ഇന്‍ഡോര്‍: ചെറിയ പരിക്കിനെ തുടര്‍ന്ന് അഫ്‌ഗാനിസ്ഥാനെതിരായ ആദ്യ ടി20 (India vs Afghanistan) കളിക്കാന്‍ ഇന്ത്യയുടെ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ രണ്ടാം ടി20യില്‍ ഇന്‍ഡോറില്‍ ഇറങ്ങിയ യശസ്വി ജയ്‌സ്വാള്‍ അര്‍ധ സെഞ്ചുറിയുമായാണ് തിളങ്ങിയത്. 34 പന്തുകളില്‍ നാല് ബൗണ്ടറികളുടേയും എണ്ണം പറഞ്ഞ ആറ് സിക്‌സറുകളുടേയും അകമ്പടിയോടെ 68 റണ്‍സായിരുന്നു താരം അടിച്ച് കൂട്ടിയത്.
-
Explosive batting display with @imVkohli 🤝
— BCCI (@BCCI) January 15, 2024 " class="align-text-top noRightClick twitterSection" data="
That sprint & run-out 😎
Conversations with Captain @ImRo45 🙌
In conversation with fifty-up @ybj_19 👌👌 - By @ameyatilak
WATCH 🎥🔽 #TeamIndia | #INDvAFG | @IDFCFIRSTBank pic.twitter.com/qJgrKwarFA
">Explosive batting display with @imVkohli 🤝
— BCCI (@BCCI) January 15, 2024
That sprint & run-out 😎
Conversations with Captain @ImRo45 🙌
In conversation with fifty-up @ybj_19 👌👌 - By @ameyatilak
WATCH 🎥🔽 #TeamIndia | #INDvAFG | @IDFCFIRSTBank pic.twitter.com/qJgrKwarFAExplosive batting display with @imVkohli 🤝
— BCCI (@BCCI) January 15, 2024
That sprint & run-out 😎
Conversations with Captain @ImRo45 🙌
In conversation with fifty-up @ybj_19 👌👌 - By @ameyatilak
WATCH 🎥🔽 #TeamIndia | #INDvAFG | @IDFCFIRSTBank pic.twitter.com/qJgrKwarFA
ഇപ്പോഴിതാ മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങും മുമ്പ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ തനിക്ക് നല്‍കിയ ഉപദേശം വെളിപ്പെടുത്തിയിരിക്കുകയാണ് 22-കാരന്‍. സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാനാണ് രോഹിത് തന്നോട് പറഞ്ഞതെന്നാണ് യശസ്വി ജയ്‌സ്വാള്‍ പ്രതികരിച്ചിരിക്കുന്നത്. (Yashasvi Jaiswal on Rohit Sharma)
"എന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ തന്നെ ബാറ്റ് വീശാനാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്‍റെ പിന്തുണ എപ്പോഴും ഞങ്ങള്‍ക്കുണ്ട്. അദ്ദേഹത്തെ പോലൊരു സീനിയറിനെ കിട്ടിയത് ഏറെ മികച്ച കാര്യമാണ്" യശസ്വി ജയ്‌സ്വാള്‍ പറഞ്ഞു. ബിസിസിഐ പുറത്ത് വിട്ട് വീഡിയോയിലാണ് താരത്തിന്‍റെ പ്രതികരണം.
വിരാട് കോലിക്കൊപ്പം കളിക്കുന്നത് സന്തോഷവും അഭിമാനവുമാണ്. ഇന്നിങ്‌സിനിടെ തനിക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ കോലി നല്‍കിയിരുന്നുവെന്നും യശസ്വി ജയ്‌സ്വാള്‍ കൂട്ടിച്ചേര്‍ത്തു. (Yashasvi Jaiswal on Virat Kohli). മത്സരത്തിന്‍റെ ആദ്യ ഓവറില്‍ തന്നെ രോഹിത് ശര്‍മ പുറത്തായതോടെ രണ്ടാം വിക്കറ്റില്‍ കോലിയ്‌ക്കൊപ്പം ചേര്‍ന്ന് 57 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്താന്‍ ജയ്‌സ്വാളിന് കഴിഞ്ഞിരുന്നു.
അതേസമയം ഇന്‍ഡോറില്‍ അഫ്‌ഗാനിസ്ഥാനെ ആറ് വിക്കറ്റുകള്‍ക്ക് ഇന്ത്യ തോല്‍പ്പിച്ചിരുന്നു. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത അഫ്‌ഗാന്‍ 20 ഓവറില്‍ 172 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. ഗുല്‍ബാദിന്‍ നെയ്ബിന്‍റെ അര്‍ധ സെഞ്ചുറി പ്രകടനമായിരുന്നു അഫ്‌ഗാന്‍ ഇന്നിങ്‌സിന്‍റെ നട്ടെല്ല്. 35 പന്തില്‍ 57 റണ്‍സായിരുന്നു നെയ്‌ബ് നേടിയത്.
മറുപടിക്ക് ഇറങ്ങിയ ഇന്ത്യ 15.4 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 173 റണ്‍സ് നേടിയാണ് വിജയം ഉറപ്പിച്ചത്. ഇന്ത്യയ്‌ക്കായി ശിവം ദുബെയും അര്‍ധ സെഞ്ചുറി നേടി. 32 പന്തില്‍ പുറത്താവാതെ അഞ്ച് ബൗണ്ടറികളും നാല് സിക്‌സറുകളും സഹിതം 63 റണ്‍സാണ് ദുബെ അടിച്ചത്.
നേരത്തെ മൊഹാലിയില്‍ നടന്ന ആദ്യ ടി20യിലും ഇന്ത്യ ആറ് വിക്കറ്റിന്‍റെ വിജയം നേടിയിരുന്നു. ഇതോടെ ഒരു മത്സരം ബാക്കി നില്‍ക്കെ തന്നെ പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞു. 17-ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും ടി20 നടക്കുക.
ചിന്നസ്വാമിയിലും കളിപിടിച്ചാല്‍ പരമ്പരയില്‍ അഫ്‌ഗാനിസ്ഥാനെ വൈറ്റ്‌വാഷ് ചെയ്യാന്‍ ആതിഥേയര്‍ക്ക് കഴിയും. ടി20 ലോകകപ്പിന് മുന്നെ ഫോര്‍മാറ്റില്‍ നീലപ്പട കളിക്കുന്ന അവസാന പരമ്പരയാണിത്. ജൂണില്‍ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡിസിലുമായാണ് ടി20 ലോകകപ്പ് നടക്കുക.
ALSO READ: ബൗണ്ടറി ലൈനരികില്‍ വിരാട് കോലി, ഓടിവന്ന് കെട്ടിപ്പിടിച്ച് ആരാധകന്‍; പിന്നാലെ പൊലീസ് നടപടി