പൂനെ: വനിത ടി20 ചലഞ്ചിലെ ആദ്യ മത്സരത്തില്‍ ഹര്‍മന്‍പ്രീത് കൗറിന്‍റെ സൂപ്പര്‍ നോവാസിന് തകര്‍പ്പന്‍ ജയം. സ്‌മൃതി മന്ദാന നയിക്കുന്ന ട്രെയ്ല്‍ബ്ലേസേഴ്‌സിനെ 49 റണ്‍സിനാണ് സൂപ്പര്‍നോവാസ് കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത സൂപ്പര്‍നോവാസ് നിശ്ചിത ഓവറില്‍ മുഴുവന്‍ വിക്കറ്റും നഷ്‌ടപ്പെടുത്തി 163 റണ്‍സാണ് നേടിയത്.
മറുപടിക്കിറങ്ങിയ ട്രെയ്ല്‍ബ്ലേസേഴ്‌സിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 114 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. നാല് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയ പൂജ വസ്‌ത്രാകറാണ് ട്രെയ്ല്‍ബ്ലേസേഴ്‌സിനെ തകര്‍ത്തത്. 23 പന്തില്‍ 34 റണ്‍സെടുത്ത സ്മൃതി മന്ദാനയാണ് ട്രെയ്ല്‍ബ്ലേസേഴ്‌സിന്‍റെ ടോപ് സ്‌കോറര്‍.
-
.@Vastrakarp25 scalped 4⃣ wickets & bagged the Player of the Match award as Supernovas beat Trailblazers. 👏 👏
— IndianPremierLeague (@IPL) May 23, 2022 " class="align-text-top noRightClick twitterSection" data="
Scorecard ▶️ https://t.co/FuMg25ovwv #My11CircleWT20C #TBLvSNO pic.twitter.com/DQs6W3Y5JK
">.@Vastrakarp25 scalped 4⃣ wickets & bagged the Player of the Match award as Supernovas beat Trailblazers. 👏 👏
— IndianPremierLeague (@IPL) May 23, 2022
Scorecard ▶️ https://t.co/FuMg25ovwv #My11CircleWT20C #TBLvSNO pic.twitter.com/DQs6W3Y5JK.@Vastrakarp25 scalped 4⃣ wickets & bagged the Player of the Match award as Supernovas beat Trailblazers. 👏 👏
— IndianPremierLeague (@IPL) May 23, 2022
Scorecard ▶️ https://t.co/FuMg25ovwv #My11CircleWT20C #TBLvSNO pic.twitter.com/DQs6W3Y5JK
ഹെയ്‌ലി മാത്യൂസ് (18), ജമീമ റോഡ്രിഗസ് (24), രേണുക സിങ് (14) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. സോഫിയ ഡങ്ക്‌ളി (1), ഷര്‍മിന്‍ അക്തര്‍ (0), റിച്ച ഘോഷ് (2), അരുന്ധതി റെഡ്ഡി (0), സല്‍മ ഖതുന്‍ (0), പൂനം യാദവ് (7) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. രേണുക സിങ് (14), രാജേശ്വരി ഗെയ്കവാദ് (7) എന്നിവര്‍ പുറത്താവാതെ നിന്നു.
സൂപ്പര്‍ നോവാസിനായി പൂജയ്‌ക്ക് പുറമെ സോഫി എക്ലെസ്റ്റോണ്‍, അലാന കിങ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ മേഘ്‌ന സിങ് ഒരു വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നേടി ബാറ്റിങ്ങിനെത്തിയ സൂപ്പര്‍ നോവാസിനെ ഹര്‍മന്‍പ്രീത് കൗർ (29 പന്തില്‍ 37), ഹര്‍ലീന്‍ ഡിയോള്‍ (19 പന്തില്‍ 35), ദിയേന്ദ്ര ഡോട്ടിന്‍ (17 പന്തില്‍ 32) എന്നിവരുടെ പ്രകടനമാണ് പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. മികച്ച തുടക്കമാണ് സൂപ്പര്‍നോവാസിന് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ പ്രിയ പൂനിയ (20 പന്തില്‍ 22) ഡോട്ടിന്‍ സഖ്യം 50 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ആറാം ഓവറില്‍ ഡോട്ടിന്‍ പുറത്തായത് അവര്‍ക്ക് തിരിച്ചടിയായി. എട്ടാം ഓവറില്‍ പ്രിയയും പവലിയനില്‍ തിരിച്ചെത്തി. മൂന്നാമതായി ക്രീസിലെത്തിയ ഹര്‍ലീന്‍ വേഗത്തില്‍ സ്‌കോര്‍ കണ്ടെത്തിയതോടെ 12-ാം ഓവറില്‍ 100 റണ്‍സെടുത്തു.
പിന്നീട് കൃത്യമായ ഇടവേളകളില്‍ അവര്‍ക്ക് വിക്കറ്റുകള്‍ നഷ്‌ടമായി. സുനെ ലുസ് (10), അലാന കിങ് (5), പൂജ വസ്‌ത്രാകര്‍ (14), സോഫി എക്ലെസ്‌റ്റോണ്‍ (5) എന്നിവര്‍ നിരാശപ്പെടുത്തി. മേഘ്‌ന സിങ് (2), വി ചന്ദു (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.
താനിയ ഭാട്ടിയ (1) പുറത്താവാതെ നിന്നു. ട്രെയ്ല്‍ബ്ലേസേഴ്‌സിനായി ഹെയ്‌ലി മാത്യൂസ് മൂന്നും സല്‍മാ ഖതുന്‍ രണ്ട് വിക്കറ്റും വീഴ്ത്തി.