ്പര്‍ താരം മെസിയും ഗോള്‍ കണ്ടെത്തി.

ലീഗില്‍ ഇന്ന് നടന്ന മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് ഏകപക്ഷീയമായ ഒരു ഗോളിന് വല്ലാഡോളിഡിനെ പരാജയപ്പെടുത്തി. രണ്ടാം പകുതിയിലെ 65ാം മിനിട്ടില്‍ വിനിസിയസ് ജൂനിയര്‍ റയിലിനായി വല കുലുക്കി. ലീഗിലെ മറ്റൊരു മത്സരത്തില്‍ എല്‍ച്ചെ മറുപടിയില്ലാത്ത ഒരു ഗോളിന് ഐബറിനെ പരാജയപ്പെടുത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.