മുംബൈ: വനിത ഐപിഎല്‍ ടീമുകള്‍ക്കായുള്ള ലേലം കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. അഹമ്മദാബാദ്, മുംബൈ, ബെംഗളൂരു ഡല്‍ഹി, ലഖ്‌നൗ എന്നീ അഞ്ച് ഫ്രാഞ്ചൈസികളായിരുന്നു ലേലത്തില്‍ പങ്കെടുത്തത്. വിമന്‍സ് പ്രീമിയര്‍ ലീഗ് ടീമുകളുടെ ലേലത്തിലൂടെ തന്നെ ബിസിസിഐക്ക് 4669.99 കോടി രൂപ ലഭിച്ചു.
ലേലത്തില്‍ അദാനി സ്‌പോര്‍ട്‌സ്‌ലൈന്‍ പ്രൈവറ്റ് ലിമിറ്റഡാണ് ഏറ്റവും ഉയര്‍ന്ന തുക മുടക്കി ടീമിനെ സ്വന്തമാക്കിയത്. അഹമ്മദാബാദ് ഫ്രാഞ്ചൈസിയ്‌ക്കായി അദാനി ഗ്രൂപ്പ് 1289 കോടി രൂപ ചെലവാക്കിയിരുന്നു. ഇതിന് പിന്നാലെ ടീമിന്‍റെ പേരും ക്ലബ്ബ് ഉടമസ്ഥര്‍ പ്രഖ്യാപിച്ചു.
-
Introducing the Gujarat Giants!
— ESPNcricinfo (@ESPNcricinfo) January 25, 2023 " class="align-text-top noRightClick twitterSection" data="
Get the lowdown on the new #WPL owners: https://t.co/w8dri2jmLg pic.twitter.com/0O0YnLGdGK
">Introducing the Gujarat Giants!
— ESPNcricinfo (@ESPNcricinfo) January 25, 2023
Get the lowdown on the new #WPL owners: https://t.co/w8dri2jmLg pic.twitter.com/0O0YnLGdGKIntroducing the Gujarat Giants!
— ESPNcricinfo (@ESPNcricinfo) January 25, 2023
Get the lowdown on the new #WPL owners: https://t.co/w8dri2jmLg pic.twitter.com/0O0YnLGdGK
ഗുജറാത്ത് ജയ്‌ന്‍റ്‌സ് എന്നാണ് വിമന്‍സ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന അഹമ്മദാബാദ് ടീമിന് ഉടമസ്ഥര്‍ നല്‍കിയിരിക്കുന്ന പേര്. മറ്റ് ഫ്രാഞ്ചൈസികളൊന്നും ഇതുവരെ ടീമുകളുടെ പേരുകള്‍ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ഈ വര്‍ഷം മാര്‍ച്ചില്‍ നടക്കുന്ന ടൂര്‍ണമെന്‍റിന്‍റെ താരലേലം ഫെബ്രുവരിയിലാണ് നടക്കുക.
2008-ലാണ് പുരുഷ ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിച്ചത്. അന്ന് ലേലത്തില്‍ നിന്നും ലഭിച്ച തകയേക്കാള്‍ കൂടുതലാണ് വനിത ടീമുകള്‍ക്കായി നടത്തിയ ലേലത്തില്‍ നിന്നും കിട്ടിയതെന്ന് ബിസിസിഐ ജയ് ഷാ വ്യക്തമാക്കിയിരുന്നു. ലീഗ് വനിത ക്രിക്കറ്റില്‍ ഒരു വിപ്ലവത്തിന് തുടക്കം കുറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
അഞ്ച് നഗരം അഞ്ച് ടീം: വിമന്‍സ് പ്രീമിയര്‍ ലീഗില്‍ പോരടിക്കാന്‍ അഹമ്മദാബാദ്, മുംബൈ, ബെംഗളൂരു ഡല്‍ഹി, ലഖ്‌നൗ നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഫ്രാഞ്ചൈസികളാണ് ടീമുകളെ സ്വന്തമാക്കിയത്. അഹമ്മദാബാദിനെ അദാനി സ്‌പോര്‍ട്‌സ്‌ലൈന്‍ ഗ്രൂപ്പ് സ്വന്തമാക്കിയപ്പോള്‍ മുംബൈ ഫ്രാഞ്ചൈസിയെ ഇന്ത്യ വിന്‍ സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് സ്വന്തമാക്കുകയായിരുന്നു. 912.99 കോടി രൂപയാണ് മുംബൈ ഫ്രാഞ്ചൈസിക്കായി ഇന്ത്യ വിന്‍ ചെലവഴിച്ചത്.
ലേലത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് ബെംഗളൂരു ഫ്രാഞ്ചൈസിയെ വാങ്ങിയത്. ഇതിനായി അവര്‍901 കോടി രൂപ മുടക്കിയിരുന്നു. ഡല്‍ഹി ഫ്രാഞ്ചൈസിയെ ജെഎസ്‌ഡബ്ല്യു ജിഎംആര്‍ ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് 810 കോടിക്കും, ലഖ്‌നൗ ഫ്രാഞ്ചൈസിയെ കാപ്രി ഗ്ലോബല്‍ ഹോള്‍ഡിങ് പ്രൈവറ്റ് ലിമിറ്റഡ് 757 കോടി രൂപയും വീശി സ്വന്തമാക്കുകയായിരുന്നു.
താരങ്ങളുടെ രജിസ്ട്രേഷന്‍ : വിമൻസ് പ്രീമിയര്‍ ലീഗ് ലേലത്തില്‍ ഉള്‍പ്പെടുന്നതിനായി താരങ്ങള്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയതി ഇന്നാണ് അവസാനിക്കുന്നത്. ക്യാപ്‌ഡ്, അണ്‍ക്യാപ്‌ഡ് താരങ്ങള്‍ക്ക് ലേലത്തില്‍ രജിസ്റ്റര്‍ ചെയ്യാം. ക്യാപ്‌ഡ് താരങ്ങള്‍ക്ക് 50 ലക്ഷം രൂപ, 40 ലക്ഷം, 30 ലക്ഷം എന്നിങ്ങനെയാണ് അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്നത്.
അണ്‍ ക്യാപ്‌ഡ് താരങ്ങള്‍ക്ക് 20 ലക്ഷം, 10 ലക്ഷം എന്നിങ്ങനെയാണ് അടിസ്ഥാന വില. ഓരോ ടീമിനും ആറ് വിദേശ താരങ്ങള്‍ ഉള്‍പ്പടെ 18 പേരെ ടീമില്‍ ഉള്‍പ്പെടുത്താം. ഒരു മത്സരത്തില്‍ ടീമുകള്‍ക്ക് അഞ്ച് വിദേശതാരങ്ങളെ കളത്തിലിറക്കാം. അതേസമയം, മാര്‍ച്ച് മാസത്തിലാണ് ടൂര്‍ണമെന്‍റ് ഷെഡ്യൂള്‍ ചെയ്‌തിരിക്കുന്നത്. ഔദ്യോഗികമായി മത്സരക്രമം പുറത്തുവിട്ടിട്ടില്ലെങ്കിലും മാര്‍ച്ച് 5 നും 23 ഇടയില്‍ പ്രഥമ വനിത പ്രീമിയര്‍ ലീഗ് നടക്കുമെന്നാണ് അഭ്യൂഹം.
Also Read: വിമൻസ് പ്രീമിയര്‍ ലീഗ് : അഞ്ച് ഫ്രാഞ്ചൈസികളെ വിറ്റത് 4669.99 കോടി രൂപയ്ക്ക്