ETV Bharat / sports

റൊണാള്‍ഡ് കോമാനെ ബാഴ്‌സലോണ പുറത്താക്കി; പകരം സാവി? - റൊണാള്‍ഡ് കോമാന്‍

ക്വിക്കെ സെറ്റിയെന്‍റെ പുറത്താവലിന് പിന്നാലെ കഴിഞ്ഞ സീസണിലാണ് കോമാന്‍ ബാഴ്‌സയുടെ പരിശീലകനായി സ്ഥാനമേറ്റത്.

Barcelona  Ronald Koeman  ബാഴ്‌സലോണ  റൊണാള്‍ഡ് കോമാന്‍  സാവി ഹെർണാണ്ടസ്
റൊണാള്‍ഡ് കോമാനെ ബാഴ്‌സലോണ പുറത്താക്കി; പകരം സാവി?
author img

By

Published : Oct 28, 2021, 8:28 AM IST

ബാഴ്‌സലോണ: പരിശീലകന്‍ റൊണാള്‍ഡ് കോമാനെ സ്‌പാനിഷ് ക്ലബ് എഫ്‌സി ബാഴ്‌സിലോണ പുറത്താക്കി. സമീപകാലത്തെ ടീമിന്‍റെ ഏറ്റവും മോശം പ്രകടനമാണ് കോമാന് പുറത്തേക്കുള്ള വഴി തുറന്നത്. കഴിഞ്ഞ എല്‍ ക്ലാസിക്കോയടക്കം ലാലി ഗയിലെ അവസാന നാല് മത്സരങ്ങളിലെ മൂന്നിലും ബാഴ്‌സ തോല്‍വി വഴങ്ങിയിരുന്നു.

എൽ ക്ലാസിക്കോ തോൽവിക്ക് ശേഷം കോമാന്‍റെ കാർ വളഞ്ഞ ആരാധകർ അധിക്ഷേപം നടത്തിയത് ചര്‍ച്ചയായിരുന്നു. അവസാന ഏഴ്‌ മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ടീമിന് വിജയിക്കാനായത്.

കോമാന് പകരക്കാരനായി മുന്‍ നായകന്‍ കൂടിയായ സാവി ഹെർണാണ്ടസുമായി ക്ലബ് ചര്‍ച്ചകള്‍ നടത്തുന്നതായാണ് വിവരം. ക്വിക്കെ സെറ്റിയെന്‍റെ പുറത്താവലിന് പിന്നാലെ കഴിഞ്ഞ സീസണിലാണ് കോമാന്‍ ബാഴ്‌സയുടെ പരിശീലകനായി സ്ഥാനമേറ്റത്.

  • El FC Barcelona ha destituido esta noche a Ronald Koeman como técnico del primer equipo

    — FC Barcelona (@FCBarcelona_es) October 27, 2021 " class="align-text-top noRightClick twitterSection" data=" ">

ലാ ലിഗയിലെ നിലവിലെ പോയിന്‍റ് പട്ടികയില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്നും 15 പോയിന്‍റുമായി ഒമ്പതാം സ്ഥാനത്താണ് ബാഴ്‌സ. അതേസമയം ചാമ്പ്യന്‍സ് ലീഗിന്‍റെ ഈ സീസണിലെ നോക്കൗട്ട് ഘട്ടത്തിൽ ഒരു എവേ വിജയം പോലും നേടാന്‍ സംഘത്തിനായിട്ടില്ല.

also read:ഖേൽ രത്ന : ശ്രീജേഷ് ഉൾപ്പടെ 11 താരങ്ങളെ ശുപാർശ ചെയ്‌ത് കേന്ദ്ര കായിക മന്ത്രാലയം

സൂപ്പര്‍ താരം മെസിയുമായി നല്ല ബന്ധം സ്ഥാപിക്കാനായിരുന്നില്ലെങ്കിലും താരത്തിന്‍റെ അഭാവം ടീമിന്‍റെ വിജയങ്ങളെ പ്രതികൂലമായി ബാധിച്ചതായി നേരത്തെ തന്നെ കൂമാന്‍ വ്യക്തമാക്കിയിരുന്നു. മെസിയില്ലാതെ ടീമിന് വിജയിക്കാനാവില്ലെന്നായിരുന്നു 58കാരനായ കൂമാന്‍ തുറന്ന് പറഞ്ഞത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.