ബാഴ്സലോണ: സ്‌പാനിഷ് ലാലിഗയില്‍ ബാഴ്‌സലോണക്ക് ജയം. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഗറ്റാഫയെ ഒന്നിന് എതിരെ രണ്ട് ഗോളുകൾക്ക് ബാഴ്സലോണ പരാജയപ്പെടുത്തി. ആദ്യ പകുതിയിലായിരുന്നു ബാഴ്‌സയുടെ രണ്ട് ഗോളുകളും. 33-ാം മിനിട്ടില്‍ അന്‍റോണിയോ ഗ്രീസ്‌മാനും 39-ാം മിനിട്ടില്‍ സെർജി റോബർട്ടോയും ബാഴ്‌സക്കായി ഗോളുകൾ നേടി. ബാഴ്‌സക്കായി റോബർട്ടോയുടെ ഈ സീസണിലെ ആദ്യ ഗോളാണ് നൗക്യാമ്പില്‍ പിറന്നത്.
-
📲 HIGHLIGHTS
— FC Barcelona (@FCBarcelona) February 15, 2020 " class="align-text-top noRightClick twitterSection" data="
⚽️ #BarçaGetafe (2-1)https://t.co/FE9tTgDL3c
">📲 HIGHLIGHTS
— FC Barcelona (@FCBarcelona) February 15, 2020
⚽️ #BarçaGetafe (2-1)https://t.co/FE9tTgDL3c📲 HIGHLIGHTS
— FC Barcelona (@FCBarcelona) February 15, 2020
⚽️ #BarçaGetafe (2-1)https://t.co/FE9tTgDL3c
ഗറ്റാഫക്കായി രണ്ടാം പകുതിയിലെ 66-ാം മിനിട്ടില്‍ ഏയ്‌ഞ്ചല്‍ റോഡ്രിഗസ് ആശ്വാസ ഗോൾ നേടി. ജയത്തോടെ ബാഴ്‌സലോണ ലീഗിലെ പോയഇന്‍റ് പട്ടികയില്‍ റയല്‍ മാഡ്രിഡിന് ഒപ്പമെത്തി. ഇരു ടീമുകൾക്കും 52 പോയിന്‍റ് വീതമാണ് ഉള്ളത്. ഗോൾ ശരാശരിയില്‍ ഒന്നാമതുള്ള റയല്‍ മാഡ്രിഡാണ് പോയിന്‍റ് പട്ടികയില്‍ ഒന്നാമത്. ഫെബ്രുവരി 22-ന് ഐബറിന് എതിരെയാണ് ബാഴ്‌സലോണയുടെ ലീഗിലെ അടുത്ത മത്സരം. അതേസമയം ഗറ്റാഫെ ലീഗിലെ അടുത്ത മത്സരത്തില്‍ സെവില്ലയെ നേരിടും.
ഇന്നലെ നടന്ന മറ്റൊരു കളിയില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ വലന്‍സിയ സമനിലയില്‍ തളച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു പിരിഞ്ഞു.