കേപ്‌ടൗണ്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ (IPL 2023) പുതിയ സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ നായകനെ മാറ്റിയത് വിവാദമായിരിക്കുകയാണ്. (Mumbai Indians Captaincy) ഫ്രാഞ്ചൈസിയെ അഞ്ച് കിരീടങ്ങളിലേക്ക് നയിച്ച രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയ്‌ക്കാണ് മാനേജ്‌മെന്‍റ് ചുമതല നല്‍കിയത്. (Hardik Pandya replaces Rohit Sharma as Mumbai Indians captain) ഗുജറാത്ത് ടൈറ്റന്‍സിന്‍റെ നായകനായിരുന്നു ഹാര്‍ദിക്കിനെ ട്രേഡിലൂടെയായിരുന്നു മുംബൈ തങ്ങളുടെ തട്ടകത്തിലേക്ക് തിരികെ എത്തിച്ചത്.
-
New Twitter/X profile picture of Yuzvendra Chahal.
— Mufaddal Vohra (@mufaddal_vohra) December 18, 2023 " class="align-text-top noRightClick twitterSection" data="
- The bond between Yuzi and Rohit Sharma. pic.twitter.com/GFoT96GOVf
">New Twitter/X profile picture of Yuzvendra Chahal.
— Mufaddal Vohra (@mufaddal_vohra) December 18, 2023
- The bond between Yuzi and Rohit Sharma. pic.twitter.com/GFoT96GOVfNew Twitter/X profile picture of Yuzvendra Chahal.
— Mufaddal Vohra (@mufaddal_vohra) December 18, 2023
- The bond between Yuzi and Rohit Sharma. pic.twitter.com/GFoT96GOVf
30-കാരന്‍ മുംബൈയുടെ നായക സ്ഥാനത്തേക്ക് എത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച ഫ്രാഞ്ചൈസിയുടെ പെട്ടെന്നുള്ള പ്രഖ്യാപനം ഏറെ പേരിലും ഞെട്ടലുണ്ടാക്കി. മുംബൈ മാനേജ്‌മെന്‍റിനെതിരെ ആരാധകര്‍ പരസ്യമായി രംഗത്ത് എത്തിയപ്പോള്‍ ടീമിലെ പ്രധാനികളായ ജസ്‌പ്രീത് ബുംറ (Jasprit Bumrah ), സൂര്യകുമാര്‍ യാദവ് (Suryakumar Yadav) എന്നിവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് ചര്‍ച്ചയ്‌ക്ക് വഴിയൊരുക്കിയിരുന്നു.
ഹാര്‍ദിക് മടങ്ങിയെത്തിയതിന് പിന്നാലെ "നിശബ്‌ദതയാണ് ചിലപ്പോൾ ഏറ്റവും നല്ല ഉത്തരം" എന്നായിരുന്നു ബുംറ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിട്ടത്. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും രോഹിത്തിനെ മാറ്റിയുള്ള മുംബൈയുടെ പ്രഖ്യാപനം വന്നതോടെ 'ഹൃദയം തകർന്നത്' കാണിക്കുന്ന ഇമോജിയാണ് തന്‍റെ എക്‌സ് അക്കൗണ്ടില്‍ സൂര്യ പങ്കുവച്ചത്. ഇരുവരുടേയും പ്രതികരണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും മുംബൈ ഇന്ത്യന്‍സിന്‍റെ നേതൃമാറ്റവുമായാണ് ഏറെപ്പേര്‍ ഇതിനെ ബന്ധിപ്പെടുത്തിയിരിക്കുന്നത്.
ഇപ്പോഴിതാ ഇത്തരത്തിലുള്ള ഇന്ത്യന്‍ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന്‍റെ പ്രവര്‍ത്തി ശ്രദ്ധേയമാവുകയാണ്. രോഹിത്തിന് ഒപ്പമുള്ള തന്‍റെ ചിത്രമാണ് ചാഹല്‍ എക്‌സ് അക്കൗണ്ടിന്‍റെ പ്രൊഫൈല്‍ പിക്‌ചര്‍ ആക്കിയിരിക്കുന്നത്. രോഹിത്തിനുള്ള താരത്തിന്‍റെ പിന്തുണയാണിതെന്നാണ് ആരാധകരുടെ പക്ഷം. കൂടാതെ ധോണിയോടൊപ്പമുള്ള ചിത്രമാണ് ചാഹലിന്‍റെ എക്‌സ് അക്കൗണ്ടിന്‍റെ കവറിലുള്ളത്. രോഹിത്തും ധോണിയുമാണ് തന്‍റെ പ്രിയ ക്യാപ്റ്റന്മാരെന്നാണ് ഇതുവഴി താരം വ്യക്തമാക്കുന്നത് എന്നുമാണ് ഇക്കൂട്ടര്‍ പറയുന്നത്.
അതേസമയം 2015-ല്‍ മുംബൈ ഇന്ത്യന്‍സിലൂടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അരങ്ങേറിയ ഹാര്‍ദിക് തുടര്‍ന്ന് 2021 വരെയുള്ള ഏഴ് സീസണുകളില്‍ ഫ്രാഞ്ചൈസിക്ക് ഒപ്പമുണ്ടായിരുന്നു. പിന്നീടായിരുന്നു താരം ഗുജറാത്തിലേക്ക് ചേക്കേറിയത്. ക്യാപ്റ്റന്‍സി മോഹമായിരുന്നു ഹാര്‍ദിക്കിന്‍റെ കൂടുമാറ്റത്തിന് പിന്നിലെന്ന് സംസാരമുണ്ടായിരുന്നു.
മടങ്ങി വരവില്‍ തന്നെ ക്യാപ്റ്റനാക്കണമെന്ന് ഹാര്‍ദിക് മുംബൈ ഇന്ത്യന്‍സിന് മുന്നില്‍ നിബന്ധന വച്ചുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. പ്രസ്‌തുത സാഹചര്യത്തില്‍ ക്യാപ്റ്റന്‍സി മാറ്റത്തെക്കുറിച്ച് ഏകദിന ലോകകപ്പിനിടെ മുംബൈ രോഹിത്തിനെ അറിയിച്ചു എന്നുമായിരുന്നു റിപ്പോര്‍ട്ട്. (Rohit Sharma Was Informed About Mumbai Indians Captaincy Change During Cricket World Cup 2023). ഇതോടെ ഹാര്‍ദിക്കിന് കീഴില്‍ കളിക്കാന്‍ താന്‍ തയ്യാറാണെന്ന് രോഹിത് ഫ്രാഞ്ചൈസിയോട് സമ്മതിച്ചുവെന്നുമായിരുന്നു വിവരം.
ALSO READ: രോഹിത്തിനായി ഡല്‍ഹിയുടെ നീക്കം ; നിരസിച്ച് മുംബൈ ഇന്ത്യന്‍സ് - റിപ്പോര്‍ട്ട്