ETV Bharat / sports

Women's IPL | വനിത ഐപിഎല്‍; അടുത്ത വര്‍ഷം തുടക്കമാവും, ഈ വര്‍ഷം 4 പ്രദര്‍ശന മത്സരങ്ങള്‍ - അഞ്ചോ ആറോ ടീമുകളെ പങ്കെടുപ്പിക്കും

ആദ്യ ഘട്ടത്തില്‍ അഞ്ചോ ആറോ ടീമുകളെ പങ്കെടുപ്പിച്ച് ടൂര്‍ണമെന്‍റ് നടത്താനാണ് ബിസിസിഐ പദ്ധതി.

Women's IPL  BCCI  Women's IPL from 2023, this season to have 4 exhibition games  വനിതാ ഐപിഎല്‍  വനിതാ ഐപിഎല്‍ അടുത്ത വര്‍ഷം തുടക്കമാവും  ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി  Sourav Ganguly  ipl updations  Women's IPL begins 2023 this year 4 exhibition matches  അഞ്ചോ ആറോ ടീമുകളെ പങ്കെടുപ്പിക്കും  The first phase will involve five or six teams.
Women's IPL | വനിതാ ഐപിഎല്‍; അടുത്ത വര്‍ഷം തുടക്കമാവും, ഈ വര്‍ഷം 4 പ്രദര്‍ശന മത്സരങ്ങള്‍
author img

By

Published : Mar 26, 2022, 4:28 PM IST

മുംബൈ: അടുത്ത വര്‍ഷം മുതല്‍ വനിത ഐപിഎല്‍ ആരംഭിക്കാൻ ബിസിസിഐ. ആദ്യ ഘട്ടത്തില്‍ അഞ്ചോ ആറോ ടീമുകളെ പങ്കെടുപ്പിച്ച് ടൂര്‍ണമെന്‍റ് നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്. ഇതിന് മുന്നോടിയായി ഈ വര്‍ഷം വനിത താരങ്ങളുടെ നാല് പ്രദര്‍ശന മത്സരങ്ങള്‍ നടത്തുമെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി പറഞ്ഞു.

വനിത ഐപിഎല്‍ തുടങ്ങാന്‍ വിമുഖത കാട്ടുന്ന ബിസിസിഐയുടെ നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. വനിത ഐപിഎല്‍ തുടങ്ങാന്‍ ബിസിസിഐയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന്‍റെ അനുമതി വേണം. ഈ സാഹചര്യത്തില്‍ അടുത്തവര്‍ഷം അഞ്ചോ ആറോ ടീമുകളെ ഉള്‍പ്പെടുത്തി വനിത ഐപിഎല്‍ സംഘടിപ്പിക്കാനാണ് ആലോചിക്കുന്നതെന്ന് ഐപിഎല്‍ ഭരണസമിതി യോഗത്തിനുശേഷം ഗാംഗുലി പറഞ്ഞു.

ഫെബ്രുവരിയില്‍ പിടിഐക്ക് നല്‍കിയ അഭിമുഖത്തിലും 2023ല്‍ വനിത ഐപിഎല്‍ തുടങ്ങുമെന്ന് ഗാംഗുലി വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം ഐപിഎല്‍ പ്ലേ ഓഫിന്‍റെ ഇടവേളയിലായിരിക്കും വനിതകളുടെ പ്രദര്‍ശന മത്സരങ്ങള്‍ നടക്കുകയെന്ന് ഐപിഎല്‍ ഭരണസമിതി ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ വ്യക്തമാക്കി. മൂന്ന് ടീമുകള്‍ ഉള്‍പ്പെടുന്ന നാലു മത്സരങ്ങളാകും നടക്കുക.

ALSO READ: തിരിച്ചു വരവിനായി ഇന്ത്യ; സൗഹൃദ മത്സരത്തിൽ ഇന്ന് ബെലാറൂസിനെ നേരിടും

നിലവില്‍ ഇന്ത്യന്‍ വനിത താരങ്ങള്‍ക്ക് തെരഞ്ഞെടുത്ത വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുമതിയുണ്ട്. ഇന്ത്യന്‍ താരങ്ങള്‍ വനിതാ ബിഗ് ബാഷ് ലീഗില്‍ സ്ഥിരം സാന്നിധ്യങ്ങളുമാണ്. വനിതാ ഐപിഎല്‍ തുടങ്ങിയാല്‍ പുരുഷ താരങ്ങളെപ്പോലെ വനിതാ താരങ്ങളെയും വിദേശ ലീഗുകളില്‍ കളിക്കുന്നതില്‍ നിന്ന് വിലക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.