ഡെൻമാർക്ക്: അഫ്‌ഗാനിസ്ഥാൻ താലിബാനുകീഴിലായതോടെ ഏറ്റവുമധികം ഏറ്റവുമധികം ഭീഷണി നേരിടുന്നത് അവിടുത്തെ സ്ത്രീകളാണ്. താലിബാൻ ഭരണം കൈക്കലാക്കിയതോടെ അഫ്‌ഗാനിലെ വനിത ഫുട്ബോൾ താരങ്ങളുടെ ജീവൻ തന്നെ അപകടത്തിലാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അഫ്‌ഗാൻ മുൻ വനിത ഫുട്ബോൾ താരം ഖാലിത പോപ്പാൽ. അഫ്‌ഗാനിസ്ഥാന് സ്വന്തമായി ഫുട്ബോൾ ടീം ഒരുക്കാൻ മുന്നിൽ നിന്ന താരമാണ് ഖാലിത .
രാജ്യത്തെ സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി പരമാവധി ശ്രമിച്ചു. അതിന്‍റെ ഭാഗമായാണ് അഫ്‌ഗാനിസ്ഥാന് സ്വന്തമായി ഒരു ഫുട്ബോൾ ടീം രൂപീകരിച്ചത്. എന്നാൽ ഇന്ന് ടീമിലെ അംഗങ്ങളോട് വീടുകളിൽ നിന്ന് ഓടിപ്പോവാനും ഫുട്ബോൾ കളിക്കാരാണ് എന്നറിയുന്ന അയൽപ്പക്കക്കാരിൽ നിന്ന് രക്ഷപ്പെടാനും ഫുട്ബോൾ ചരിത്രം തന്നെ മായ്‌ച്ചുകളയാനുമാണ് പറയേണ്ടി വരുന്നത്, ഖാലിത പറഞ്ഞു.
അവരോട് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും ഫോട്ടോകളുമെല്ലാം നീക്കം ചെയ്യാനും രക്ഷപ്പെട്ട് ഒളിക്കാനുമാണ് ഞാനിപ്പോള്‍ പറയുന്നത്. ഇത് എന്‍റെ ഹൃദയത്തെ തകര്‍ക്കുന്നതാണ്. കാരണം കഴിഞ്ഞ ഇത്രയും വര്‍ഷങ്ങളായി ഞങ്ങള്‍ അഫ്‌ഗാനിലെ സ്ത്രീകളെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് ശ്രമിച്ചുകൊണ്ടിരുന്നത്. ഇപ്പോള്‍ അവിടത്തെ സ്ത്രീകളോട് വായടച്ച് അപ്രത്യക്ഷരാകാന്‍ പറയേണ്ടി വരുന്നു. അവരുടെ ജീവന്‍ അപകടത്തിലാണ്.
ടീം അംഗങ്ങൾ പലരും തന്നെ വിളിച്ച് കരയുകയാണ്. അവരിൽ അധിക പേരും സ്വന്തം വീട് വിട്ട് ബന്ധുക്കളുടെ വീട്ടിലെത്തി ഒളിച്ചിരിക്കുകയാണ്. കാരണം അയൽവാസികൾക്ക് അവർ ഫുട്ബോൾ താരങ്ങളാണെന്ന് അറിയാം. താലിബാൻ എല്ലായിടത്തുമുണ്ട്. അവർ എല്ലാവരെയും ഭയപ്പെടുത്തുകയാണ്. ഫുട്ബോൾ താരങ്ങളെന്നറിഞ്ഞാൽ അവരുടെ ജീവൻ തന്നെ ഭീഷണിയിലാകും, ഖാലിത കൂട്ടിച്ചേർത്തു.
ALSO READ: അഫ്‌ഗാനിസ്ഥാൻ ടി20 ലോകകപ്പിൽ പങ്കെടുക്കും; ടീം മീഡിയ മാനേജർ
2007 ൽ ഖാലിതയുടെ കീഴിലാണ് അഫ്‌ഗാൻ ദേശിയ വനിതാ ഫുട്ബോൾ ടീം രൂപീകരിക്കുന്നത്. ഒരിക്കല്‍ ഒരു ടിവി ചാനലില്‍ താലിബാന്‍ തങ്ങളുടെ ശത്രുക്കളാണെന്ന ഖാലിദയുടെ പ്രസ്താവന ഭീകരരെ അവര്‍ക്കെതിരാക്കി. പിന്നാലെ ധാരാളം വധഭീഷണികളും അവരെ തേടിയെത്തി. ഭീഷണികള്‍ക്കൊടുവിൽ 2016-ല്‍ രാജ്യം വിട്ട് ഡെന്‍മാര്‍ക്കിലേക്ക് ഖാലിത അഭയം തേടുകയായിരുന്നു. ഫിഫ റാങ്കിങ്ങിൽ 152–ാം സ്ഥാനത്താണ് അഫ്‌ഗാനിസ്ഥാൻ വനിത ഫുട്ബോൾ ടീം ഇപ്പോൾ.