പാരീസ്: സ്‌പാനിഷ് ക്ലബ് എഫ്‌സി ബാഴ്‌സലോണയുമായി കരാറിലെത്തുന്നതിന്‍റെ അടുത്ത് വരെ എത്തിയിരുന്നതായി ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയുടെ അർജന്‍റീനന്‍ താരം എയ്‌ഞ്ചൽ ഡി മരിയ. ദേശീയ ടീമിലെ സഹതാരം ലയണല്‍ മെസിക്കൊപ്പം കളിക്കുന്നതിനായാണ് ബാഴ്‌സയുടെ ഭാഗമാവാന്‍ താന്‍ ആഗ്രഹിച്ചിരുന്നതെന്നും 33കാരനായ ഡിമരിയ പറഞ്ഞു.
പിഎസ്‌ജിയുമായുള്ള തന്‍റെ കരാര്‍ അവസാനിക്കാനിരുന്ന സമയത്താണ് ബാഴ്‌സയുമായി ചര്‍ച്ചകള്‍ നടന്നതെന്നും താരം വ്യക്തമാക്കി. മെസി ബാഴ്‌സ വിട്ട് പിഎസ്‌ജിയിലെത്തിയപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണുണ്ടായത്.
മെസി ഫ്രഞ്ച് ക്ലബിന്‍റെ ഭാഗമായത് തന്‍റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും മികച്ച കാര്യമാണ്. മെസിയുടെ കൂടെ കളിക്കുകയെന്നത് തന്‍റെ ഏപ്പോഴത്തേയും വലിയ സ്വപ്നമാണെന്നും മരിയ കൂട്ടിച്ചേര്‍ത്തു.
also read: Ind vs NZ, 2ND Test: 'വാട്ട് എ സ്‌പിരിറ്റ്'; അശ്വിനെ അഭിനനന്ദിച്ച് സോഷ്യല്‍ മീഡിയ
കഴിഞ്ഞ മാര്‍ച്ചിലാണ് പിഎസ്‌ജിയുമായുള്ള കരാര്‍ ഡി മരിയ ഒരു വര്‍ഷത്തേക്ക് പുതുക്കിയത്. ഇതോടെ 2022 സീസണ്‍ അവസാനം വരെ താരം ടീമിന്‍റെ ഭാഗമായി തുടരും. അതേസമയം കഴിഞ്ഞ ഓഗസ്റ്റിലാണ് മെസി പിഎസ്‌ജിയുടെ ഭാഗമായത്. രണ്ട് വര്‍ഷത്തേക്കാണ് മെസിക്ക് പിഎസ്‌ജിയുമായി കരാറുള്ളത്.