മുംബൈ : വിമൻസ് പ്രീമിയര്‍ ലീഗിന്‍റെ (ഡബ്ല്യുപിഎല്‍) പ്രഥമ പതിപ്പിന് മുന്നോടിയായി കോച്ചിങ് സ്റ്റാഫിനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ്. ഇംഗ്ലണ്ട് വനിത ടീം മുന്‍ ക്യാപ്റ്റന്‍ ഷാർലറ്റ് എഡ്വേർഡ്‌സാണ് ടീമിന്‍റെ മുഖ്യപരിശീലക. ഇന്ത്യയുടെ ഇതിഹാസ പേസര്‍ ജുലൻ ഗോസ്വാമി ടീം മെന്‍ററുടെയും ബൗളിങ് പരിശീലകയുടെയും ഇരട്ട വേഷം കൈകാര്യം ചെയ്യുമ്പോള്‍ രാജ്യാന്തര തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഓൾറൗണ്ടർ ദേവിക പാൽഷികാറാണ് ബാറ്റിങ് പരിശീലക.
ഷാർലറ്റ് എഡ്വേർഡ്‌സ്, ജുലൻ ഗോസ്വാമി, ദേവിക എന്നിവരെ എംഐ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് നിത അംബാനി പറഞ്ഞു. "കളിക്കാർ എന്ന നിലയിൽ മാത്രമല്ല, പരിശീലകർ, അഡ്മിനിസ്ട്രേറ്റർമാർ, സപ്പോർട്ട് സ്റ്റാഫ് എന്നീ നിലകളിലും മികവ് പുലർത്തുന്ന നിരവധി സ്ത്രീകളെ കായികരംഗത്ത് കാണുന്നത് അതിശയകരമാണ്. ഇന്ത്യയിലെ വനിത കായികരംഗത്തിന് ഇത് ആവേശകരമായ സമയമാണ്.
-
Paltan, let’s welcome Charlotte, Jhulan, and Devieka to the family 💙#AaliRe #MumbaiIndians #OneFamily @C_Edwards23 @JhulanG10 pic.twitter.com/CTzHOGUM9H
— Mumbai Indians (@mipaltan) February 5, 2023 " class="align-text-top noRightClick twitterSection" data="
">Paltan, let’s welcome Charlotte, Jhulan, and Devieka to the family 💙#AaliRe #MumbaiIndians #OneFamily @C_Edwards23 @JhulanG10 pic.twitter.com/CTzHOGUM9H
— Mumbai Indians (@mipaltan) February 5, 2023Paltan, let’s welcome Charlotte, Jhulan, and Devieka to the family 💙#AaliRe #MumbaiIndians #OneFamily @C_Edwards23 @JhulanG10 pic.twitter.com/CTzHOGUM9H
— Mumbai Indians (@mipaltan) February 5, 2023
നമ്മുടെ വനിത കായിക താരങ്ങൾ അന്താരാഷ്‌ട്ര വേദിയിൽ തുടർച്ചയായി രാജ്യത്തിന് അഭിമാനം നൽകിയിട്ടുണ്ട്. സ്‌പോർട്‌സിന്‍റെ ശക്തിയിലൂടെ കരുത്താര്‍ജിക്കുന്ന സ്‌ത്രീകള്‍ സന്തോഷവും ആഹ്ളാദവും പരത്തുകയും പുതിയ തലമുറയെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. ഇനിയും വലിയ ഉയരങ്ങൾ താണ്ടാൻ സാധ്യമായ എല്ലാ വഴികളിലും അവരെ പിന്തുണയ്ക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്" - നിത അംബാനി വ്യക്തമാക്കി.
ഹാൾ ഓഫ് ഫെയിം ഷാർലറ്റ് : വനിത ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായി കണക്കാക്കപ്പെടുന്ന താരമാണ് ഷാർലറ്റ് എഡ്വേർഡ്‌സ്. 20 വർഷങ്ങള്‍ നീണ്ട കരിയറില്‍ ഇംഗ്ലണ്ടിനെ ഏകദിന, ടി20ഐ ലോകകപ്പിലേക്ക് നയിക്കാന്‍ 43കാരിക്ക് കഴിഞ്ഞിട്ടുണ്ട്. ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിന് ശേഷം കഴിഞ്ഞ അഞ്ച് വർഷമായി, ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലുമുള്ള വിവിധ ടീമുകളെ പരിശീലിപ്പിക്കുകയാണവര്‍.
പരിശീലകയെന്ന നിലയില്‍ നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ഷാർലറ്റ് നേടിയിട്ടുണ്ട്. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് സംഘടിപ്പിക്കുന്ന ഇംഗ്ലീഷ് വനിത ടി20 ലീഗിന് ഷാർലറ്റ് എഡ്വേർഡ്‌സ് കപ്പ് എന്നാണ് പേരിട്ടിരിക്കുന്നത്. 2022-ൽ ഐസിസി ഹാൾ ഓഫ് ഫെയിമിലും ഷാർലറ്റ് ഇടംനേടിയിരുന്നു.
ഇന്ത്യന്‍ ഇതിഹാസം ജുലൻ : വനിത ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ബോളറാണ് ജുലൻ ഗോസ്വാമി. രാജ്യം പത്മശ്രീയും അർജുന അവാർഡും നല്‍കി ആദരിച്ച ജുലന്‍ ഏകദിന ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച വിക്കറ്റ് വേട്ടക്കാരിയാണ്. വനിത ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയതിന്‍റെ റെക്കോർഡ് താരത്തിന്‍റെ പേരിലാണ്.
20 വർഷത്തെ കരിയറിൽ 350ല്‍ അധികം അന്താരാഷ്‌ട്ര വിക്കറ്റുകളാണ് ജുലന്‍റെ അക്കൗണ്ടിലുള്ളത്. 2007-ല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ഏറ്റവും മികച്ച വനിത താരമായി തെരഞ്ഞെടുത്ത ജുലൻ 2016-ല്‍ ഏകദിന ബൗളിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു.
അതേസമയം ഇന്ത്യയുടെ വലംകൈയ്യൻ ബാറ്ററായും വലംകൈയ്യൻ ലെഗ് ബ്രേക്ക് ബോളറായുമാണ് ദേവിക പാൽഷികാർ കളിച്ചിട്ടുള്ളത്. 2009 മുതൽ 2012 വരെ അസം വിമൻസ് ടീമിന്‍റെ താരവും പരിശീലകയുമായിരുന്നു. അന്താരാഷ്‌ട്ര കരിയര്‍ അവസാനിപ്പിച്ചതിന് പിന്നാലെ 2014-നും 2016-നും ഇടയിൽ ഇന്ത്യയുടെ അസിസ്റ്റന്‍റ് കോച്ചായിരുന്നു.
ALSO READ: WATCH : ധോണിയുടെ ഹെയര്‍ക്കട്ടിന്‍റെ ഫാനായ മുഷാറഫ് ; കൗതുക വീഡിയോ
തുടര്‍ന്ന് ബംഗ്ലാദേശ് വനിത ടീമിന്‍റെ അസിസ്റ്റന്‍റ് കോച്ചായ അവര്‍ ടീമിനൊപ്പം 2018-ലെ ഏഷ്യൻ കപ്പ് നേടിയിരുന്നു. കൂടാതെ ഇന്ത്യയിലെ വിവിധ ആഭ്യന്തര ടീമുകളെയും ദേവിക പരിശീലിപ്പിച്ചിട്ടുണ്ട്. 2022ല്‍ ടി20 ചലഞ്ച് ടീം വെലോസിറ്റിയുടെ മുഖ്യ പരിശീലകയായിരുന്ന അവര്‍ ടീമിനെ ഫൈനലിലെത്തിച്ചിരുന്നു.
വിമൻസ് ടി20 ചലഞ്ച് എന്ന പേരില്‍ നടത്തിയിരുന്ന എക്‌സിബിഷൻ ടൂര്‍ണമെന്‍റ് വനിത ഐപിഎല്‍ ആക്കാന്‍ കഴിഞ്ഞ വര്‍ഷമാണ് ബിസിസിഐ തീരുമാനമെടുത്തത്. ആദ്യ സീസണ്‍ അടുത്ത മാര്‍ച്ച് മാസത്തിലാണ് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്.