ETV Bharat / sports

ടി20 ജയിച്ചവസാനിപ്പിക്കാന്‍ ആന്‍ഫീല്‍ഡ്; പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്‍ പോരാട്ടം

2020ലെ അവസാനത്തെ അവസാനത്തെ ഹോം ഗ്രൗണ്ട് മത്സരത്തിനാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂള്‍ ഇറങ്ങുന്നത്

author img

By

Published : Dec 27, 2020, 9:29 PM IST

ജയം തേടി ലിവര്‍പൂള്‍ വാര്‍ത്ത  അല്‍കാന്‍ട്ര കളിക്കുന്നു വാര്‍ത്ത  liverpool for win news  alcantara playing news
ഇപിഎല്‍

ലിവര്‍പൂള്‍: ക്രിസ്‌മസ് പുതുവത്സര ഇടവേളയില്‍ ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ ലിവര്‍പൂള്‍ ആഘോഷത്തിന്‍റെ മാലപ്പടക്കത്തിന് തിരികൊളുത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇംഗ്ലീഷ് ഹോം ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം രാത്രി 10ന് നടക്കുന്ന പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ വെസ്റ്റ് ബ്രോമാണ് യുര്‍ഗന്‍ ക്ലോപ്പിന്‍റെ ശിഷ്യന്‍മാര്‍ക്ക് എതിരാളികള്‍. ആന്‍ഫീല്‍ഡില്‍ തുടര്‍ച്ചയായി 66 മത്സരങ്ങള്‍ ജയിച്ച ചെമ്പടക്ക് ദുര്‍ബലരായ വെസ്റ്റ് ബ്രോമിനെ നിലംപരിശാക്കാന്‍ വേണ്ടുവോളം ആത്മവിശ്വാസമുണ്ട്.

  • Christmas ✅ Time for the Reds to return to action 👊🔴

    LET'S GO! 💪 #LIVWBA

    — Liverpool FC (@LFC) December 27, 2020 " class="align-text-top noRightClick twitterSection" data=" ">

എന്നാല്‍ കരുതി കളിക്കാനാണ് പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ്പിന്‍റെ തീരുമാനം. തന്ത്രപരമായ കളി പുറത്തെടുക്കുന്ന ടീമാണ് വെസ്റ്റ് ബ്രോമെന്നായിരുന്നു പ്രീ മാച്ച് സെഷനില്‍ ക്ലോപ്പിന്‍റെ പ്രതികരണം. 30 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയ ചെമ്പട കലണ്ടര്‍ വര്‍ഷത്തെ അവസാനത്തെ ഹോം ഗ്രൗണ്ട് മത്സരത്തില്‍ ഉജ്ജ്വല വിജയമാണ് ലക്ഷ്യമിടുന്നത്. ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ മുന്‍നിര താരങ്ങളില്‍ പലരുടെയും അഭാവത്തില്‍ ക്രിസ്റ്റല്‍ പാലസിനെ മറുപടിയില്ലാത്ത ഏഴ്‌ ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്.

ലിവര്‍പൂളിലെ ക്രിസ്‌മസ് രാത്രി (ഫയല്‍ ചിത്രം).

പരിക്കിന്‍റെ പിടിയിലായ പ്രീമിയര്‍ ലീഗിലെ സിംഹങ്ങളെ തേടി ആശ്വാസവാര്‍ത്തകളുമെത്തുന്നുണ്ട്. പരിക്ക് ഭേദമായ തിയാഗോ അല്‍കാന്‍ട്രയും ജെയിംസ് മില്‍നറും ഷാക്കിരിയും കഴിഞ്ഞ ദിവസം പരിശീലനം നടത്താന്‍ എത്തിയിരുന്നു. ഇവരില്‍ ആരൊക്കെ ഇന്ന് ബൂട്ടണിയുമെന്നാണ് ഇനി അറിയാനുള്ളത്. പരിക്ക് കാരണം നിലവില്‍ വാന്‍ഡിക്, ഗോമസ്, സിമികാസ്, ഡിയാഗോ ജോട്ട എന്നിവര്‍ കളിക്കുന്ന കാര്യം സംശയമാണ്.

മറുഭാഗത്ത ക്ലബിന്‍റെ മോശം പ്രകടനത്തെ തുടര്‍ന്ന് വെസ്റ്റ് ബ്രോം പുതിയ പരിശീലകനെ നിയമിച്ചത് കഴിഞ്ഞ മാസമാണ്. സ്ലെവന്‍ ബ്ലികിന് പകരം സാം അലാര്‍ഡെയാണ് വെസ്റ്റ് ബ്രോമിനെ കളി പഠിപ്പിക്കുന്നത്. ലീഗിലെ 14 മത്സരങ്ങളില്‍ ഒരു ജയം മാത്രമുള്ള വെസ്റ്റ് ബ്രോമിന് ഇനിയങ്ങോട്ട് ജയങ്ങള്‍ അനിവാര്യമാണ്. ജയം അനിവാര്യമായ വെസ്റ്റ് ബ്രോം ആന്‍ഫീല്‍ഡിലെ കരുത്തര്‍ക്ക് മുന്നില്‍ ഏത് തരത്തിലുള്ള തന്ത്രമാണ് പുറത്തെടുക്കുകയെന്നാണ് ഇനി അറിയാനുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.