ETV Bharat / sports

Yuzvendra Chahal On Dhanashree Varma Instagram Photo: 'എന്‍റെ താജ്‌മഹല്‍'; ധനശ്രീയുടെ ചിത്രത്തിന് കമന്‍റിട്ട് യുസ്‌വേന്ദ്ര ചാഹല്‍ - ഏഷ്യ കപ്പ് 2023

Dhanashree Varma Instagram ധനശ്രീ വര്‍മ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പുതിയ സ്റ്റൈലിഷ് ഫോട്ടോസ് വൈറലാകുന്നു.

Yuzvendra Chahal On Dhanashree Varma  Yuzvendra Chahal  Dhanashree Varma  Dhanashree Varma Instagram  Asia Cup 2023  ODI World Cup 2023  യുസ്‌വേന്ദ്ര ചാഹല്‍  ധനശ്രീ വര്‍മ  ധനശ്രീ വര്‍മ ഇന്‍സ്റ്റഗ്രാം  ഏഷ്യ കപ്പ് 2023  ഏകദിന ലോകകപ്പ് 2023
Yuzvendra Chahal On Dhanashree Varma Instagram Photo
author img

By ETV Bharat Kerala Team

Published : Sep 16, 2023, 1:29 PM IST

മുംബൈ : സോഷ്യൽ മീഡിയയില്‍ ഏറെ ആരാധകരുള്ള സെലിബ്രിറ്റി ദമ്പതികളാണ് ഇന്ത്യൻ വെറ്ററൻ സ്‌പിന്നർ യുസ്‌വേന്ദ്ര ചാഹലും (Yuzvendra Chahal) ഭാര്യ ധനശ്രീ വർമയും (Dhanashree Varma). തങ്ങളുടെ വിശേഷങ്ങള്‍ രസകരമായ വീഡിയോകളിലൂടെയും അതിശയിപ്പിക്കുന്ന ചിത്രങ്ങളിലൂടെയും ഇരുവരും ആരാധകര്‍ക്കായി പങ്കുവയ്‌ക്കാറുണ്ട്. ഏഷ്യ കപ്പിന് (Asia Cup 2023) പിന്നാലെ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള (ODI World Cup 2023) ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം നേടാന്‍ ചാഹലിന് കഴിഞ്ഞിരുന്നില്ല.

ഇതോടെ തന്‍റെ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കുന്ന 33-കാരന്‍ സോഷ്യൽ മീഡിയയില്‍, പ്രത്യേകിച്ച് ഇൻസ്റ്റഗ്രാമില്‍ ഏറെ സജീവമാണ്. ഇപ്പോഴിതാ ധനശ്രീ വര്‍മ ഇന്‍സ്റ്റഗ്രാമില്‍ (Dhanashree Varma Instagram) പങ്കുവച്ച സ്വന്തം ചിത്രത്തിന് ചാഹല്‍ നല്‍കിയ കമന്‍റ് ഏറെ ശ്രദ്ധ പിടിച്ച് പറ്റുകയാണ്. നീല നിറത്തിലുള്ള വസ്‌ത്രം ധരിച്ച് ഏറെ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രമാണ് ധനശ്രീ പങ്കുവച്ചിരിക്കുന്നത്.

ഇതിന് 'എന്‍റെ താജ്‌മഹല്‍' എന്നാണ് ഇന്ത്യന്‍ ലെഗ്‌ സ്‌പിന്നര്‍ കമന്‍റ് നല്‍കിയിരിക്കുന്നത് (Yuzvendra Chahal On Dhanashree Varma's Instagram Photo). ധനശ്രീയുടെ പ്രസ്‌തുത ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കൊവിഡ് കാലത്ത് ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ ചാഹലും ധനശ്രീയും 2020 ഡിസംബറിലാണ് വിവാഹിതരായത്. ലോക്ക്‌ഡൗണ്‍ കാലത്തെ വിരസത മാറ്റാന്‍ ഡാൻസ് പഠിക്കാനുള്ള ചാഹലിന്‍റെ ശ്രമമാണ് ഇതിന് വഴിയൊരുക്കിയത്.

ALSO READ: 'ഓണ്‍ലൈന്‍ ഡാന്‍സ് ക്ലാസില്‍ നിന്നാരംഭിച്ച പ്രണയം'; ജീവിതം തുറന്നുപറഞ്ഞ് ചാഹലും ധനശ്രീയും

ടിക് ടോക് ഉള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളില്‍ ധനശ്രീയുടെ നിരവധി റീലുകളിലും നൃത്തവും കണ്ട് ഞാന്‍ ധനശ്രീയ്‌ക്ക് താന്‍ ആദ്യം സന്ദേശം അയയ്‌ക്കുകയായിരുന്നു എന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ചാഹല്‍ തുറന്ന് പറഞ്ഞിരുന്നു. അതേസമയം ഇംഗ്ലീഷ് കൗണ്ടി ടീമായ കെന്‍റുമായി അടുത്തിടെ യുസ്‌വേന്ദ്ര ചാഹൽ ധാരണയിലെത്തിയതായി റിപ്പോര്‍ട്ട് വന്നിരുന്നു. ഏഷ്യ കപ്പിലും ഏകദിന ലോകകപ്പിലും സെലക്‌ടർമാർ അവഗണിച്ചതിന് പിന്നിലെയാണ് താരം കെന്‍റിനായി കളിക്കാനുള്ള തീരുമാനത്തില്‍ എത്തിയത്.

കെന്‍റുമായി കരാറൊപ്പിട്ടതിന് ശേഷം ചാഹലിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന തരത്തിലുള്ള ധനശ്രീയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ആരാധക ശ്രദ്ധ നേടിയിരുന്നു. 'എപ്പോഴും നിന്നെ ഓർത്ത് അഭിമാനിക്കുന്നു. നീയാണ് ഞങ്ങളുടെ ഇതിഹാസം' -എന്നായിരുന്നു ധനശ്രീ വര്‍മ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

കെന്‍റിനായി കളിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് യുസ്‌വേന്ദ്ര ചാഹല്‍. ഇന്ത്യയുടെ യുവ പേസര്‍ അർഷ്‌ദീപ് സിങ്ങാണ് കെന്‍റിനായി ആദ്യം കളിച്ച ഇന്ത്യന്‍ താരം. കഴിഞ്ഞ ജൂൺ-ജൂലൈ മാസങ്ങളിലായി ടീമിനായി അഞ്ച് മത്സരങ്ങള്‍ കളിച്ച അര്‍ഷ്‌ദീപ് സിങ് 13 വിക്കറ്റുകള്‍ വീഴ്‌ത്തിയിരുന്നു. ചാഹലിനെ ലോകകപ്പ് ടീമില്‍ നിന്നും ഒഴിവാക്കിയതിനെതിരെ നേരത്തെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനങ്ങളുണ്ടായിരുന്നു.

ALSO READ: Virat Kohli Water Boy Viral Video : 'തലൈവരെ നീങ്കളാ...!' സഹതാരങ്ങള്‍ക്ക് വെള്ളവുമായി വിരാട് കോലി, വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.