ETV Bharat / sports

വനിത ക്രിക്കറ്റ് ലോകകപ്പ്: ഹര്‍മന്‍പ്രീത് കൗര്‍ വൈസ് ക്യാപ്റ്റന്‍

ഷഫാലി വർമ, റിച്ച ഘോഷ് തുടങ്ങിയ യുവതാരങ്ങൾ ഉയർന്ന തലത്തിലുള്ള മത്സരങ്ങളില്‍ കളിക്കാനുള്ള കഴിവ് തെളിയിച്ചിട്ടുണ്ടെന്നും മിതാലി പറഞ്ഞു.

Mithali Raj  Harmanpreet Kaur  Harmanpreet Kaur India s vice-captain  Women s ODI World Cup 2022  വനിതാ ക്രിക്കറ്റ് ലോകകപ്പ്  ഹര്‍മന്‍പ്രീത് കൗര്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍  ഹര്‍മന്‍പ്രീത് കൗര്‍  മിതാലി രാജ്
വനിതാ ക്രിക്കറ്റ് ലോകകപ്പ്: ഹര്‍മന്‍പ്രീത് കൗര്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍
author img

By

Published : Feb 26, 2022, 3:47 PM IST

ക്രൈസ്റ്റ് ചർച്ച്: നടക്കാനിരിക്കുന്ന വനിത ക്രിക്കറ്റ് ലോകകപ്പില്‍ സീനിയര്‍ ബാറ്റര്‍ ഹര്‍മന്‍പ്രീത് കൗര്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാകും. ശനിയാഴ്‌ച നടന്ന വെർച്വൽ വാര്‍ത്ത സമ്മേളനത്തിൽ ക്യാപ്റ്റന്‍ മിതാലി രാജാണ് ഇക്കാര്യം അറിയിച്ചത്.

അടുത്തിടെ അവസാനിച്ച ന്യൂസിലന്‍ഡ് പര്യടനത്തിലെ അവസാന രണ്ട് ഏകദിനങ്ങളില്‍ ദീപ്തി ശര്‍മയായിരുന്നു വൈസ് ക്യാപ്റ്റന്‍റെ ചുമതല വഹിച്ചിരുന്നത്. ഇത് സെലക്ടർമാരുടെയും ബിസിസിഐയുടെയും തീരുമാനമായിരുന്നുവെന്നും മിതാലി പറഞ്ഞു.

ഷഫാലി വർമ, റിച്ച ഘോഷ് തുടങ്ങിയ യുവതാരങ്ങൾ ഉയർന്ന തലത്തിലുള്ള മത്സരങ്ങളില്‍ കളിക്കാനുള്ള കഴിവ് തെളിയിച്ചിട്ടുണ്ടെന്നും മിതാലി പറഞ്ഞു. മേഘ്‌ന സിങ്, പൂജ വസ്ത്രകർ തുടങ്ങിയ പേസര്‍മാരിലും പ്രതീക്ഷയുണ്ട്. ലോകകപ്പിന് മുന്നോടിയായി നടന്ന പര്യടനങ്ങള്‍ ടീമിന്‍റെ ഘടന കണ്ടെത്താൻ സഹായിച്ചിട്ടുണ്ടെന്നും ഇന്ത്യൻ ക്യാപ്റ്റൻ അറിയിച്ചു.

also read: TENNIS | മെദ്‌വദേവിനെ തകർത്ത് നദാൽ മെക്‌സിക്കൻ ഓപ്പൺ ഫൈനലിൽ

മാര്‍ച്ച് നാല് മുതല്‍ ഏപ്രില്‍ മൂന്ന് വരെ ന്യൂസിന്‍ഡിലാണ് വനിത ലോകകപ്പ് നടക്കുക. മാര്‍ച്ച് ആറിന് ചിരവൈരികളായ പാകിസ്ഥാനുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.