ETV Bharat / sports

ലയണിന്‍റെ സമനില കുരുക്കില്‍ അടിതെറ്റി ബാഴ്സലോണ

author img

By

Published : Feb 20, 2019, 1:52 PM IST

ബാഴ്സയെ രക്ഷിച്ചത് ടെര്‍ സ്റ്റേഗന്‍റെ തകർപ്പൻ സേവുകൾ. രണ്ടാം പാദ മത്സരം മാർച്ച് 13ന് ക്യാമ്പ് നൗവില്‍.

മെസി

ഫ്രാന്‍സില്‍ സ്പാനിഷ്കരുത്തന്മാരായബാഴ്സലോണയെ തളച്ച് ലിയോൺ. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിന്‍റെ ആദ്യ പാദ മത്സരത്തില്‍ഗോള്‍ രഹിത സമനിലയില്‍ ആണ് ലിയോണ്‍ ബാഴ്സലോണയെ തളച്ചത്.

മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ തകർപ്പൻ പ്രകടനമാണ് ലിയോൺ കാഴ്ചവച്ചത്. ടെര്‍ സ്റ്റേഗന്‍റെ രണ്ട് മികച്ച സേവുകൾ ഇല്ലായിരുന്നുവെങ്കില്‍ മത്സരം ലിയോണിന് അനുകൂലമാകുമായിരുന്നു. ബാഴ്സ സൂപ്പർതാരം ലയണല്‍ മെസിയും സുവാരസും ഡെംബലെയുമൊക്കെ അണിനിരന്നെങ്കിലും ലിയോണിന്‍റെ പ്രതിരോധത്തെ തകർക്കാൻ ബാഴ്സക്കായില്ല. ബാഴ്സയുടെ മുന്നേറ്റനിര 25 ഷോട്ടുകൾ ഉതിര്‍ത്തെങ്കിലും അഞ്ച് എണ്ണം മാത്രമാണ് ഗോൾമുഖത്തിന് നേരെ എത്തിയത്. സുവാരസിന്‍റെ ദയനീയ പ്രകടനമാണ് ഇന്ന് ഫ്രാന്‍സില്‍ കണ്ടത്.

മാർച്ച് 13ന് ബാഴ്സലോണയുടെ തട്ടകമായ ക്യാമ്പ് നൗവിലാണ് ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന്‍റെ രണ്ടാം പാദ മത്സരം. ക്യാമ്പ് നൗവില്‍ ജയം സ്വന്തമാക്കി ക്വാര്‍ട്ടർ കടക്കാം എന്ന ലക്ഷ്യത്തോടെയാകും മെസിയും സംഘവും സ്പെയിനില്‍ ഇറങ്ങുക.

Intro:Body:

ലയണിന്‍റെ സമനില കുരുക്കില്‍ അടിതെറ്റി ബാഴ്സലോണ

ബാഴ്സയെ രക്ഷിച്ചത് ടെര്‍ സ്റ്റേഗന്‍റെ തകർപ്പൻ സേവുകൾ. രണ്ടാം പാദ മത്സരം മാർച്ച് 13ന് ക്യാമ്പ് നൗവില്‍.

ഫ്രാന്‍സില്‍ കരുത്തരായ ബാഴ്സലോണയെ തളച്ച് ലിയോൺ. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിന്‍റെ ആദ്യ പാദത്തില്‍ ഗോള്‍ രഹിത സമനിലയില്‍ ആണ് ലിയോണ്‍ ബാഴ്സലോണയെ തളച്ചത്.

മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ തകർപ്പൻ പ്രകടനമാണ് ലിയോൺ കാഴ്ചവച്ചത്. ടെര്‍ സ്റ്റേഗന്‍റെ രണ്ട് മികച്ച സേവുകൾ ഇല്ലായിരുന്നുവെങ്കില്‍ മത്സരം ലിയോണിന് അനുകൂലമാകുമായിരുന്നു. ബാഴ്സ സൂപ്പർതാരം ലയണല്‍ മെസിയും സുവാരസും ഡെംബലെയുമൊക്കെ അണിനിരന്നു എങ്കിലും ലിയോണിന്‍റെ പ്രതിരോധത്തെ തകർക്കാൻ ബാഴ്സക്കായില്ല. ബാഴ്സയുടെ മുന്നേറ്റനിര 25 ഷോട്ടുകൾ ഉതിര്‍ത്തെങ്കിലും അഞ്ച് എണ്ണം മാത്രമാണ് ഗോൾമുഖത്തിന് നേരെ എത്തിയത്. സുവാരസിന്‍റെ ദയനീയ പ്രകടനമാണ് ഇന്ന് ഫ്രാന്‍സില്‍ കണ്ടത്.

മാർച്ച് 13ന് ബാഴ്സലോണയുടെ തട്ടകമായ ക്യാമ്പ് നൗവിലാണ് ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന്‍റെ രണ്ടാം പാദ മത്സരം. ക്യാമ്പ് നൗവില്‍ ജയം സ്വന്തമാക്കി ക്വാര്‍ട്ടർ കടക്കാം എന്ന ലക്ഷ്യത്തോടെയാകും മെസിയും സംഘവും സ്പെയിനില്‍ ഇറങ്ങുക.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.