ETV Bharat / sports

WPL|'ചുവപ്പും കറുപ്പും'; ജേഴ്‌സി അവതരിപ്പിച്ച് റോയല്‍ ചലഞ്ചേഴ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സിനെ മെഗ്‌ ലാനിങ് നയിക്കും - വിമന്‍സ് പ്രീമിയര്‍ ലീഗ്

പുരുഷ ടീം ജേഴ്‌സിക്ക് സമാനമായ രീതിയിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ വനിത ടീം ജേഴ്‌സി ഒരുക്കിയിരിക്കുന്നത്.

Etv Bharat
Etv Bharat
author img

By

Published : Mar 2, 2023, 2:19 PM IST

Updated : Mar 2, 2023, 2:42 PM IST

മുംബൈ: പ്രഥമ വിമന്‍സ് പ്രീമിയര്‍ ലീഗിന് മുന്നോടിയായി ടീം കിറ്റ് അവതരിപ്പിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ക്യാപ്‌റ്റന്‍ സ്‌മൃതി മന്ദാന ടീമിനൊപ്പം ചേര്‍ന്നതിന് പിന്നാലെയാണ് ടീം ജേഴ്‌സി അവതരിപ്പിച്ചത്. സ്‌മൃതി മന്ദാന, റിച്ച ഘോഷ്, സോഫി ഡിവൈന്‍, രേണുക സിങ് എന്നിവര്‍ ജേഴ്‌സി അണിഞ്ഞുള്ള ചിത്രവും ടീം മാനേജ്‌മെന്‍റ് ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

ആര്‍സിബി പുരുഷ ടീമിന് സമാനമായ രീതിയില്‍ ചുവപ്പ്, കറുപ്പ് നിറങ്ങളിലാണ് വനിത ടീമിന്‍റെ ജേഴ്‌സിയും ഒരുക്കിയിരിക്കുന്നത്. ഡ്രീം 11, പ്യൂമ എന്നിവരാണ് സ്‌പോൺസര്‍മാര്‍. മാര്‍ച്ച് അഞ്ചിന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് ടീമിന്‍റെ ആദ്യ മത്സരം.

ക്യാപ്‌റ്റന്‍ സ്‌മൃതി മന്ദാനയ്‌ക്ക് പിന്നാലെ ഓസീസ് താരങ്ങളായ എല്ലിസ് പെറി, മേഗന്‍ ഷൂട്ട് എന്നിവരും ഇന്നാണ് മുംബൈയിലുള്ള ആര്‍സിബി ക്യാമ്പില്‍ ചേര്‍ന്നത്. ടി20 ലോകകപ്പ് വിജയത്തിന് ശേഷമാണ് ഓസീസ് താരങ്ങള്‍ വിമന്‍സ് പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കാനായി ഇന്ത്യയിലേക്കെത്തിയത്.

ഡല്‍ഹിയെ നയിക്കാന്‍ മെഗ്‌ ലാനിങ്: വിമന്‍സ് പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ മെഗ്‌ ലാനിങ് നയിക്കും. അടുത്തിടെ അവസാനിച്ച ടി20 ലോകകപ്പ് ഉള്‍പ്പടെ ഓസ്‌ട്രേലിയക്ക് നാല് ടി20 ലോകകിരീടം നേടിക്കൊടുത്ത താരമാണ് മെഗ്‌ ലാനിങ്. രാജ്യാന്തര ക്രിക്കറ്റില്‍ 132 മത്സരങ്ങളില്‍ ഓസ്‌ട്രേലിയക്കായി കളിച്ച ലാനിങ് 36.61 ശരാശരിയില്‍ 3405 റണ്‍സ് നേടിയിട്ടുണ്ട്.

താരലേലത്തില്‍ 1.1 കോടി രൂപയ്‌ക്കായിരുന്നു ഓസീസ് ക്യാപ്‌റ്റനെ ഡല്‍ഹി തങ്ങളുടെ കൂടാരത്തിലെത്തിച്ചത്. ഇന്ത്യന്‍ താരം ജെര്‍മിയ റോഡ്രിഗസാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ വൈസ്‌ ക്യാപ്‌റ്റന്‍. അഞ്ച് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്‍റില്‍ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെടുന്ന മൂന്നാമത്തെ ഓസ്‌ട്രേലിയന്‍ താരം കൂടിയാണ് മെഗ്‌ ലാനിങ്.

ബെത്ത് മൂണി ഗുജറാത്ത് ജയന്‍റ്‌സിനെ നയിക്കുമ്പോള്‍ അലീസ ഹീലിക്ക് കീഴിലാകും യുപി വാരിയേഴ്‌സ് ഇറങ്ങുക. ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ഹര്‍മന്‍ പ്രീത് കൗറാണ് മുംബൈ ഇന്ത്യന്‍സിനെ നയിക്കുക. സ്‌മൃതി മന്ദാനയ്‌ക്ക് കീഴില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും കളിക്കും.

പോരാട്ടങ്ങള്‍ക്ക് ഇനി രണ്ട് നാള്‍: ഡബ്ലിയുപിഎല്ലിന്‍റെ പ്രഥമ പതിപ്പ് മാര്‍ച്ച് അഞ്ച് മുതലാണ് ആരംഭിക്കുന്നത്. അഞ്ച് ടീമുകള്‍ കൊമ്പുകോര്‍ക്കുന്ന പോരാട്ടത്തില്‍ ആകെ 22 മത്സരങ്ങളാണ് ഉള്ളത്. മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയം, ബ്രാബോൺ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. മുംബൈ ഇന്ത്യന്‍സ്- ഗുജറാത്ത് ജയ്‌ന്‍റ്‌സ് ടീമുകള്‍ തമ്മിലാണ് ഉദ്‌ഘാടന മത്സരം. മാര്‍ച്ച് 26നാണ് ഫൈനല്‍.

മുംബൈ ജേഴ്‌സിക്ക് 'നീല നിറം': മുംബൈ ഇന്ത്യന്‍സ് നേരത്തെ തന്നെ തങ്ങളുടെ ടീം ജേഴ്‌സി അവതരിപ്പിച്ചിരുന്നു. പുരുഷ ടീം ഉപയോഗിച്ചിരുന്ന നീല നിറത്തിലുള്ള ജേഴ്‌സിയാണ് വനിത ടീമിനും തയ്യാറാക്കിയിരിക്കുന്നത്. വനിത പ്രീമിയര്‍ ലീഗ് ടീം ജേഴ്‌സി നീലാകാശത്തിന് കുറുകെ അസ്‌തമിക്കുന്ന സൂര്യന്‍റെ പവിഴ നിറങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

Also Read: IND vs AUS: മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ സ്റ്റമ്പ് പറപ്പിച്ചു, ഇന്ത്യന്‍ മണ്ണില്‍ 100-ാം ടെസ്റ്റ് വിക്കറ്റ് ആഘോഷമാക്കി ഉമേഷ് യാദവ്

Last Updated : Mar 2, 2023, 2:42 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.