മാഡ്രിഡ്: സ്‌പാനിഷ് ലാലിഗയില്‍ കപ്പ് കൈവിട്ടപ്പോള്‍ ബാഴ്‌സലോണ കളി വീണ്ടെടുത്തു. ഇന്ന് നടന്ന മത്സരത്തില്‍ ദുര്‍ബലരായ ആല്‍വേസിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് മെസിയും കൂട്ടരും തകർത്തത്. പ്രതാപകാലത്തെ അനുസ്‌മരിപ്പിച്ചാണ് സീസണിലെ അവസാനത്തെ മത്സരത്തില്‍ ബാഴ്‌സ ജയിച്ചത്. മത്സരത്തില്‍ ഇരട്ട ഗോളുകളുമായി മെസി തിളങ്ങി. 34, 75 മിനിട്ടുകളിലാണ് മെസി വല കുലുക്കിയത്. പകുതിയില്‍ അധികം സമയം പന്ത് കൈവശം വെച്ച ബാഴ്‌സലോണക്ക് വേണ്ടി എവേ മത്സരത്തിലെ 24-ാം മിനിട്ടില്‍ കൗമാര താരം ആന്‍സു ഫാറ്റിയാണ് ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. ദുര്‍ബലരായ ആല്‍വേസിന് കാറ്റലോണിയന്‍ കൊടുങ്കാറ്റിന് മുമ്പില്‍ പിടിച്ചുനില്‍ക്കാനായില്ല. രണ്ടാം പകുതിയിലെ 44-ാം മിനിട്ടില്‍ യുറുഗ്വന്‍ മുന്നേറ്റ താരം ലൂയി സുവാരസ് ആല്‍വേസിന്‍റെ വല കുലുക്കിയപ്പോള്‍ 57-ാം മിനിട്ടില്‍ നെല്‍സണ്‍ സെമിഡോയാണ് ലാലിഗയില്‍ ഈ സീസണിലെ ബാഴ്‌സയുടെ അവസാന ഗോള്‍ സ്വന്തമാക്കിയത്.
-
Five-star @FCBarcelona end the season on a high! 💯#AlavesBarça 0-5 pic.twitter.com/R1xRxUNY1b
— LaLiga English (@LaLigaEN) July 19, 2020 " class="align-text-top noRightClick twitterSection" data="
">Five-star @FCBarcelona end the season on a high! 💯#AlavesBarça 0-5 pic.twitter.com/R1xRxUNY1b
— LaLiga English (@LaLigaEN) July 19, 2020Five-star @FCBarcelona end the season on a high! 💯#AlavesBarça 0-5 pic.twitter.com/R1xRxUNY1b
— LaLiga English (@LaLigaEN) July 19, 2020
ചാമ്പ്യന്‍സ് ലീഗിലെ ക്വാര്‍ട്ടര്‍ ഫൈനലാണ് ബാഴ്‌സയുടെ അടുത്ത ലക്ഷ്യം. ഓഗസ്റ്റ് ഒമ്പതിന് നടക്കുന്ന ചാമ്പ്യന്‍സ് ലീഗിലെ പ്രീ ക്വാര്‍ട്ടറില്‍ മെസിയും കൂട്ടരും ഇറ്റാലിയന്‍ വമ്പന്‍മാരായ നാപ്പോളിയെ നേരിടും. നേരത്തെ ഫെബ്രുവരി 26ന് നടന്ന ആദ്യപാദ മത്സരം സമനിലയില്‍ പിരിഞ്ഞിരുന്നു.